20 Jan 2026 6:51 PM IST
Summary
ഈ വര്‍ഷം റബറിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന് വിപണിയിലുണ്ടായത്. വെളിച്ചെണ്ണ വില ക്വിന്റലിന് 200 രൂപ കുറഞ്ഞു
പകല്‍ ചൂട് മൂലം മരങ്ങളില്‍ നിന്നുള്ള പാല്‍ ലഭ്യത ചുരുങ്ങിയത് ഉല്‍പാദകരെ തോട്ടങ്ങളില്‍ നിന്നും പിന്‍തിരിപ്പിക്കുന്ന സാഹചര്യത്തില്‍ അടുത്ത മാസം മുതല്‍ ടാപ്പിങ് രംഗം സ്തംഭിക്കാന്‍ ഇടയുണ്ട്. കാര്‍ഷിക മേഖലകളില്‍ സ്റ്റോക്ക് കുറഞ്ഞതിനാല്‍ നിരക്ക് 200 ലേയ്ക്ക് ഉയരുമെന്ന പ്രതീക്ഷയിലാണ് ഒരു വിഭാഗം കര്‍ഷകര്‍. കൊച്ചി, കോട്ടയം വിപണികളില്‍ റബര്‍ വരവ് ചുരുങ്ങിയതോടെ ടയര്‍ നിര്‍മ്മാതാക്കള്‍ ഷീറ്റ് വില ഉയര്‍ത്തി. നാലാം ഗ്രേഡ് ഷീറ്റ് വില 19200 രൂപയില്‍ നിന്നും 19400 രൂപയായി ഉയര്‍ത്തി, ഈ വര്‍ഷം റബറിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന വിലയാണ്. ഉത്തരേന്ത്യന്‍ വ്യവസായികള്‍ അഞ്ചാം ഗ്രേഡ് 18900 രൂപയ്ക്ക് വാങ്ങി, 19000 രൂപയ്ക്ക് ചരക്കിന് ആവശ്യകാരുണ്ടായിരുന്നു.
നാളികേര ഉല്‍പാദനം ഉയരുമെന്ന സൂചനകള്‍ മുന്‍ നിര്‍ത്തി വിളവെടുപ്പിന് കര്‍ഷകര്‍ നീക്കം തുടങ്ങി. കാത്തിരുന്നാല്‍ നിരക്ക് കുറയുമോയെന്ന ആശങ്കയിലാണവര്‍. വന്‍കിട മില്ലുകാര്‍ തേങ്ങയും കൊപ്രയും വാങ്ങാന്‍ ഉത്സാഹിച്ചാല്‍ മാത്രമേ വിപണിക്ക് കരുത്ത് നിലനിര്‍ത്താനാവു, വെളിച്ചെണ്ണയ്ക്ക് ഡിമാന്റ്് മങ്ങിയതിനാല്‍ മില്ലുകാര്‍ സംഭരണം കുറച്ചു. കൊച്ചിയില്‍ വെളിച്ചെണ്ണ വില ക്വിന്റലിന് 200 രൂപയും കൊപ്രയ്ക്ക് 100 രൂപയും ഇടിഞ്ഞു.
ഏലക്ക ലേലത്തിന് എത്തിയ 57,026 കിലോയില്‍ 54,522 കിലോയും വിറ്റഴിഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഏലത്തിന് ആവശ്യകാരുണ്ട്. കയറ്റുമതിക്കാര്‍ ഉല്‍പ്പന്നത്തില്‍ കാണിച്ച താല്‍പര്യം വലിപ്പം കൂടിയ ഇനങ്ങളുടെ വില കിലോ 2769 രൂപയിലേയ്ക്ക് ഉയര്‍ത്തി. ആഭ്യന്തര ഡിമാന്റില്‍ ശരാശരി ഇനങ്ങള്‍ കിലോ 2452 രൂപയിലും വിറ്റഴിഞ്ഞു.
പഠിക്കാം & സമ്പാദിക്കാം
Home
