9 Sept 2026 9:55 AM IST
Summary
ക്രൂഡ് ഓയിൽ വില കുതിക്കുന്നു. അസംസ്കൃത എണ്ണ വില ബാരലിന് 100 ഡോളറിലേക്ക്
യുഎസ്- ഇറാൻ സംഘർഷം വീണ്ടും മൂർച്ഛിച്ചതോടെ എണ്ണ വില ഉയരുന്നു. അസംസ്കൃത എണ്ണ വില ബാരലിന് 100 ഡോളറിനടുത്തെത്തി. ഒക്ടോബർ ഡെലിവറി ഫ്യൂച്ചേഴ്സ് ബാരലിന് 1.75% ഉയർന്ന് 94.66 ഡോളറിലെത്തി. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് വില ബാരലിന് 1.55 ശതമാനം കൂടി 99.44 ഡോളറിലെത്തി. മിഡിൽ ഈസ്റ്റിൽ ഊർജ്ജ വിതരണം കൂടുതൽ തടസ്സപ്പെടാമെന്ന ആശങ്കകളാണ് എണ്ണവില ഉയർത്തുന്നത്.
ഒരു അമേരിക്കൻ യുദ്ധക്കപ്പലിന് നേരെ ആക്രമണം നടത്താൻ ഇറാൻ ശ്രമിച്ചതിന് ശേഷം യുഎസ് സൈന്യം അഞ്ച് ഇറാനിയൻ ക്രൂഡ് ഓയിൽ ടാങ്കറുകൾ നശിപ്പിച്ചിരുന്നു. ആക്രമണങ്ങൾ രൂക്ഷമാകുന്നത് ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 120 ഡോളറിൽ കവിയാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നുവെന്ന് ഗോൾഡ്മാൻ സാക്സ് പറഞ്ഞു.
യുഎസ്-ഇറാൻ സംഘർഷം ഏഴാം മാസത്തിലേക്ക് കടക്കുകയാണ്. പേർഷ്യൻ ഗൾഫ് എണ്ണ കയറ്റുമതിയിലെ വിതരണ തടസങ്ങൾ മാറിയില്ലെങ്കിൽ വീണ്ടും എണ്ണ വില ഉയരുമെന്ന് അനലിസ്റ്റുകൾ മുന്നറിയിപ്പ് നൽകുന്നു. യുഎസ്-ഇറാൻ സൈനിക നടപടി ഒരു മാസത്തോളമായി നിർത്തിവച്ചിരുന്നു. എന്നാൽ, കഴിഞ്ഞ മാസം അവസാനത്തോടെ വീണ്ടും നടപടികൾ ആരംഭിക്കുകയായിരുന്നു. ഇതാണ് എണ്ണ വിലയെ ബാധിച്ചത്.
പഠിക്കാം & സമ്പാദിക്കാം
Home
