22 Aug 2023 3:42 PM IST
Summary
- സർക്കാർ ആത്മവിശ്വാസത്തിലാണെങ്കിലും ഭക്ഷ്യ വിളകളുടെ വില വർധന വിനയാവുമെന്നു സാമ്പത്തിക വിദഗ്ധർ
- മുൻ ചരിത്രത്തിൽ സർക്കാരിന്റെ പതനത്തിനു ഉള്ളിവിലവ ർധ നയും കാരണമായി
മൂന്നാം തവണയും അധികാരത്തിൽ തിരിച്ചെത്തുമെന്നു77 -മത് സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭക്ഷ്യ വസ്തുക്കളുടെ അനിയന്ത്രിതമായി കുതിക്കുന്ന വിലക്കയറ്റം ഒരു ഭീഷണി ആണന്നു സാമ്പത്തിക വിദഗ്ധർ. .
തക്കാളിയുടെ വിലക്കയറ്റം നൽകിയ ഞെട്ടലിൽ നിന്ന് സാധാരണ ജനം പുറത്തുവരുന്നതിനു മുമ്പേ ഉള്ളി വില അവരെ കരയിച്ചു തുടങ്ങി.ഉള്ളിയുടെ വിലക്കയറ്റം, തക്കാളിയുടെ വിലക്കയറ്റത്തെക്കാൾ കേന്ദ്ര സർക്കാരിന് ദോഷം ചെയ്യുമെന്ന് അവർ പറയുന്നു.
ഭക്ഷ്യ വിളകളുടെ വില ഉയർന്നപ്പോഴെല്ലാം ഭരിക്കുന്ന സർക്കാർ വലിയ പ്രതിസന്ധിയിലായി എന്നതാണ് ചരിത്രം. അതുകൊണ്ടു തന്നെ മോദി സർക്കാർ വിലക്കയറ്റം നിയന്ത്രിക്കാൻ അരയും, തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുകയാണ് .
തക്കാളിയെക്കാൾ ഉള്ളി വിനയാവും
തക്കാളി വിലവർധനവിന്റെ പ്രതിഷേധം അവസാനിക്കും മുമ്പേ രാജ്യത്തെ ഉള്ളി വില ക്രമാതീതമായി ഉയരുകയാണ്. വില പിടിച്ചു നിർത്താൻ ഉള്ളിക്ക് 40 ശതമാനം കയറ്റുമതി തീരുവ ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. കൂടാതെ സബ്‌സിഡി നിരക്കിൽ ഉള്ളി വില്പന നടത്താനും സർക്കാർ ആലോചിക്കുന്നുണ്ട്.
ഉള്ളിയും തക്കാളിയും ഉരുളക്കിഴങ്ങും ഇന്ത്യക്കാരുടെ ഭക്ഷണ ക്രമത്തിൽ വളരെ നിർണായകമായ മൂന്ന് വസ്തുക്കളാണ് . മറ്റേത് പച്ചക്കറിവിളയും ഉള്ളിക്ക് പകരമായി ഉപയോഗിക്കാൻ സാധിക്കില്ല.
ഈ വർഷം മൺസൂൺ മഴ പ്രധാനപ്പെട്ട തക്കാളി ഉല്പാദന കേന്ദ്രങ്ങളിൽ തീവ്രമായതിനെ തുടർന്ന് തക്കാളിവില എട്ട് മടങ്ങ് വരെ ഉയർന്നു. ഇതിനെതുടർന്നു സർക്കാർ കടുത്ത വിമർശനം നേരിട്ടിരുന്നു. എന്നാൽ ഉള്ളിവില വർദ്ധന സർക്കാറിനെ അതീവ ജാഗ്രതയിൽ ആക്കിയിട്ടുണ്ട്.
രാഷ്ട്രീയ ചരിത്രത്തിലെ സർക്കാരിന്റെ പതനവും ചില ' ഉള്ളി തമാശ' കളും
ഇന്ത്യൻ രാഷ്ട്രീയത്തിൽ സർക്കാരുകളെ താഴെയിറക്കുന്നതിൽ ഉള്ളിക്ക് വലിയ പങ്കു ഉണ്ട് എന്ന് ചരിത്രം പറയുന്നു.1980 ലെ തെരെഞ്ഞെടുപ്പിനെ ഒരു മുൻ ഇന്ത്യൻ പ്രധാന മന്ത്രി ' ഒനിയൻ ഇലക്ഷൻ' എന്നാണ് വിശേഷിപ്പിച്ചത്. കുതിച്ചുയരുന്ന ഉള്ളി വില സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യ കോൺഗ്രസ്സിതര സർക്കാരിന്റെ പതനത്തിന് കാരണമായി. ഈ വർഷം പാർലിമെന്റിലെ ശീതകാല സമ്മേളനത്തിൽ ലോക് ദള്ളിലെ രാമേശ്വരം സിംഗ് ഉള്ളി കൊണ്ടുള്ള മാല ധരിച്ച് രാജ്യസഭയിൽ എത്തിയത് രസകരമായി.1998 ൽ കോൺഗ്രസ്സുകാരനായ ചഗൻ ബുജ്ഭൽ അന്നത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി മനോഹർ ജോഷിക്ക് ദീപാവലിക്കു വിലയേറിയ സമ്മാനമായി ഒരു പെട്ടി ഉള്ളി അയച്ചു കൊടുത്തിരുന്നു. ഉള്ളിവില വർധനയിൽ പ്രതിഷേധിക്കാൻ ആയിരുന്നു ഇത്.
ബിജെപി എം പിയും , വിദേശകാര്യ മന്ത്രിയുമായിരുന്ന അന്തരിച്ച സുഷമ സ്വരാജിന് 1998 ലെ ഉള്ളി വിലവർധന വലിയ ഭീഷണി ആയി മാറിയിരുന്നു. അന്ന് സാഹിബ് സിംഗ് വർമയെ മാറ്റി സ്വരാജ് ഡൽഹി മുഖ്യമന്ത്രിയായി സ്ഥാനമേറ്റു. അന്ന് രാജ്യം ദീപാവലിക്ക് ഒരുങ്ങുമ്പോൾ ഉള്ളിവില കിലോക്ക് 60 രൂപ കടന്നിരുന്നു. ഉള്ളി വിലവർധനവിനെ പ്രതിരോധിക്കാൻ ന്യായ വില കടകൾ തുറന്നു . ഇങ്ങനെ ഉള്ളിയുടെ ദൗർലഭ്യ൦ കുറക്കുന്നതിന് അവർ പരമാവധി ശ്രമിച്ചിരുന്നു. എന്നാൽ അടുത്ത തവണ ഡൽഹി മുഖ്യമന്ത്രിയായി അവർക്ക് ഒരു തിരിച്ച് വരവുണ്ടായില്ല.
ചരിത്രം വീണ്ടും ആവർത്തിക്കുമോ ?
അടുത്ത വർഷം നടക്കുന്ന കേന്ദ്ര തെരഞ്ഞെടുപ്പിൽ മൂന്നാം തവണയും അധികാരം നിലനിർത്താൻ ശ്രമിക്കുന്ന നരേന്ദ്രമോദി ഗവൺമെന്റിനെ സംബന്ധിച്ച് ഭക്ഷ്യ വില നിയന്ത്രണം നിർണായകമാണ്. റീട്ടെയിൽ പണ പപ്പെരുപ്പം 15 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലായത് കൂടുതൽ വെല്ലുവിളി ഉയർത്തുന്നു.
ഗോതമ്പ്,അരി, പഞ്ചസാര എന്നിവയുടെ കയറ്റുമതി സർക്കാർ തടഞ്ഞു. കൂടാതെ ഗോതമ്പ് ഇറക്കുമതിയുടെ 40 ശതമാനം തീരുവ സർക്കാർ ഒഴിവാക്കിയേക്കും. നിയന്ത്രിത വിലയ്ക്ക് വിപണിയിൽ തക്കാളിയും ധാന്യവും വിറ്റും, ചില വിളകളുടെ സംഭരണം നിയന്ത്രിച്ചും ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റത്തിന് മൂക്കുകയറിടാൻ നോക്കുകയാണ് കേന്ദ്രം.
എൽനിനോ സർക്കാരിനെയും ചുഴറ്റുമോ ?
ബ്ലു൦ബർഗ് റിപ്പോർട്ട് അനുസരിച്ച് എൽ നിനോ പ്രതിഭാസം മൂലം വരണ്ട കാലാവസ്ഥ തുടരുന്നത് ഉള്ളി ഏറ്റവും കൂടുതൽ വിളയുന്ന മഹാരാഷ്ട്രയിലെ വിളകളെ ദോഷകരമായി ബാധിക്കും. ഇവിടെ മഴ ശരാശരിയിലും താഴെ ആണ്. ഇന്ത്യയിൽ മൊത്തത്തിൽ മൺസൂൺ മഴ ശരാശരിയിൽ നിന്നും 7 ശതമാനം കുറവാണ്. ഇത് ഭക്ഷ്യ വസ്തുക്കളുടെ വില വർധിക്കാൻ കാരണമാവു൦ . ഉദാഹരണത്തിന്, ഡൽഹിയിൽ ഗോതമ്പിന്റെ വില മുൻവർഷത്തേക്കാൾ 12 ശതമാനം ഉയർന്നു. കൂടാതെ,അരിയുടെ വില 22 ശതമാനവും തക്കാളിക്കും ഉള്ളിക്കും യഥാക്രമം 80 ശതമാനവും 32 ശതമാനവും വർദ്ധിച്ചു.
ഉള്ളി ഉത്പാദനത്തിൽ ഏറ്റവും മുന്നിൽ. നില്കുന്നത് മഹാരാഷ്ട്ര ആണ്. വർഷത്തിൽ മൂന്ന് തവണയും മഴക്കാലത്ത് 2 തവണയും ശൈത്യകാലത്ത് ഒരു തവണയും ഉള്ളി കൃഷിയുണ്ട് . സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ മഴ ശരാശരിയേക്കാൾ 18 ശതമാനം കുറവാണ് ഇത് വിളകളുടെ വിലവർധനവിന് സമ്മർദ്ദം ചെലുത്തുകയും വരുന്ന തെരെഞ്ഞെടുപ്പിന് മുമ്പായി സർക്കാരിനെ അസ്വസ്ഥരാക്കുകയും ചെയ്യു൦. .
പഠിക്കാം & സമ്പാദിക്കാം
Home
