image

5 Nov 2025 1:04 PM IST

Cryptocurrency

അടിതെറ്റി ക്രിപ്റ്റോ; ബിറ്റ്കോയിൻ മൂല്യത്തിൽ ഒരു മാസം കൊണ്ട് കുത്തനെ ഇടിവ്, തകർച്ച തുടരുമോ?

MyFin Desk

bitcoin plummets and recovers in value
X

Summary

ക്രിപ്റ്റോകറൻസികൾക്ക് ഒക്ടോബറിൽ കുത്തനെ വീഴ്ച. ഇങ്ങനെ മൂല്യം ഇടിയാൻ കാരണമെന്താണ്?


ബിറ്റ്കോയിൻ്റെ മൂല്യം ഒരു മാസത്തിനുള്ളിൽ ഒരു ലക്ഷം രൂപയിൽ താഴേക്ക് ഇടിഞ്ഞിരിക്കുകയാണ്. ഒക്ടോബർ അഞ്ചിന് 90.3 ലക്ഷം രൂപയാണ് രൂപക്കെതിരെ ബിറ്റ്കോയിൻ്റെ മൂല്യം. കഴിഞ്ഞ മാസം എട്ടു ശതമാനത്തിന് താഴേക്ക് ബിറ്റ്കോയിൻ മൂല്യം ഇടിഞ്ഞിരുന്നു. കഴിഞ്ഞ വർഷം റെക്കോഡ് ഉയരം തൊട്ട ശേഷം ബിറ്റ്കോയിൻ്റെ മൂല്യത്തിൽ 20 ശതമാനത്തോളം ഇടിവുണ്ടായി. ഏഴു വർഷത്തിനിടയിലെ ഏറ്റവും വലിയ ഡൗൺ ട്രെൻഡിലേക്കാണ് ബിറ്റ്കോയിൻ്റെ വീഴ്ച.

ബിറ്റ്കോയിൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മൂല്യമുള്ള എഥെർ എന്ന ക്രിപ്റ്റോ കറൻസിയും കുത്തനെ ഇടിഞ്ഞിരുന്നു. എഥെറിൽ 15 ശതമാനമാണ് ഇടിവ്. യുഎസ് ഡോളർ കരുത്താർജിച്ചത് ബിറ്റ്കോയിൻ്റെ മൂല്യവും ഇടിയാൻ കാരണമായി. ഫെഡ് റിസർവ് നിരക്ക് കുറച്ചേക്കാമെന്ന സൂചനകളും ആഗോള വിപണികളിലെ അനിശ്ചിതത്വവും നിക്ഷേപകരെ ബാധിച്ചിട്ടുണ്ട്.

ഡിജിറ്റൽ ആസ്തികളിൽ ഇടിവ്

ഒക്ടോബറിന് ശേഷം ക്രിപ്റ്റോവിപണിയിൽ ലിക്വിഡേഷൻ കാണാം. ഏഴു മാസത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണ് ക്രിപ്റ്റോ വിപണിയിൽ ഉള്ളത്. 8.8 ശതമാനമാണ് ക്രിപ്റ്റോ വിപണിയിൽ ഉണ്ടായ ഇടിവ്. ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ഡിജിറ്റൽ അസറ്റുകളിലെല്ലാം കുത്തനെയുള്ള ഇടിവ് കാണാം. റിസ്ക് ഉയർന്ന ആസ്കതികളിൽ നിന്ന് നിക്ഷേപകർ പിൻതിരിയുന്ന പ്രവണതയും ഇതിന് കാരണമായതായി നിരീക്ഷകർ സൂചിപ്പിക്കുന്നു.

വിപണിയുടെ ദുർബലത മൂലം ദീർഘകാല നിക്ഷേപകർ ലാഭമെടുത്തതും ബിറ്റ്‌കോയിൻ ഇടിയാൻ കാരണമായി. ഒക്ടോബറിൽ നിക്ഷേപകർ ഒരു ലക്ഷത്തിലധികം ബിറ്റ്‌കോയിൻ വിറ്റതായി റിപ്പോർട്ടുകളുണ്ട്. അതേസമയം കറക്ഷന് ശേഷം ബിറ്റ്കോയിൻ വീണ്ടും ഒരു ലക്ഷം ഡോളറിന് മുകളിലേക്ക് കുതിക്കുമെന്നും അനലിസ്റ്റുകൾ സൂചിപ്പിക്കുന്നു.