image

28 Dec 2022 8:11 AM GMT

Crude

യൂറോപ്പ് തണുപ്പിലേക്ക്; നിയന്ത്രിത വിലയ്ക്ക് എണ്ണ നൽകില്ലെന്ന് പുട്ടിൻ

Agencies

Putin
X

Summary

യൂറോപ്യൻ യൂണിയൻ, യുകെ, ജർമ്മനി, ഇറ്റലി, കാനഡ, യുഎസ്എ, ഫ്രാൻസ്, ജപ്പാൻ എന്നി രാജ്യങ്ങൾ ഉൾപ്പെട്ട ഗ്രൂപ്പ് ഓഫ് സെവൻ, ഓസ്ട്രലിയ എന്നിവർ കടൽ വഴി വിതരണം ചെയ്യുന്ന റഷ്യൻ എണ്ണയുടെ വില ബാരലിന് 60 ഡോളർ എന്ന നിരക്കിലേക്ക് പരിമിതപ്പെടുത്തിയിരുന്നു.


ഡൽഹി: എണ്ണയുടെ വിലയിൽ പരിധി കല്പിച്ച രാജ്യങ്ങളിലേക്കുള്ള എണ്ണ വിതരണം നിരോധിക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ.

പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളെ പിന്തുടരുന്ന രാജ്യങ്ങൾക്കു 2023 ഫെബ്രുവരി മുതൽ എണ്ണ വിതരണം നിരോധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. നിരോധനം വിതരണത്തിന്റെ എല്ലാ ഘട്ടത്തിലും ബാധകമാണെന്നും അദ്ദേഹം വ്യക്തമാക്കി.

എങ്കിലും, പ്രസിഡന്റിന്റെ പ്രത്യേക അനുമതി പ്രകാരം, പാശ്ചാത്യ രാജ്യങ്ങളുടെ വില പരിധി നയത്തിൽ ച്യേരുന്ന രാജ്യങ്ങൾക്ക് എണ്ണയുടെയും, എണ്ണ ഉത്പന്നങ്ങളുടെയും വിതരണം സാധ്യമാക്കും.

ഡിസംബർ 5 നാണ് യൂറോപ്യൻ യുണിയനിലേക്ക് സമുദ്രം വഴിയുള്ള എണ്ണ വിതരണത്തിനു ഉപരോധം നിലവിൽ വന്നത്. യൂറോപ്യൻ യൂണിയൻ, യുകെ, ജർമ്മനി, ഇറ്റലി, കാനഡ, യുഎസ്എ, ഫ്രാൻസ്, ജപ്പാൻ എന്നി രാജ്യങ്ങൾ ഉൾപ്പെട്ട ഗ്രൂപ്പ് ഓഫ് സെവൻ, ഓസ്ട്രലിയ എന്നിവർ കടൽ വഴി വിതരണം ചെയ്യുന്ന റഷ്യൻ എണ്ണയുടെ വില ബാരലിന് 60 ഡോളർ എന്ന നിരക്കിലേക്ക് പരിമിതപ്പെടുത്തിയിരുന്നു.

അതിനു മുകളിലുള്ള വിലയിൽ വാങ്ങുന്ന കമ്പനികൾക്ക് യുഎസും യുറോപ്പിയൻ യൂണിയനും യുകെയും നിയന്ത്രണമേർപ്പെടുത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി റഷ്യയിൽ നിന്ന് എണ്ണ കൊണ്ടുപോകുന്ന ടാങ്കറുകൾക്ക് ഗതാഗത, സാമ്പത്തിക, ഇൻഷുറൻസ് സേവനങ്ങൾ നൽകുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തി.

ഇതിനെതിരെയാണ് പുട്ടിന്റെ ഈ നടപടി.