27 Nov 2025 7:56 PM IST
Summary
റിസ്‌ക് അസറ്റുകളോടുള്ള താല്‍പ്പര്യം നിക്ഷേപകരില്‍ തിരിച്ചു വന്നു
ക്രിപ്റ്റോ ലോകത്ത് വീണ്ടും പ്രതീക്ഷയുടെ തിരയിളക്കമാണ് വിദഗ്ധരുടെ പ്രവചനങ്ങളില്‍ നിന്ന് വ്യക്തമാവുന്നത്. ഒരു മാസത്തിലേറെ നീണ്ടുനിന്ന വില്‍പ്പന സമ്മര്‍ദ്ദത്തിന് ശേഷം ബിറ്റ്കോയിന്റ് വില 90,000 ഡോളര്‍ കടന്നു.
ബിറ്റ്കോയിന്‍ വീണ്ടും ലക്ഷം ഡോളര്‍ ലക്ഷ്യത്തിലേക്ക് നീങ്ങുന്നതായി വിദഗ്ധരും വിലയിരുത്തുന്നു. റിസ്‌ക് അസറ്റുകളോടുള്ള താല്‍പ്പര്യം നിക്ഷേപകരില്‍ തിരിച്ചു വന്നതാണ് ഈ മുന്നേറ്റത്തിന് കാരണമായി പറയുന്നത്. ഒക്ടോബര്‍ ആദ്യം രേഖപ്പെടുത്തിയ 1,26,000 ഡോളറിന് മുകളിലുള്ള സര്‍വകാല റെക്കോര്‍ഡ് ഉയരത്തില്‍ നിന്ന് ഏകദേശം 28% മാത്രമാണ് ഇപ്പോള്‍ കുറവ് രേഖപ്പെടുത്തുന്നത്. അതായത് 36% വരെയുമ്ടായിരുന്ന ഇടിവില്‍ നിന്ന് വിപണി കരകയറുന്നുവെന്നതിന്റെ സൂചനയാണിതെന്നും വിലയിരുത്തുന്നു.
ആഗോളതലത്തില്‍ റിസ്‌ക് അസറ്റുകള്‍ ശക്തിപ്പെടുന്നതും, ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കാന്‍ സാധ്യതയുള്ളതുമടക്കം നിരവധി ഘടകങ്ങളാണ് ഇതിന് കാരണം. ബ്ലാക്ക്റോക്കിന്റെ യുഎസ് ബിറ്റ്കോയിന്‍ ഇടിഎഫില്‍ വീണ്ടും നിക്ഷേപ പ്രവാഹം ഉണ്ടായതും വിപണിയില്‍ സ്ഥിരത കൈവരുന്നുവെന്നതിന്റെ സൂചനയാണ്.
കൂടാതെ ഡെറിവേറ്റീവ് മാര്‍ക്കറ്റുകളിലെ വിവരങ്ങള്‍ അനുസരിച്ച് നിക്ഷേപകരുടെ ബെയറിഷ് മനോഭാവം മാറുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
