image

8 April 2026 3:53 PM IST

Cryptocurrency

ഇഥേറിയം നിക്ഷേപകർക്ക് ലോട്ടറി; ഉയർന്ന നിരക്കിലേക്ക്

MyFin Desk

ഇഥേറിയം നിക്ഷേപകർക്ക് ലോട്ടറി;  ഉയർന്ന നിരക്കിലേക്ക്
X

Summary

ഇഥേറിയം മൂല്യം കുതിച്ചുയരുന്നു. റാലിക്ക് പിന്നിൽ എന്താണ്?


ഈ ആഴ്ചത്തെ 6 ശതമാനത്തിലധികം റാലിക്ക് ശേഷം ഇഥേറിയം പ്രധാന റെസിസ്റ്റൻസ് ലെവലിനും മുകളിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്. ഒരു ഇഥെറിയത്തിൻ്റെ മൂല്യം 208422 രൂപയാണ്.

ബിറ്റ്കോയിൻ വില കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്നെങ്കിലും ബുധനാഴ്ച ഇടിവ്. 66,34,877 രൂപയിലാണ് വ്യാപാരം. ഇഥേറിയം നെറ്റ്‍വ‍ർക്കിലെ സ്റ്റേബിൾ കോയിനുകളുടെ മൂല്യം എക്കാലത്തെയും ഉയ‍ർന്ന നിരക്കിലേക്ക് ഉയ‍ർന്നു.

ബ്ലോക്ക്ചെയിൻ അനലിറ്റിക്സ് സ്ഥാപനമായ ടോക്കൺ ടെർമിനലിന്റെ കണക്കനുസരിച്ച്, ഇഥെറിയം നെറ്റ്‌വർക്കിലെ സ്റ്റേബിൾകോയിനുകളുടെ മൂല്യം എക്കാലത്തെയും ഉയർന്ന നിരക്കായ 180 ബില്യൺ ഡോളറിലാണ്. സ്റ്റേബിൾകോയിൻ വിതരണത്തിൻ്റെ 60 ശതമാനവും ഇഥെറിയത്തിലാണ്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 150 ശതമാനമാണ് വർധന.

2030 ആകുമ്പോഴേക്കും ഇഥെറിയം 470 ശതമാനം വള‍ർച്ച രേഖപ്പെടുത്തുമെന്നാണ് കണക്കാക്കുന്നത്. 2028 ആകുമ്പോഴേക്കും 1 ട്രില്യൺ ഡോളറിലധികം സ്റ്റേബിൾകോയിനുകളിലേക്ക് ഒഴുകിയേക്കുമെന്നും പ്രവചനങ്ങളുണ്ട്. പ്രധാന സ്റ്റേബിൾകോയിനുകളുടെ എല്ലാം പ്രബലമായ ശൃംഖലയാണ് ഇപ്പോൾ ഇഥെറിയം. ബ്ലാക്ക് റോക്ക്, ജെപി മോർഗൻ തുടങ്ങിയ പ്രധാന ധനകാര്യ സ്ഥാപനങ്ങൾ ഈ നെറ്റ്‌വർക്കിൽ ടോക്കണൈസ്ഡ് ഫണ്ടുകൾ ആരംഭിച്ചിട്ടുണ്ട്. ഇതും ഇഥേറിയത്തിന് അനുകൂലമായി. ഡിസംബറിൽ വാൾ സ്ട്രീറ്റ് ബാങ്ക് ഇഥെറിയത്തിൽ ആദ്യത്തെ ടോക്കണൈസ്ഡ് മണി മാർക്കറ്റ് ഫണ്ട് ആരംഭിച്ചിരുന്നു.

റിസ്കുള്ള ആസ്തികളിലേക്ക് തിരിഞ്ഞ് നിക്ഷേപകർ

ഇറാൻ- ഇസ്രായേൽ സംഘർഷത്തിന് അയവ് വരുന്നു എന്ന സൂചനകളാണ് ഇഥേറിയത്തിൻ്റെയും നിലവിലെ റാലിക്ക് പിന്നിൽ. രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപനം നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിച്ചു. സംഘർഷത്തിൽ അയവ് വരും എന്ന സൂചന കൂടുതൽ റിസ്കുള്ള ആസ്തികളിലേക്ക് വീണ്ടും നിക്ഷേപകർ തിരിയാൻ കാരണമായിട്ടുണ്ട്.