image

5 Feb 2024 12:44 PM GMT

Commodity

മാധുര്യം നുണഞ്ഞ് കൊക്കോ; കുരുമുളകിന് വിലയിടിവ്

MyFin Bureau

commodities market rate 05 02 24
X

Summary

  • ഫെബ്രുവരി രണ്ടാം പകുതിയില്‍ കുരുമുളക് വരവറിയിക്കും
  • ആഗോള വിപണിയില്‍ കൊക്കോ ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നു
  • റബര്‍ താങ്ങുവിലയില്‍ നേരിയ വര്‍ധന


കേരളത്തിലെ കൊക്കോ കര്‍ഷകര്‍ ചരിത്രത്തിലെ ഏറ്റവും മികച്ച വിലയുടെ മാധുര്യം നുകരുകയാണ്. പിന്നിട്ട ഏതാനും വര്‍ഷങ്ങളില്‍ കിലോ 200-240 രൂപ റേഞ്ചില്‍ നീങ്ങിയ കൊക്കോ വില 350-355 ലേയ്ക്ക് ഉയര്‍ന്നു. പച്ച കൊക്കോ 130140 രൂപയായി കയറി. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ കൊക്കോ ക്ഷാമം രൂക്ഷമായതാണ് വില ചരിത്രത്തിലെ ഏറ്റവും ഉയരങ്ങളിലേയ്ക്ക് ചുവടുവെക്കാന്‍ അവസരം ഒരുക്കിയത്. ചോക്കളേറ്റ് നിര്‍മ്മാതാക്കളില്‍ നിന്നുള്ള ഡിമാന്റില്‍ ആഗോള വിപണിയില്‍ കൊക്കോ ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. ജനുവരിയില്‍ ന്യൂയോര്‍ക്കില്‍ ടണ്ണിന് 4034 ഡോളറില്‍ ഇടപാടുകള്‍ നടന്ന കൊക്കോ ഇതിനകം റെക്കോര്‍ഡായ 5032 ഡോളറിലെത്തി.

റബര്‍ കയറ്റുമതി രാജ്യങ്ങളില്‍ മ്ലാനത

ചൈന ലൂണാര്‍ പുതുവത്സരാഘോഷങ്ങളിലേയ്ക്ക് ശ്രദ്ധതിരിച്ചത് രാജ്യാന്തര റബര്‍ വിപണിയിലെ ആവേശം അല്‍പ്പം കുറയാന്‍ ഇടയാക്കും. അവധി ദിനങ്ങള്‍ മുന്‍നിര്‍ത്തി ടയര്‍ വ്യവസായികള്‍ ഏഷ്യന്‍ റബര്‍ മാര്‍ക്കറ്റുകളില്‍ നിന്നും അകലുന്നത് ഷീറ്റ് വിലയെ ബാധിക്കാം. വാങ്ങല്‍ താല്‍പര്യം ഡിസംബറിന് ശേഷം ആദ്യമായി ചുരുങ്ങിയത് റബര്‍ കയറ്റുമതി രാജ്യങ്ങളില്‍ മ്ലാനത പരത്തി. തായ്ലണ്ടിലും മലേഷ്യയിലും ഈവാരം റബര്‍ നേരിയ റേഞ്ചില്‍ നീങ്ങാനാണ് സാധ്യത. വിദേശ വിപണികളിലെ തളര്‍ച്ച അവസരമാക്കി ആഭ്യന്തര വില ഇടിക്കാന്‍ ടയര്‍ ലോബി ശ്രമം നടത്താം. സംസ്ഥാനത്ത് നാലാം ഗ്രേഡ് റബര്‍ കിലോ 165

രൂപയിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം സംസ്ഥാന ബജറ്റില്‍ 180 റബറിന് താങ്ങുവില പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍.

കുരുമുളകിന് വിലയിടിവ്

കുരുമുളക് വിളവെടുപ്പ് ഊര്‍ജിതമായ തക്കത്തിന് ഉത്തരേന്ത്യകാര്‍ നിരക്ക് താഴ്ത്തി. വിപണിയിലെ തളര്‍ച്ചയ്ക്ക് ഇടയില്‍ കൂര്‍ഗ്ഗില്‍ നിന്നും ഹസ്സനില്‍

നിന്നുമുള്ള സ്റ്റോക്കിസ്റ്റുകള്‍ ചരക്ക് ഇറക്കിയതും തിരിച്ചടിയായി. ഫെബ്രുവരി രണ്ടാം പകുതിയില്‍ കാര്‍ഷിക മേഖലയില്‍ നിന്നും കുരുമുളക് വരവ്

ഉയരുമെന്നാണ് വിപണി വൃത്തങ്ങളുടെ വിലയിരുത്തല്‍. അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് കിലോ 556 രൂപ.