image

9 April 2024 6:21 AM GMT

Crude

ഇന്ത്യന്‍ വിപണി കീഴടക്കി റഷ്യന്‍ ക്രൂഡ്

MyFin Desk

ഇന്ത്യന്‍ വിപണി കീഴടക്കി റഷ്യന്‍ ക്രൂഡ്
X

Summary

  • വില കുറവ് പ്രഖ്യാപിച്ചുകൊണ്ടാണ് റഷ്യന്‍ ക്രൂഡ് കയറ്റുമതിയില്‍ പിടിച്ച് നിന്നത്.
  • ഇന്ത്യയുടെ ഇറക്കുമതില്‍ 35% റഷ്യയാണ് സ്വന്തമാക്കിയത്.
  • ഒരിടയ്ക്ക് റഷ്യന്‍ ക്രൂഡ് ബാരലിന് 3 ഡോളര്‍ വരെയായി ചുരുങ്ങിയിരുന്നു


ഇന്ത്യയിലെ ക്രൂഡ് ഇറക്കുമതിയില്‍ ഏറ്റവും കൂടുതല്‍ റഷ്യയില്‍ നിന്ന്. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലാണ് ഇന്ത്യയുടെ ക്രൂഡ് ഇറക്കുമതിയുടെ വലിയൊരു പങ്ക് റഷ്യ സ്വന്തമാക്കിയത്. ഉക്രെയ്ന്‍ അധിനിവേശത്തെ തുടര്‍ന്ന് ജി7 രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തിലും ക്രൂഡ് വിലയില്‍ കുറവുണ്ടായത് റഷ്യന്‍ എണ്ണ ആശ്രയിക്കാന്‍ ഇന്ത്യയെ പ്രേരിപ്പിച്ചു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ഇന്ത്യയുടെ മൊത്തം ഇറക്കുമതിയില്‍ റഷ്യയുടെ പങ്ക് 35 ശതമാനമാണ്. തൊട്ട് മുന്‍ വര്‍ഷമിത്. ഇറാഖ്, സൗദി അറേബ്യ, യുഎഇ, യുഎസ് എന്നിവയുള്‍പ്പെടെ മറ്റെല്ലാ പ്രധാന വിതരണക്കാര്‍ക്കും ഇന്ത്യന്‍ ക്രൂഡ് വിപണിയില്‍ മുന്നേറാനായില്ല. ഇറാഖിന്റെ വിഹിതം 20 ശതമാനം കുറഞ്ഞു. 21 ശതമാനത്തില്‍ നിന്നാണ് ഈ കുറവ്. സൗദി അറേബ്യയും 17.5 ശതമാനത്തില്‍ നിന്ന് 15 ശതമാനമെത്തി. യുഎഇ ഒന്‍പത് ശതമാനത്തില്‍ നിന്ന് ആറ് ശതമാനത്തിലെത്തി. യുഎസില്‍ നിന്നുള്ള ഇറക്കുമതി 3.5 ശതമാനത്തിലെത്തി. 5.5 ശതമാനമായിരുന്നു മുന്‍പ്.

2024 സാമ്പത്തിക വര്‍ഷത്തില്‍ റഷ്യ പ്രതിദിനം 1.57 ദശലക്ഷം ബാരലാണ് വിതരണം ചെയ്തത്. തൊട്ട് മുന്‍വര്‍ഷം ഇത് വെറും പ്രതിദിനം ഒരു ദശലക്ഷം ബാരല്‍ മാത്രമായിരുന്നു. 2022 ഫെബ്രുവരിയില്‍ ഉക്രെയ്ന്‍ യുദ്ധം ആരംഭിച്ചതകിന് പിന്നാലെ റഷ്യന്‍ ക്രൂഡിന്റെ ഡിസ്‌കൗണ്ട് കൂട്ടിയിരുന്നു. 2022 മാര്‍ച്ചില്‍ ബ്രെന്റ് ക്രൂഡ് ബാരലിന് 30 ഡോളര്‍ എന്ന നിരക്കിലാണ് വിറ്റത്. എന്നാല്‍ ഇന്ത്യക്ക് ബാരലിന് 13 ഡോളര്‍ കിഴിവ് റഷ്യ നല്‍കിയിരുന്നു പിന്നീട് അഞ്ച് ഡോളറിലേക്കും മൂന്ന് ഡോളറിലേക്കും വരെ ഇത് കുറഞ്ഞിരുന്നു.