image

3 March 2026 11:41 AM IST

Crude

ഇന്ധന വില ഉയരുമോ? സ്റ്റോക്കുകൾ പരിശോധിച്ച് ഇന്ത്യ

MyFin Desk

will oil supply be disrupted, indian government to check stock
X

Summary

ഇറാൻ ഇസ്രായേൽ സംഘർഷം പെട്രോൾ, എൽപിജി വില ഉയർത്തുമോ? പെട്രോളിയം അസംസ്കൃത വസ്തുക്കളുടെയും എൽപിജിയുടെയും വിതരണം അവലോകനം ചെയ്ത് സർക്കാർ


ഇറാൻ-ഇസ്രായേൽ സംഘർഷങ്ങൾ ആഗോള എണ്ണവില ഉയർത്തുകയും ഊർജ്ജ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തുകയും ചെയ്തതിനാൽ സ്റ്റോക്ക് പരിശോധിച്ച് പെട്രോളിയം മന്ത്രാലയം. പെട്രോളിയം അസംസ്കൃത വസ്തുക്കളുടെയും എൽപിജിയുടെയും വിതരണവും പ്രാഥമികമായി അവലോകനം ചെയ്തു.

രാജ്യത്തെ പ്രധാന പെട്രോളിയം ഉൽപ്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കുമെന്നും താങ്ങാനാവുന്ന വിലയിൽ ലഭ്യമാക്കുന്നതിന് എല്ലാ നടപടികളും സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു. ഇസ്രായേൽ ഇറാൻ യുദ്ധം മേഖലയിലെ സംഘർഷങ്ങൾ രൂക്ഷമായതിനെത്തുടർന്ന് ബ്രെന്റ് ക്രൂഡ് ഓയിൽ ബാരലിന് ഏകദേശം 82 ഡോളറായി ഉയർന്ന സാഹചര്യത്തിലാണ് അവലോകനം. ആഗോള എണ്ണ പ്രവാഹത്തിന്റെ ഏകദേശം 20 ശതമാനം ഹോർമുസ് കടലിടുക്കിലൂടെയാണ്. ഇവിടുത്തെ എണ്ണ വിതരണം തടസപ്പെടുന്നത് ഇന്ത്യയുൾപ്പെടെ ഏഷ്യൻ രാജ്യങ്ങളെ സാരമായി ബാധിക്കും.

പണപ്പെരുപ്പം ഉയരും

ഇന്ത്യയുടെ ക്രൂഡ് ഓയിൽ ആവശ്യകതയുടെ 85 ശതമാനതിത്തിലധികവും രാജ്യം ഇറക്കുമതി ചെയ്യുകയാണ്. കൂടുതലും പശ്ചിമേഷ്യയിൽ നിന്നാണ്. ക്രൂഡ് ഓയിൽ വിലയിലെ ഓരോ ഡോളർ വർദ്ധനവും ഇന്ത്യയുടെ വാർഷിക ഇറക്കുമതി ഏകദേശം 200 കോടി ഡോളറായി ഉയർത്തും. പണപ്പെരുപ്പം, കറന്റ് അക്കൗണ്ട് കമ്മി, ഇന്ധന വിലനിർണ്ണയം എന്നിവയെയെല്ലാം ഇത് ബാധിച്ചേക്കാം.

ആഗോള എണ്ണവില കുതിച്ചുയരുന്നുണ്ടെങ്കിലും ഇന്ത്യയിൽ ആനുപാതകിമായി ചില്ലറ വിൽപ്പന വിലയിൽ വർധനവ് ഇല്ല. വിലക്കയറ്റം തടയാൻ സർക്കാർ ജാഗരൂകരായതിനാൽ ഉടനടി വർധനവ് ഉണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് ഈ രംഗത്തുള്ളവർ. മിഡിൽ ഈസ്റ്റിലെ സംഘർഷം പ്രാദേശിക പെട്രോൾ, ഡീസൽ വിലയും എൽപിജി വിലയും പെട്ടെന്ന് ഉയർത്താൻ സാധ്യതയില്ലെന്ന് അനലിസ്റ്റുകൾ സൂചിപ്പിക്കുന്നു.

പ്രതിസന്ധി മറികടക്കാം

2025–26 ലെ കണക്കനുസരിച്ച്, ഇന്ത്യയിൽ ഏകദേശം 498 കോടി ബാരൽ എണ്ണ ശേഖരം ഉണ്ട്. ഓയിൽ റിസേ‍ർവിൽ ലോകത്ത് 23-ാം സ്ഥാനത്താണ് ഇന്ത്യ. ലോകത്തെ മൊത്തം എണ്ണം ശേഖരത്തിൻ്റെ ഏകദേശം 0.28 ശതമാനം മാത്രമാണ് രാജ്യത്തിൻ്റെ കൈവശം ഉള്ളതെങ്കിലും വാ‍ർഷിക ഉപഭോ​ഗത്തിൻ്റെ 2. 4 മടങ്ങോളം അധികം ശേഖരം രാജ്യത്തിൻ്റെ കൈവശമുണ്ട്.