image

29 Sep 2023 6:15 AM GMT

Crude

ചാഞ്ചാട്ടത്തില്‍ ക്രൂഡ് വില

MyFin Desk

crude prices fluctuate
X

Summary

  • ചൈനയിലേ അവധിക്കാലവും അമേരിക്ക എണ്ണ വിതരണം ശക്തമാക്കിയതും വിലയെ ബാധിക്കും


എണ്ണ ഉത്പാദന രാജ്യങ്ങളായ സൗദി അറേബ്യയും റഷ്യയും എണ്ണ വിതരണം വര്‍ധിപ്പിച്ചേക്കുമെന്ന സൂചന പുറത്ത് വന്നതോടെ ക്രൂഡോയില്‍ വിലയ നേരിയ തോതില്‍ കുറഞ്ഞു. പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെയും സഖ്യകക്ഷികളുടേയും കൂട്ടായ്മയായ ഒപെക്കിന്റെ അടുത്ത ആഴ്ച്ച (ഒക്ടോബർ നാല്) നടക്കാനിരിക്കുന്ന യോഗത്തിനായി കാത്തിരിക്കുകയാണ് വ്യാപാരികള്‍. എന്നാല്‍ നിരക്ക് വലിയ തോതില്‍ ഉയര്‍ന്നാല്‍ ഒപെക്കും പ്രത്യേകിച്ച് സൗദി അറേബ്യ പ്രതീക്ഷിച്ചതിലും മുന്നേ വിതരണം വർധിപ്പിച്ചേക്കും.

യുഎസ് കരുതല്‍ ശേഖരം താഴ്ന്ന നിലയില്‍ എത്തിയെന്ന വാർത്തയെത്തുടർന്ന് കഴിഞ്ഞ ദിവസം എണ്ണ വില 2022 ഓഗസ്റ്റിനുശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലേക്ക് എത്തിയിരുന്നു. ബ്രെന്‍റ് ക്രൂഡ് ബാരലിന് 97 ഡോളർ വരെ എത്തിയശേഷം 95 ഡോളറിനു ചുറ്റളവിലാണ് നീങ്ങുന്നത്. യുഎസ് വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് ഫ്യൂച്ചറുകള്‍ 2.09 ശതമാനം കുറഞ്ഞ് ബാരലിന് 91.72 ഡോളറായിരുന്നു കഴിഞ്ഞ ദിവസം

സാമ്പത്തിക വളർച്ച പ്രതീക്ഷയ്ക്കൊത്ത വളർച്ച നേടാത്തതിനെത്തുടർന്ന് ക്രൂഡ് ഓയില്‍ സ്‌റ്റോക്ക് കൂടിയതാണ് വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്താന്‍ കാരണമായത്. സൌദിയും റഷ്യയും വിതരണം കര്‍ശനമായി നിയന്ത്രിക്കുകയാണെങ്കില്‍ ഈ വര്‍ഷം മുഴുവന്‍ എണ്ണവില ഉയർന്നു നില്ക്കുമെന്നാണ് വിലയിരുത്തല്‍. ബ്രെന്‍റ് വില 100 ഡോളറിലേക്ക് അടുത്തതോടെ ലോകമെങ്ങുമുള്ള കേന്ദ്ര ബാങ്കുകള്‍ ആശങ്കയിലായി. പണപ്പെരുപ്പം തടയുവാന്‍ പലിശനിരക്ക് കൂട്ടുകയോ ഇപ്പോഴത്തെ ഉയർന്ന തലത്തില്‍ നിർത്തുകയോ വഴിയുള്ളുവെന്ന ചിന്തയാണ് ക്രൂഡ് വിലയില്‍ നേരിയ ഇടിവിനു വഴി തെളിച്ചത്.

ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാജ്യമായ ചൈനയില്‍ നിന്നുള്ള ആവശ്യX ഉയര്‍ന്നത് ഇന്ധന വിലയെ ബാധിക്കാന്‍ സാധ്യത കൂടുതലാണ്. ഗോള്‍ഡന്‍ വീക്കില്‍ അന്താരാഷ്ട്ര ആഭ്യന്തര യാത്രകളുടെ എണ്ണം വര്‍ധിക്കുന്നതും എണ്ണയുടെ ആവശ്യം വര്‍ധിപ്പിക്കും.

യു.എസ്. എനര്‍ജി ഇന്‍ഫര്‍മേഷന്‍ അഡ്മിനിസ്ട്രേഷന്റെ (ഇഐഎ) കണക്കുകള്‍ പ്രകാരം ഒക്ലഹോമയിലെ കുഷിംഗിലെ ക്രൂഡ് ഇന്‍വെന്ററികള്‍ സെപ്റ്റംബര്‍ നാലാം വാരത്തില്‍ 22 ദശലക്ഷം ബാരലിനു താഴെയെത്തി. മുമ്പത്തെ അപേക്ഷിച്ച് 943,000 ബാരലിന്റെ ഇടിവാണിത്. അതേസമയം പ്രതിദിനം മൂന്ന് ലക്ഷം ബാരല്‍ കയറ്റുമതിയില്‍ കുറവ് വരുത്തിയത് ഡിസംബര്‍ അവസാനം വരെ തുടരാനാണ് റഷ്യന്‍ തീരുമാനം. മാത്രവുമല്ല, യുഎസ് ഉത്പാദനം പ്രതീക്ഷിച്ചതുപോലെ ഉയരുന്നില്ല. ഷെയ്ല്‍ ഗ്യാസ് ഉത്പാദനവും കുറഞ്ഞു. ഇവയെല്ലാം വില ഉയരാന്‍ സാഹചര്യമൊരുക്കി.

2024 ല്‍ ബ്രെന്റിനെ 80 മുതല്‍ 105 ഡോളര്‍ വരെ നിലനിര്‍ത്താന്‍ ഒപെക്കിന് കഴിയുമെന്നും, ഏഷ്യാ മേഖലയില്‍ നിന്നുള്ള ശക്തമായ ഡിമാന്‍ഡ് വളര്‍ച്ചയെ മുന്‍നിര്‍ത്തി ഗോള്‍ഡ്മാന്‍ സാക്സ് റിപ്പോര്‍ട്ട് പറയുന്നു.