16 Jan 2026 5:49 PM IST
Summary
റബർ ഉൽപാദനത്തിലും കയറ്റുമതിയിലും മുൻ പന്തിയിലുള്ള രാജ്യങ്ങളിലും പ്രതികൂല കാലാവസ്ഥ മൂലം റബർ ഉൽപാദനം തടസപ്പെടുന്നു. ആഭ്യന്തര വിപണിയിലും ഉൽപാദനം ഇടിഞ്ഞേക്കുമെന്ന് സൂചന.
കാലാവസ്ഥ വ്യതിയാനങ്ങൾക്കിടയിൽ ഏഷ്യയിലും ആഫ്രിക്കൻ രാജ്യങ്ങളിലും റബർ ഉൽപാദനം കുറയുന്നു. ഉൽപാദനം കാർഷിക മേഖലയുടെ പ്രതീക്ഷയ്‌ക്ക് ഒത്ത് ഉയരുന്നില്ല. മഴ വില്ലനായി മാറിയതോടെ ടാപ്പിങ് ദിനങ്ങൾ ചുരുങ്ങിയത് ആഗോള റബർഉൽപാദനത്തിൽ കുറവ് വരുത്താം.
റബർ ഉൽപാദനത്തിലും കയറ്റുമതിയിലും മുൻ പന്തിയിലുള്ള തായ്‌ലാൻഡ്, ഇന്തോനേഷ്യ രാജ്യങ്ങളിലും പ്രതികൂല കാലാവസ്ഥയിൽ റബർ വെട്ട് അടിക്കടി തടസപ്പെട്ടു. ആഫ്രിക്കൻ രാജ്യങ്ങളിലും ഉൽപാദനം പ്രതീക്ഷിച്ചതോതിൽ ഉയർന്നില്ല. സ്ഥിതിഗതികൾ അത്ര സുഖകരമല്ലെന്ന തിരിച്ചറവിൽ ഒരു വിഭാഗം നിക്ഷേപകർ റബർ അവധി വ്യാപാരത്തിൽ കാണിച്ച ഉത്സാഹം ഷീറ്റ് വില മെച്ചപ്പെടുത്തി.ജപ്പാൻ ഒസാക്ക എക്സ്ചേഞ്ചിൽ തുടർച്ചയായ ആറാം വാരത്തിലും റബർ മുന്നേറി. സംസ്ഥാനത്ത് റബർ കിലോ 191 രൂപയിൽ ഇടപാടുകൾ നടന്നു. നാളികേര മേഖല വിളവെടുപ്പിനുള്ള തയ്യാറെടുപ്പിലാണ് .പുതിയ സീസണിൽ ഉൽപാദനം ഉയരുമെന്ന സൂചനയുണ്ട്. പിന്നിട്ട രണ്ട് വർഷങ്ങളിൽ വരൾച്ച മൂലം മച്ചിങ്ങ കൊഴിച്ചിൽ വ്യാപകമായത് നാളികേര ഉൽപാദനം കുറയാൻ ഇടയാക്കി. ഇത് വെളിച്ചെണ്ണയുടെ റെക്കോർഡ് വിലക്കയറ്റത്തിനും വഴിതെളിച്ചിരുന്നു.
കുരുമുളക് വില ഉയർന്നേക്കും
പുതിയ സാഹചര്യത്തിൽ ലഭ്യത ഉയർന്നാൽ കൊപ്രയുടെ അമിത വിലക്കയറ്റം പിടിച്ചു നിർത്താൻ ഇടയാക്കാം. കുരുമുളക് ഉൽപാദകരും സ്‌റ്റോക്കിസ്‌റ്റകളും ഉൽപ്പന്ന വില വീണ്ടും മുന്നേറുമെന്ന പ്രതീക്ഷയിലാണ്. അൺ ഗാർബിൾഡ് മുളക് വില ഇന്ന് വീണ്ടും വർദ്ധിച്ച് 69,600 രൂപയായി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മലബാർ മുളകിൻെറ ലഭ്യത കുറഞ്ഞത് വ്യവസായികളെ വില ഉയർത്താൻ പ്രേരിപ്പിക്കുന്നു. ഇതിനിടയിൽ അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള അയ്യപ്പ ഭക്തർ തീർത്ഥാടനം കഴിഞ്ഞ് മടങ്ങുന്ന വേളയിൽ ചെറുകിട വിപണികൾ കേന്ദ്രീകരിച്ച് കുരുമുളക് വാങ്ങാൻ കാണിക്കുന്ന ഉത്സാഹം വിലക്കയറ്റത്തിന് അവസരം ഒരുക്കി.
പഠിക്കാം & സമ്പാദിക്കാം
Home
