4 Feb 2026 7:46 PM IST
Summary
കൊച്ചിയില്‍ വെളിച്ചെണ്ണവിലയില്‍ മാറ്റമില്ല.കാപ്പി ഉല്‍പാദനം ഇരുപത് ശതമാനംവരെ കുറയുമെന്നും സൂചന
റബര്‍ അവധി നിരക്കുകളില്‍ നേരിയ ഉണര്‍വ് കണ്ടെങ്കിലും ബാങ്കോക്കില്‍ ഷീറ്റിന് 200 രൂപയുടെ താങ്ങ് നഷ്ടപ്പെട്ട് 199 രൂപയായി. എന്നാല്‍ ജപ്പാനില്‍ റബര്‍ 347 യെന്‍ വരെ കയറി. അന്തരീക്ഷ താപനില ഉയര്‍ന്നതോടെ കേരളത്തില്‍ റബര്‍ ഉല്‍പാദനം മന്ദഗതിയിലാണ്. ഉല്‍പാദന മേഖലകളില്‍ ഷീറ്റിന് വില്‍പ്പനക്കാര്‍ കുറഞ്ഞതോടെ മദ്ധ്യവര്‍ത്തികള്‍ ചരക്കില്‍ പിടിമുറുക്കി നിരക്ക് ഉയര്‍ത്താനുള്ളശ്രമത്തിലാണ്. ടയര്‍ നിര്‍മ്മാതാക്കള്‍ കൊച്ചിയില്‍ നാലാംഗ്രേഡ് ഷീറ്റ് വില 20400 ല്‍ നിന്നും 20500 രൂപയായി ഉയര്‍ത്തി.
കൊച്ചിയില്‍ വെളിച്ചെണ്ണവിലയില്‍ മാറ്റമില്ലെങ്കിലും തമിഴ്‌നാട്ട് വിപണിയായ കാങ്കയത്ത് എണ്ണയ്ക്ക് 125 രൂപയും കൊപ്ര 50 രൂപയും വര്‍ദ്ധിച്ചു. പൊങ്കല്‍ ആഘോഷങ്ങള്‍ കഴിഞ്ഞിട്ടും പച്ചേങ്ങ ലഭ്യത അവിടെ ഉയരാഞ്ഞത വില ഉയര്‍ത്തി കൊപ്ര ശേഖരിക്കാന്‍ മില്ലുകാരെ പ്രേരിപ്പിച്ചു.
കാപ്പി ഉല്‍പാദന മേഖലയില്‍ ജനുവരിയിലുണ്ടായ മഴ കര്‍ഷകര്‍ക്ക് തിരിച്ചടിയായി. പ്രതികൂല കാലാവസ്ഥ മൂലം മൂത്ത് വിളഞ്ഞ കാപ്പികുരുക്കള്‍ വിളവെടുക്കുന്നതിനും ഉണക്കി സംസ്‌കരിക്കുന്നതില്‍ നിന്നും ഉല്‍പാദകരെ പിന്‍തിരിപ്പിച്ചത് മൊത്തം ഉല്‍പാദനം കുറയാന്‍ കാരണമാവും. കേരളത്തിലും കര്‍ണാടകത്തിലും നിലനിന്ന മഴമൂലം നടപ്പ് സീസണില്‍ കാപ്പി ഉല്‍പാദനം ഇരുപത് ശതമാനംവരെ കുറയുമെന്ന സൂചനയാണ് കാര്‍ഷികമേഖലയില്‍ നിന്നും ലഭ്യമാവുന്നത്. സാധാരണ പുതുവര്‍ഷവേളയില്‍ വരണ്ട കാലാവസ്ഥയാണ് ഉല്‍പാദന മേഖലയില്‍ അനുഭവപ്പെടുക, കട്ടപ്പനയില്‍ റോബസ്റ്റ് കിലോ 217 രൂപയിലും കാപ്പിപരിപ്പ് 375 രൂപയിലും വിപണനം നടന്നു.
പഠിക്കാം & സമ്പാദിക്കാം
Home
