image

16 Sept 2026 10:43 AM IST

Crude

മുഖം ചുളിച്ച് ട്രംപ്, കിട്ടുമോ ഇന്ത്യക്ക് വീണ്ടും അടി; 100 ശതമാനം നികുതിയിൽ തീരുമാനം ഇന്ന്

MyFin Desk

മുഖം ചുളിച്ച് ട്രംപ്, കിട്ടുമോ ഇന്ത്യക്ക് വീണ്ടും അടി; 100 ശതമാനം നികുതിയിൽ തീരുമാനം ഇന്ന്
X

Summary

റഷ്യൻ ക്രൂഡിനെ വലിയ തോതിൽ ആശ്രയിക്കുന്ന രാജ്യങ്ങൾക്ക് മേൽ ഉയർന്ന നികുതി. വീണ്ടും ഇന്ത്യയുടെ നടുവൊടിക്കുമോ ആ തീരുമാനം?


റഷ്യൻ എണ്ണയെ ആശ്രയിക്കുന്ന രാജ്യങ്ങൾക്ക് മേൽ അധിക നികുതി ചുമത്താൻ വീണ്ടും യുഎസ്. യുക്രെയ്നിലെ യുദ്ധത്തിനുള്ള മോസ്കോയുടെ സാമ്പത്തിക സ്രോതസ് ക്രൂഡ് വ്യാപാരമാണെന്നാണ് വാഷിംഗ്ടണിൻ്റെ വിലയിരുത്തൽ. റഷ്യൻ എണ്ണ വ്യാപാരം തുടരുന്ന രാജ്യങ്ങൾക്കുമേൽ സമ്മർദ്ദം ശക്തമാക്കുകയാണ് യുഎസ്. ചൈനയും ഇന്ത്യയും പോലുള്ള പ്രധാന റഷ്യൻ എണ്ണ ഇറക്കുമതി രാജ്യങ്ങൾക്കുമേൽ 100% തീരുവ ചുമത്താനാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ലക്ഷ്യമിടുന്നത്.

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യയ്ക്കും 100 ശതമാനം യുഎസ് തീരുവ നേരിടേണ്ടി വന്നേക്കാം. റഷ്യയ്‌ക്കെതിരായി ഉപരോധം ഏ‍‍ർപ്പെടുത്തുന്നത് സംബന്ധിച്ച യുഎസ് ബിൽ അന്തിമ വോട്ടെടുപ്പിനെത്തുന്നത് വ്യാഴാഴ്ചയാണ്. ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം സ്റ്റെനി ഹോയർ സമ‍ർപ്പിച്ച പ്രധാന നി‍ർദേശങ്ങളിലൊന്നും പരി​ഗണനയിലുണ്ട്. നിർദ്ദിഷ്ട ചട്ടക്കൂടിന് കീഴിൽ 100% വരെ തീരുവ ചുമത്താൻ അർഹരായ രാജ്യങ്ങളുടെ പട്ടികയാണ് ഹോയർ സമർപ്പിച്ചിരിക്കുന്നത്. ഇതിൽ ഇന്ത്യയും ചൈനയുമുണ്ട്.

ഹോയറിന്റെ നിർദ്ദേശത്തിൽ തുർക്കി, അസർബൈജാൻ, ഹംഗറി, സ്ലോവാക് റിപ്പബ്ലിക്, യുഎഇ, സിംഗപ്പുർ, കസാക്കിസ്ഥാൻ, കിർഗിസ് റിപ്പബ്ലിക് എന്നിവയാണ് പ്രത്യേകം പരാമർശിക്കപ്പെട്ടിരിക്കുന്ന രാജ്യങ്ങൾ. റഷ്യയുമായി എണ്ണ വ്യാപാരം നടത്തുന്ന പ്രധാന രാജ്യങ്ങൾക്കുമേലാണ് 100 ശതമാനം തീരുവ വരുന്നത്.

വരുമോ ഇന്ത്യക്ക് മേൽ കൂടുതൽ സമ്മർദ്ദം?

ഓഗസ്റ്റ് 7-ന് യുഎസ് സെനറ്റ് പാസാക്കിയ റഷ്യൻ ഉപരോധ ബില്ലിൽ റഷ്യയുടെ വ്യാപാര പങ്കാളികളെ വ്യക്തമായി പേരെടുത്ത് പറയുന്നില്ല. പകരം, ഏറ്റവും അധികം റഷ്യൻ എണ്ണയും വാതകവും ഇറക്കുമതി ചെയ്യുന്ന ഏറ്റവും വലിയ അഞ്ച് രാജ്യങ്ങളെയാണ് ഇത് പരാമർശിക്കുന്നത്.ഈ രാജ്യങ്ങളുടെ പേരുകൾ വ്യക്തമായി പരാമർശിച്ചിരുന്നില്ല. പകരം, റഷ്യൻ എണ്ണയും പ്രകൃതിവാതകവും ഏറ്റവും കൂടുതൽ അളവിൽ ഇറക്കുമതി ചെയ്യുന്ന അഞ്ച് രാജ്യങ്ങളെയാണ് അതിൽ സൂചിപ്പിച്ചിരുന്നത്. അതേ സമയം തീരുവ ഏർപ്പെടുത്തുന്ന വ്യവസ്ഥ തന്നെ പൂർണ്ണമായും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള മറ്റൊരു ഭേദഗതിയും ജനപ്രതിനിധി സഭയിൽ അവതരിപ്പിച്ചിട്ടുണ്ട്.

നവംബർ 3-ന് നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി സഭ നേരത്തെ പിരിയുന്നതിന് മുൻപ് നിയമനിർമ്മാതാക്കൾക്ക് ഇനി നാല് പ്രവൃത്തിദിനങ്ങൾ മാത്രമേ ശേഷിക്കുന്നുള്ളൂ. ഇത് വോട്ടെടുപ്പിന്റെ പ്രാധാന്യവും അടിയന്തര സ്വഭാവവും വർദ്ധിപ്പിക്കുന്നു. പുതിയ ബിൽ ജനപ്രതിനിധി സഭ അംഗീകരിക്കുകയും തീരുവയുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ നിലനിൽക്കുകയും ചെയ്താൽ, അത് വാഷിംഗ്ടണും ന്യൂഡൽഹിയും തമ്മിലുള്ള വ്യാപാര തർക്കങ്ങൾ രൂക്ഷമാക്കിയേക്കാം. ഇന്ത്യയുടെ സാമ്പത്തിക സമ്മർദ്ദങ്ങൾ വർധിപ്പിക്കാൻ നടപടി കാരണമാകും.