image

25 March 2024 8:24 AM GMT

Cryptocurrency

ക്രിപ്റ്റോ കുതിക്കുന്നു; 67,500 ഡോളർ കടന്ന് ബിറ്റ് കോയിൻ എഥെറിയം, സോളാന 7% ഉയർന്നു

MyFin Desk

ക്രിപ്റ്റോ കുതിക്കുന്നു; 67,500 ഡോളർ കടന്ന് ബിറ്റ് കോയിൻ എഥെറിയം, സോളാന 7% ഉയർന്നു
X

Summary

  • ക്രിപ്‌റ്റോകറൻസിയുടെ വിപണി മൂല്യം 4.9 ശതമാനം ഉയർന്ന് 2.57 ട്രില്യൺ ഡോളറിലെത്തി
  • ബിറ്റ്‌കോയിൻ്റെ വിപണി മൂല്യം 1.328 ട്രില്യൺ ഡോളറായി ഉയർന്നു
  • നിലവിൽ ഡെഫിയിലെ (DeFi) മൊത്തം വോളിയം 7.58 ബില്യൺ ഡോളറാണ്


ഇടിവിലായിരുന്ന ക്രിപ്‌റ്റോകറൻസി വിപണികൾ ഇന്നത്തെ വ്യാപാരത്തിൽ കുതിച്ചുയർന്നു. ബിറ്റ്‌കോയിൻ, എഥെറിയം, ബിഎൻബി, സോളാന എന്നിവ ഉയർന്ന നേട്ടം കൈവരിച്ചു.

ബിറ്റ്കോയിൻ 4.8 ശതമാനം ഉയർന്ന് 67,404 ഡോളറിലെത്തി. എഥെറിയം 4.7 ശതമാനം ഉയർന്ന് 3,485 ഡോളറിലും വ്യാപാരം തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആഗോള ക്രിപ്‌റ്റോകറൻസിയുടെ വിപണി മൂല്യം 4.9 ശതമാനം ഉയർന്ന് 2.57 ട്രില്യൺ ഡോളറിലെത്തി.

"തകർച്ചയിലായിരുന്ന ബിറ്റ് കോയിൻ 64,000 ഡോളറിൽ നിന്ന് 67,500 ഡോളറിലേക്ക് ഉയർന്ന ബിറ്റ്കോയിൻ അതിൻ്റെ സമീപകാല പ്രതിരോധ നിലയെ മറികടന്നു. അടുത്ത പ്രതിരോധം 68,116 ഡോളറിലും പിന്തുണ 62,005 ഡോളറിലുമാണ് ," മുദ്രെക്സിൻ്റെ സിഇഒ എഡുൽ പട്ടേൽ പറഞ്ഞു.

മറ്റു നിക്ഷേപ ശ്രദ്ധയുള്ള ക്രിപ്‌റ്റോകറൻസികളായ ബിഎൻബി (6.2%), എക്സ്ആർപി (2.4%), സോളാന (7.3%), കാർഡാനോ (3.4%), അവലാഞ്ച് (5.4%), ഡോജ് കോയിൻ (2.3%), ഷിബ ഇനു (0.5%), ടോൺകോയിൻ (6.4%) നേട്ടത്തിലെത്തി.

കോയിൻ മാർക്കറ്റ് ക്യാപിൽ ലഭ്യമായ ഡാറ്റ അനുസരിച്ച്, കഴിഞ്ഞ 24 മണിക്കൂറിലെ മൊത്തം ക്രിപ്‌റ്റോ മാർക്കറ്റ് വോളിയം 8.24 ശതമാനം ഉയർന്ന് 77.42 ബില്യൺ ഡോളറിലെത്തി. നിലവിൽ ഡെഫിയിലെ (DeFi) മൊത്തം വോളിയം 7.58 ബില്യൺ ഡോളറാണ്. ഇത് മൊത്തം ക്രിപ്‌റ്റോ വിപണിയുടെ (24 മണിക്കൂർ വോളിയം) 9.79 ശതമാനമാണ്. നിലവിൽ എല്ലാ സ്റ്റേബിൾകോയിനുകളുടെയും വോളിയം 68.15 ബില്യൺ ഡോളറാണ്. ഇത് മൊത്തം ക്രിപ്‌റ്റോ മാർക്കറ്റിൻ്റെ (24 മണിക്കൂർ വോളിയത്തിൻ്റെ) 88.03 ശതമാനമാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ, ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോകറൻസിയായ ബിറ്റ്‌കോയിൻ്റെ വിപണി മൂല്യം 1.328 ട്രില്യൺ ഡോളറായി ഉയർന്നു. കോയിൻ മാർക്കറ്റ് ക്യാപിലെ ഡാറ്റ അനുസരിച്ച് ബിറ്റ്കോയിൻ്റെ ആധിപത്യം നിലവിൽ 51.71 ശതമാനത്തോളമാണ്. കഴിഞ്ഞ 24 മണിക്കൂറിൽ ബിറ്റ്കോയിൻ്റെ വോളിയം 25.3 ശതമാനം ഉയർന്ന് 29.2 ബില്യൺ ഡോളറിലെത്തി.

മാർക്കറ്റ് ക്യാപ് പ്രകാരം മികച്ച 100 ക്രിപ്‌റ്റോകളിൽ, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഏറ്റവും മികച്ചതും മോശം പ്രകടനം കാഴ്ചവെച്ചതുമായ ക്രിപ്‌റ്റോകൾ:

ഓണ്ടോ 30 ശതമാനവും ഡോഗ്വിഫാറ്റ് 23 ശതമാനവും ഇൻ്റർനെറ്റ് കമ്പ്യൂട്ടർ 21 ശതമാനവും അയോസ് നെറ്റ്‌വർക്ക് 16 ശതമാനവും ലിഡോ ഡിഎഒ 13 ശതമാനവും ഉയർന്നപ്പോൾ മൊണെറോ 0.71 ശതമാനവും ട്രോൺ 0.69 ശതമാനവും ഇടിഞ്ഞു.