10 Feb 2026 5:37 PM IST
Summary
കേരളത്തില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നുമുള്ള കാപ്പി ഇതിനകം തന്നെ ലോകവിപണിയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നിട്ട പത്ത് മാസ കാലയളവില്‍ 1.67 ബില്യണ്‍ ഡോളറിന്റെ കാപ്പിക്കുരുവാണ് ഷിപ്പ്‌മെന്റ് നടത്തിയത്
അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളുമായുള്ള പുതിയ വ്യാപാര കരാറുകള്‍ ഇന്ത്യന്‍ കാപ്പിക്ക് ലോകവിപണിയില്‍ ഡിമാന്‍ഡ് ഉയര്‍ത്തും. കേരളത്തില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നുമുള്ള കാപ്പി ഇതിനകം തന്നെ ലോകവിപണിയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നിട്ട പത്ത് മാസ കാലയളവില്‍ 1.67 ബില്യണ്‍ ഡോളറിന്റെ കാപ്പിക്കുരുവാണ് ഷിപ്പ്‌മെന്റ് നടത്തിയത്. എപ്രില്‍ അവസാനത്തോടെ കയറ്റുമതി സര്‍വകാല റെക്കോര്‍ഡിലേയ്ക്ക് പ്രവേശിക്കും. ഏപ്രില്‍ - ജനുവരി കാലയളവില്‍ 3.14 ലക്ഷം ടണ്‍ കാപ്പി രാജ്യത്ത് നിന്ന് കയറ്റുമതി നടത്തി. വയനാട്ടില്‍ കാപ്പിക്കുരു കിലോ 360 രൂപയിലും ഉണ്ടക്കാപ്പി 210രൂപയിലുമാണ് വില്‍പ്പന.
റബര്‍ ഷീറ്റ് ലഭ്യത ചുരുങ്ങിയതിനിടയില്‍ ടയര്‍ നിര്‍മ്മാതാക്കള്‍ മുഖ്യവിപണികളില്‍ ചരക്കിനായി പിടിമുറുക്കി. വരണ്ട കാലാവസ്ഥയില്‍ സംസ്ഥാനത്ത് ഉല്‍പാദനം ചുരുങ്ങിയതിനാല്‍ വ്യവസായികള്‍ നിരക്ക് നിത്യേനെ ഉയര്‍ത്തുകയാണ്. നാലാംഗ്രേഡ് ഷീറ്റ് വില 20,700 രൂപയില്‍ നിന്ന് 20,900 ലേയ്ക്ക് ഉയര്‍ന്നു. അഞ്ചാം ഗ്രേഡ് റബര്‍ 20,600 രൂപയില്‍ വിപണനം നടന്നു. മുഖ്യകയറ്റുമതി വിപണിയായ ബാങ്കോക്കില്‍ ഷീറ്റ് വില 585 രൂപ ഉയര്‍ന്ന് 20,684 രൂപയില്‍ വിപണനം നടന്നു.
അന്തര്‍സംസ്ഥാന ഇടപാടുകാര്‍ കുരുമുളകിനായി പരക്കംപായുമ്പോഴും സ്റ്റോക്കിസ്റ്റുകളും ഉല്‍പ്പന്ന വില്‍പ്പനയ്ക്ക് ഉത്സാഹം കാണിച്ചില്ല. ഉല്‍പാദന കേന്ദങ്ങളില്‍ നേരിട്ട് ഇറങ്ങിയിട്ടും പലര്‍ക്കും കാര്യമായി ചരക്ക് കണ്ടെത്താനായില്ല. കൊച്ചിവിപണിയില്‍ അണ്‍ ഗാര്‍ബിള്‍ഡ് മുളക് വില വീണ്ടും 200 രൂപ വര്‍ദ്ധിച്ച് 70,600 രൂപയായി, ഗാര്‍ബിള്‍ഡ് മുളക് 72,600 ല്‍ വിപണനം നടന്നു.
പഠിക്കാം & സമ്പാദിക്കാം
Home
