image

26 March 2024 7:38 AM GMT

Cryptocurrency

70,000 ഡോളർ കടന്ന് ബിറ്റ് കോയിൻ; യുഎസ് ഇടിഎഫുകളുടെ വില്പനക്ക് വിരാമം

MyFin Desk

jump followed by bitcoin
X

Summary

  • കഴിഞ്ഞ ആഴ്‌ച ആ ഇടിഎഫുകളിൽ നിന്ന് ഏകദേശം 900 മില്യൺ ഡോളറോളം പിൻവലിച്ചു
  • മിക്ക ഡിജിറ്റൽ ആസ്തികളും ഇന്നത്തെ വ്യാപാരത്തിൽ ഉയർന്നു
  • ക്രിപ്‌റ്റോയുമായി ബന്ധപ്പെട്ട കമ്പനികളുടെ ഓഹരികളും കുതിച്ചു


കുതിപ്പ് തുടർന്ന് ഏറ്റവും വലിയ ക്രിപ്റ്റോ കറൻസിയായ ബിറ്റ് കോയിൻ. ആദ്യഘട്ട വ്യാപാരത്തിൽ 70,000 ഡോളറിൽ ബിറ്റ് കോയിൻ തിരിച്ചെത്തി. യുഎസ് എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകളിൽ നിന്നും നിക്ഷേപകരുടെ ഒഴുക്ക് കുറഞ്ഞത് ക്രിപ്റ്റോ കറൻസികൾ കുതിക്കാൻ കാരണം. കഴിഞ്ഞ ആഴ്‌ച ഇടിഎഫുകളിൽ നിന്ന് ഏകദേശം 900 മില്യൺ ഡോളറോളം പിൻവലിച്ചു.

ഗ്രേസ്‌കെയിൽ ബിറ്റ്‌കോയിൻ ട്രസ്റ്റിൽ നിന്നുള്ള തുടർച്ചയായ വില്പനയും ബ്ലാക്ക്‌റോക്ക്, ഫിഡിലിറ്റി ഇൻവെസ്റ്റ്‌മെൻ്റ് എന്നിവയിൽ നിന്നുള്ള ഓഫറുകൾക്കായുള്ള സബ്‌സ്‌ക്രിപ്‌ഷനുകളുടെ മോഡറേഷനും പിൻവലിക്കലിന് കാരണമായി. പത്തു ഫണ്ടുകളുടെ ഗ്രൂപ്പ് ജനുവരിയിൽ ആരംഭിച്ചതിന് ശേഷമുള്ള വർഷത്തിലെ ഏറ്റവും മോശം ആഴ്ചകളിലൊന്നാണ് കണ്ടത്.

മിക്ക ഡിജിറ്റൽ കോയിനുകളും ഇന്നത്തെ വ്യാപാരത്തിൽ ഉയർന്നു. ബിറ്റ്കോയിൻ 7.1 ശതമാനം ഉയർന്ന് 70,816 ഡോളറിലെത്തി. ഒരാഴ്‌ചയ്‌ക്കിടെ ടോക്കൺ 70,000 ഡോളറിനു മുകളിൽ വരുന്നത് ഇതാദ്യമാണ്. ഈഥർ ഏകദേശം 6 ശതമാനം വർധനയും സോളാന ഡോജ് കോയിൻ നാല് ശതമാനത്തിലധികവും ഉയർന്നു.

ഈ വർഷത്തെ ഏറ്റവും വലിയ ക്രിപ്‌റ്റോകറൻസിയിലെ റാലിക്ക് പിന്നിലെ പ്രധാന കാരണം ബിറ്റ്‌കോയിൻ ഇടിഎഫുകളോടുള്ള നിക്ഷേപകരുടെ വർധിച്ചു വരുന്ന താല്പര്യം തന്നെയാണ്. ഫണ്ടുകളിലേക്കുള്ള ശക്തമായ ഒഴുക്ക്, നിക്ഷേപകരിൽ ക്രിപ്റ്റോകളോടുള്ള ശുഭാപ്തിവിശ്വാസം അതികരിപിച്ചു.

ക്രിപ്‌റ്റോയുമായി ബന്ധപ്പെട്ട കമ്പനികളുടെ ഓഹരികളും കുതിച്ചു. ബിറ്റ്‌കോയിൻ പ്രോക്‌സി മൈക്രോ സ്‌ട്രാറ്റജി 20 ശതമാനവും ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് കോയിൻബേസ് ഗ്ലോബൽ 9 ശതമാനവും മൈനർ മാരത്തൺ ഡിജിറ്റൽ അഞ്ചു ശതമാനവും ഉയർന്നു.