image

22 Feb 2026 2:09 PM IST

Commodity

ഇറാനെതിരേ വ്യോമാക്രമണത്തിന് തയ്യാറെടുത്ത് അമേരിക്ക. ആശങ്കയില്‍ ആഗോള വിപണി

MyFin Desk

ഇറാനെതിരേ വ്യോമാക്രമണത്തിന് തയ്യാറെടുത്ത് അമേരിക്ക. ആശങ്കയില്‍ ആഗോള വിപണി
X

Summary

ട്രംപിന്റെ അന്ത്യശാസനം അവസാനിക്കുന്നു; മിഡിൽ ഈസ്റ്റിൽ യുദ്ധസന്നാഹം പൂർത്തിയായി. ഇന്ത്യൻ വിപണിയിലും ഇന്ധനവിലയിലും വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ


ലോകം മറ്റൊരു മഹാ യുദ്ധത്തിന്റെ മുനമ്പിലോ? വൈറ്റ് ഹൗസ് വൃത്തങ്ങളെ ഉദ്ധരിച്ച് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം, തിങ്കള്‍ അല്ലെങ്കില്‍ ചൊവ്വാഴ്ചയോടെ ഒരു വ്യോമാക്രമണം ഉണ്ടായേക്കാമെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. മിഡില്‍ ഈസ്റ്റിലെ ഈ യുദ്ധഭീതി വെറുമൊരു വാര്‍ത്തയല്ല, മറിച്ച് നിങ്ങളുടെ പോക്കറ്റിനെയും ആഗോള സാമ്പത്തിക ക്രമത്തെയും തകിടം മറിക്കാന്‍ പോകുന്ന ഒരു ഫിനാന്‍ഷ്യല്‍ ഡിസാസ്റ്റര്‍ കൂടിയാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനു നല്‍കിയ 10 ദിവസത്തെ അന്ത്യശാസനം അവസാനിക്കാറായിരിക്കുന്നു.

സൈനിക സന്നാഹം ശക്തം

ജോര്‍ദാനിലെ യുഎസ് സൈനിക താവളങ്ങളില്‍ 60-ലധികം യുദ്ധവിമാനങ്ങളും വന്‍തോതിലുള്ള ആയുധശേഖരവും സജ്ജമായിക്കഴിഞ്ഞു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനു നല്‍കിയ 10 ദിവസത്തെ അന്ത്യശാസനം അവസാനിക്കുന്ന സാഹചര്യത്തിലാണ് നീക്കം. ചര്‍ച്ചകളിലൂടെ പരിഹാരം കാണാന്‍ സാധിക്കാത്ത പക്ഷം 'വളരെ മോശമായ കാര്യങ്ങള്‍ സംഭവിക്കും' എന്ന് ട്രംപ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

വിപണിയിലെ പ്രത്യാഘാതങ്ങള്‍

യുദ്ധഭീതി പടര്‍ന്നതോടെ ആഗോള എണ്ണവിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുകയാണ്. ഇറാന്‍ തിരിച്ചടി നല്‍കിയാല്‍ ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള എണ്ണ നീക്കം തടസ്സപ്പെടുമെന്ന ആശങ്കയാണിതിന് കാരണം. ഇത് ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനവിനും പണപ്പെരുപ്പത്തിനും വഴിവെക്കും. അതേസമയം, ഓഹരി വിപണിയില്‍ വലിയ ഇടിവ് രേഖപ്പെടുത്തുമ്പോള്‍ നിക്ഷേപകര്‍ സുരക്ഷിത താവളമെന്ന നിലയില്‍ സ്വര്‍ണ്ണത്തിലേക്ക് തിരിയുകയാണ്.1979ലെ വിപ്ലവത്തിന് ശേഷം ഇറാനെതിരെ അമേരിക്ക നടത്തുന്ന ഏറ്റവും വലിയ സൈനിക നീക്കത്തിനാണ് ഇപ്പോള്‍ കളമൊരുങ്ങുന്നത്.