31 Jan 2026 5:22 PM IST
Summary
വെള്ളിവില സർവ്വകാല റെക്കോർഡിൽ നിന്നും 35% ഇടിഞ്ഞു. ഇന്ത്യയിൽ 2 ലക്ഷം രൂപയിലേക്കും താഴാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ. വിപണിയെ തകർത്ത കാരണങ്ങൾ അറിയാം
സ്വര്‍ണ്ണത്തിന് പിന്നാലെ വെള്ളിവിലയിലും വന്‍ തകര്‍ച്ച! സര്‍വ്വകാല റെക്കോര്‍ഡില്‍ നിന്നും 35 ശതമാനം ഇടിവാണ് വെള്ളിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.വരും മാസങ്ങളില്‍ വില ഇനിയും 30 ശതമാനം വരെ കുറയാമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ജനുവരി മാസത്തില്‍ കുതിച്ചുചാട്ടം നടത്തിയ വെള്ളിവില ഇപ്പോള്‍ അപ്രതീക്ഷിത തകര്‍ച്ചയിലാണ്. അന്താരാഷ്ട്ര വിപണിയില്‍ ഔണ്‍സിന് 121.75 ഡോളര്‍ എന്ന റെക്കോര്‍ഡ് ഉയരത്തില്‍ നിന്നും വെള്ളി ഇപ്പോള്‍ 78 ഡോളറിലേക്ക് താഴ്ന്നു. അതായത് വെറും രണ്ട് ദിവസത്തിനുള്ളില്‍ ഏകദേശം 35 ശതമാനത്തിന്റെ ഇടിവ്!ഇന്ത്യന്‍ വിപണിയിലും സമാനമായ പ്രതിഫലനമാണ് കാണുന്നത്. കഴിഞ്ഞ ആഴ്ച കിലോയ്ക്ക് 4.10 ലക്ഷം രൂപ വരെ ഉയര്‍ന്ന വെള്ളിവില, ഇപ്പോള്‍ 3.50 ലക്ഷം രൂപയ്ക്ക് താഴേക്ക് പതിച്ചു.
3 കാരണങ്ങൾ
മൂന്ന് പ്രധാന കാരണങ്ങളാണ് അനലിസ്റ്റുകള്‍ ചൂണ്ടിക്കാണിക്കുന്നത്: അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ അടുത്ത ചെയര്‍മാനായി 'കെവിന്‍ വാര്‍ഷിനെ' ഡോണാള്‍ഡ് ട്രംപ് നിര്‍ദ്ദേശിച്ചത് വിപണിയില്‍ വലിയ ചലനമുണ്ടാക്കി. പണപ്പെരുപ്പത്തിനെതിരെ കര്‍ക്കശ നിലപാടുള്ള അദ്ദേഹത്തിന്റെ വരവ് ഡോളറിനെ ശക്തിപ്പെടുത്തുകയും വെള്ളിയെ തളര്‍ത്തുകയും ചെയ്തു.ചിക്കാഗോ മെര്‍ക്കന്റൈല്‍ എക്‌സ്‌ചേഞ്ച് വെള്ളിയുടെ മാര്‍ജിന്‍ മണി 11 ശതമാനത്തില്‍ നിന്നും 15 ശതമാനമായി ഉയര്‍ത്തി. ഇതോടെ ചെറിയ നിക്ഷേപകര്‍ വിപണിയില്‍ നിന്ന് പിന്മാറാന്‍ നിര്‍ബന്ധിതരായി.വില റെക്കോര്‍ഡ് ഉയരത്തില്‍ എത്തിയതോടെ വന്‍കിട നിക്ഷേപകര്‍ ലാഭമെടുത്ത് പിന്മാറിയത് വിപണിയില്‍ 'പാനിക് സെല്ലിംഗിന്' കാരണമായി. അതേസമയം, വിദഗ്ധരുടെ അഭിപ്രായത്തില്‍ വെള്ളിവിലയിലെ ഈ ഇടിവ് ഇവിടെ അവസാനിക്കുന്നില്ല. അന്താരാഷ്ട്ര വിപണിയില്‍ വെള്ളി ഔണ്‍സിന് 50 ഡോളറിലേക്ക് വരെ താഴാന്‍ സാധ്യതയുണ്ടെന്നും ജൂണ്‍ 2026 ആകുമ്പോഴേക്കും ഇന്ത്യയില്‍ കിലോയ്ക്ക് 2 ലക്ഷം രൂപ എന്ന നിലയിലേക്ക് വില കുറയാമെന്നുമാണ് ചില സാമ്പത്തിക വിദഗ്ധരുടെ പ്രവചനം.വരാനിരിക്കുന്ന കേന്ദ്ര ബജറ്റില്‍ സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ കുറയ്ക്കാന്‍ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ ആഭ്യന്തര വിപണിയില്‍ വില ഇനിയും താഴേക്ക് പോകും. #SilverPrice #MarketCrash #FinanceNews #IndiaEconomy #PreciousMetals #InvestmentTips #BreakingNewsMalayalam
പഠിക്കാം & സമ്പാദിക്കാം
Home
