26 Feb 2022 3:22 AM IST
Summary
ഡെല്‍ഹി: ക്രൂഡ്ഓയിൽ വില യുദ്ധത്തെ കാര്യമാക്കാതെ അറ്റ്ലാന്റിക്കിന്റെ ഇരു കരകളിലും ഇടിയുന്നതാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിക്കുമ്പോൾ നമുക്ക് കാണാനായത്. ഇത് ഇന്ത്യക്കു വളരെ ആശ്വാസം പകരുന്ന ഒരു വാർത്തയാണ്. യുഎസ് ക്രൂഡ് 2.6% താഴ്ന്ന് ഒരു ബാരലിന് $90.36 എത്തിയപ്പോൾ ബ്രെന്റ് വില 2.3% ഇടിഞ്ഞു $93.06 ലെത്തി. ഇന്നലെ (വെള്ളി) ഉച്ചക്ക് ബ്രെന്റ് ക്രൂഡ് വില 98.61 ഡോളറായിരുന്നു. ഇന്ത്യയിലെ എണ്ണ ആവശ്യകതയുടെ 80 ശതമാനവും ഇറക്കുമതിയിലൂടെയാണ് ലഭിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ […]
ഡെല്‍ഹി: ക്രൂഡ്ഓയിൽ വില യുദ്ധത്തെ കാര്യമാക്കാതെ അറ്റ്ലാന്റിക്കിന്റെ ഇരു കരകളിലും ഇടിയുന്നതാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിക്കുമ്പോൾ നമുക്ക് കാണാനായത്. ഇത് ഇന്ത്യക്കു വളരെ ആശ്വാസം പകരുന്ന ഒരു വാർത്തയാണ്.
യുഎസ് ക്രൂഡ് 2.6% താഴ്ന്ന് ഒരു ബാരലിന് $90.36 എത്തിയപ്പോൾ ബ്രെന്റ് വില 2.3% ഇടിഞ്ഞു $93.06 ലെത്തി. ഇന്നലെ (വെള്ളി) ഉച്ചക്ക് ബ്രെന്റ് ക്രൂഡ് വില 98.61 ഡോളറായിരുന്നു.
ഇന്ത്യയിലെ എണ്ണ ആവശ്യകതയുടെ 80 ശതമാനവും ഇറക്കുമതിയിലൂടെയാണ് ലഭിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ ഉപഭോക്തൃ രാജ്യം കൂടിയാണ് ഇന്ത്യ.
കഴിഞ്ഞ ദിവസം രാജ്യാന്തര എണ്ണവില ഏഴ് വര്‍ഷത്തെ ഉയര്‍ന്ന നിലയിലെത്തിയത് ഇന്ത്യയുടെ പണപ്പെരുപ്പ നിരക്കിനും കറണ്ട് അക്കൗണ്ട് കമ്മിക്കും ഭീഷണിയായി. വ്യാഴാഴ്ച്ച ബെന്റ് ക്രൂഡിന്റെ അവധി വില 105 ഡോളറിന് മുകളില്‍ വരെ എത്തിയിരുന്നു.
റഷ്യ യുക്രെയ്ന്‍ യുദ്ധം രൂക്ഷമായതോടെ ആഗോളതലത്തില്‍ എണ്ണവില ബാരലിന് 5 ഡോളറിലധികമാണ് ഉയര്‍ന്നത്. ആഗോള എണ്ണ ഉല്‍പാദനത്തിന്റെ 10 ശതമാനവും റഷ്യയുടെ സംഭാവനയാണ്. അതിനാല്‍ തന്നെ റഷ്യയില്‍ നിന്നുള്ള എണ്ണ വിതരണം ഏതെങ്കിലും തരത്തില്‍ തടസ്സപ്പെട്ടാല്‍ അന്താരാഷ്ട്ര വിപണിയേയും സാരമായി ബാധിച്ചേക്കും.
രാജ്യത്തേക്കുള്ള എണ്ണ വിതരണ ശൃംഖലയ്ക്ക് കാര്യമായ തടസ്സമുണ്ടായിട്ടില്ലെങ്കിലും അന്താരാഷ്ട്ര ഇന്ധന വിലയില്‍ വര്‍ധനയുണ്ടായാല്‍ രാജ്യത്തെ പെട്രോള്‍-ഡീസല്‍ വില ഉയരുമെന്നുറപ്പ്. ഉത്തര്‍പ്രദേശ് ഉള്‍പ്പടെ നാലു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ ഇന്ധന വിലയില്‍ കഴിഞ്ഞ മൂന്നു മാസമായി വലിയ മാറ്റം ഉണ്ടായിട്ടില്ല.
നമ്മുടെ മൊത്തം ഇറക്കുമതിയുടെ 63.1 ശതമാനവും സൗദി അറേബ്യ, ഇറാഖ്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ നിന്നാണ്. എന്നാല്‍ റഷ്യയില്‍ നിന്നും വളരെ നാമമാത്രമായ അളവിലാണ് ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതി. 2021ലെ കണക്കുകള്‍ പ്രകാരം 43,400 ബാരല്‍ എണ്ണയാണ് റഷ്യയില്‍ നിന്നും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത് (ആകെ എണ്ണ ഇറക്കുമതിയുടെ ഒരു ശതമാനം).
രാജ്യത്തേക്ക് റഷ്യയില്‍ നിന്നും 1.8 മില്യണ്‍ ടണ്‍ കല്‍ക്കരിയാണ് കഴിഞ്ഞ വര്‍ഷം ഇന്ത്യ ഇറക്കുമതി ചെയ്തത്. ഇത് ആകെ കല്‍ക്കരി ഇറക്കുമതിയുടെ 1.3 ശതമാനം വരും.
റഷ്യയില്‍ നിന്നും 2.5 മില്യണ്‍ ടണ്‍ എല്‍എന്‍ജിയാണ് (ദ്രവീകൃത പ്രകൃതി വാകതം) ഇറക്കുമതി ചെയ്യുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
