image

16 Feb 2022 2:34 AM GMT

Cryptocurrency

ക്രിപ്റ്റോയെ മാറ്റി നിർത്തണം, ആര്‍ ബി ഐ ഉന്നതരുടെ നിലപാടില്‍ ആശങ്കയോടെ നിക്ഷേപകര്‍

MyFin Desk

ക്രിപ്റ്റോയെ മാറ്റി നിർത്തണം, ആര്‍ ബി ഐ ഉന്നതരുടെ നിലപാടില്‍ ആശങ്കയോടെ നിക്ഷേപകര്‍
X

Summary

ഡെല്‍ഹി: കേന്ദ്ര ബജറ്റില്‍ ക്രിപ്റ്റോ ഇടപാടുകള്‍ക്ക് 30 ശതമാനം നികുതി ഏര്‍പ്പെടുത്തുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ ഇതിന് ഔദ്യോഗിക അംഗീകാരം ലഭിക്കുമെന്ന നിക്ഷേപകരുടെ പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിച്ച് ആര്‍ ബി ഐ ഉന്നതരുടെ നിലപാട്. ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസും ഡെപ്യൂട്ടി ഗവര്‍ണര്‍ ടി. രബിശങ്കറും ക്രിപ്്റ്റോയ്ക്കെതിരെ കഴിഞ്ഞ ഏതാനം ദിവസങ്ങളായി തുടര്‍ച്ചയായി നടത്തുന്ന പ്രതികരണങ്ങള്‍ ഇതിന് ശക്തി പകരുന്നതാണ്. ബജറ്റ് പ്രതികരണത്തില്‍ ആശ്വാസം കണ്ടെത്തിയ നിക്ഷേപകര്‍ തുടര്‍ച്ചയായ വരുന്ന പുതിയ വിമര്‍ശനം കറന്‍സി നിരോധിക്കപ്പെടാനുള്ള സാധ്യതകളിലേക്ക് വിരല്‍ ചൂണ്ടുന്നതാണോ […]


ഡെല്‍ഹി: കേന്ദ്ര ബജറ്റില്‍ ക്രിപ്റ്റോ ഇടപാടുകള്‍ക്ക് 30 ശതമാനം നികുതി ഏര്‍പ്പെടുത്തുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ ഇതിന് ഔദ്യോഗിക അംഗീകാരം ലഭിക്കുമെന്ന നിക്ഷേപകരുടെ പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിച്ച് ആര്‍ ബി ഐ ഉന്നതരുടെ നിലപാട്. ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസും ഡെപ്യൂട്ടി ഗവര്‍ണര്‍ ടി. രബിശങ്കറും ക്രിപ്്റ്റോയ്ക്കെതിരെ കഴിഞ്ഞ ഏതാനം ദിവസങ്ങളായി തുടര്‍ച്ചയായി നടത്തുന്ന പ്രതികരണങ്ങള്‍ ഇതിന് ശക്തി പകരുന്നതാണ്. ബജറ്റ് പ്രതികരണത്തില്‍ ആശ്വാസം കണ്ടെത്തിയ നിക്ഷേപകര്‍ തുടര്‍ച്ചയായ വരുന്ന പുതിയ വിമര്‍ശനം കറന്‍സി നിരോധിക്കപ്പെടാനുള്ള സാധ്യതകളിലേക്ക് വിരല്‍ ചൂണ്ടുന്നതാണോ എന്ന ആശങ്കയിലാണ്.

ക്രിപ്റ്റോ കറന്‍സികള്‍ നിരോധിക്കുന്നതാണ് രാജ്യത്തിന് മുന്‍പില്‍ തുറന്നിട്ടിരിക്കുന്ന ഏറ്റവും അഭികാമ്യമായ കാര്യമെന്ന് റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ ടി. രബിശങ്കര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കി. ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്റെ (ഐബിഎ) നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് ആര്‍ ബി ഐ ധനനയം പ്രഖ്യാപിക്കവെ, ക്രിപ്‌റ്റോ കറന്‍സിയെ പറ്റി ആശങ്കകള്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ നിരോധനം കൂടിയേ തീരൂ എന്ന അഭിപ്രായം അദ്ദേഹം മുന്നോട്ട് വെച്ചിരുന്നില്ലെങ്കിലും 'ട്യൂളിപ്പ്് നിക്ഷേപം' പോലെ സുരക്ഷിതമല്ലാത്തതാണ് ക്രിപ്റ്റോ എന്ന് വ്യക്തമാക്കിയിരുന്നു.

ഇക്കഴിഞ്ഞ ബജറ്റില്‍ ക്രിപ്‌റ്റോ അടക്കമുള്ള ഡിജിറ്റല്‍ കറന്‍സി ഇടപാടുകള്‍ക്ക് 30 ശതമാനം നികുതിയ്ക്ക് പുറമേ ഒരു ശതമാനം ടിഡിഎസും ഏര്‍പ്പെടുത്തി. ആര്‍ബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഡെപ്യൂട്ടി ഗവര്‍ണറുടെ പ്രസംഗത്തിന്റെ പൂര്‍ണ രൂപം നല്‍കിയിട്ടുണ്ട്. ക്രിപ്‌റ്റോ കറന്‍സി രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയ്ക്ക് ഉണ്ടാക്കുന്ന തിരിച്ചടിയാണ് അദ്ദേഹം ചൂണ്ടിക്കാണിച്ചത്.

ക്രിപ്റ്റോ കറന്‍സിയ്ക്ക് തിരിച്ചടി നേരിടാനുള്ള സാധ്യത നിലനില്‍ക്കുമ്പോഴും നിക്ഷേകരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുന്നുണ്ടെന്ന് രാജ്യത്തെ മുന്‍ നിര എക്സ്ചേഞ്ചുകള്‍ വ്യക്തമാക്കുന്നു. വാസിര്‍ എക്സ്, കോയിന്‍ സ്വിച്ച് കുബര്‍, യുണോ കോയിന്‍ എന്നീ ക്രിപ്റ്റോ എക്സ്ചേഞ്ചുകള്‍ പുറത്ത് വിട്ട റിപ്പോര്‍ട്ട് പ്രകാരം ബജറ്റ് പ്രഖ്യാപനം നടന്ന ദിവസം മുതല്‍ സൈന്‍ അപ്പുകളില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. പുതിയതായി ചേര്‍ന്ന നിക്ഷേപകരുടെ എണ്ണത്തില്‍ 35 മുതല്‍ 59 ശതമാനം വരെ വര്‍ധന ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണറുടെ പ്രതികരണം

'ക്രിപ്‌റ്റോ കറന്‍സിയ്ക്ക് നിയമ പ്രാബല്യം നല്‍കിയാല്‍ ബാങ്കിംഗിനേയും കറന്‍സിയേയും ഗുരുതരമായി ബാധിക്കും. ചട്ടമനുസരിച്ച് പ്രവര്‍ത്തിക്കുന്ന സാമ്പത്തിക വ്യവസ്ഥയെ തകര്‍ക്കുന്നതിനാണ് ക്രിപ്‌റ്റോ പോലുള്ളവ വികസിപ്പിച്ചിരിക്കുന്നത്. സഹജമായ മൂല്യം ഇല്ലാത്തതിനാല്‍ ഇവയെ കറന്‍സി എന്ന് വിളിക്കാന്‍ സാധിക്കില്ല. കെവൈസി ചട്ടം, കള്ളപ്പണം വെളുപ്പിക്കല്‍, ഭീകരപ്രവര്‍ത്തനത്തിനുള്ള സാമ്പത്തിക സഹായം തടയുന്നതിന് വേണ്ടി രാജ്യത്തുള്ള സംവിധാനങ്ങള്‍ എന്നിവയെ ക്രിപ്‌റ്റോ ദൂര്‍ബലപ്പെടുത്തും. 'പോണ്‍സി ' പോലുള്ള തട്ടിപ്പ് നിക്ഷേപ പദ്ധതികളേക്കാള്‍ മോശമാണിത്. ഔദ്യോഗികമായ ധനവ്യവസ്ഥയില്‍ നിന്ന് ക്രിപ്‌റ്റോ കറന്‍സിയെ കര്‍ശനമായും മാറ്റി നിര്‍ത്തണം '.