image

11 Oct 2025 4:37 PM IST

Cryptocurrency

ട്രംപ് ഇഫക്ട്; ക്രിപ്റ്റോയിൽ കൂട്ടവിൽപ്പന, തകർച്ചയോ കറക്ഷനോ?

Rinku Francis

ട്രംപ് ഇഫക്ട്; ക്രിപ്റ്റോയിൽ കൂട്ടവിൽപ്പന, തകർച്ചയോ കറക്ഷനോ?
X

Summary

ക്രിപ്റ്റോയിൽ ചരിത്രത്തിലെ ഏറ്റവും വലിയ വിറ്റഴിക്കലോ?


ക്രിപ്റ്റോ വിപണിയിൽ ചരിത്രത്തിലെ ഏറ്റവും വലിയ വിൽപ്പനയാണ് ഇപ്പോൾ നടക്കുന്നത്. ഏകദേശം 1.6 ലക്ഷം കോടി രൂപയുടെ വിൽപ്പനയാണ് പൊടുന്നനെ ഉണ്ടായിരിക്കുന്നത്. 16 ലക്ഷം ക്രിപ്റ്റോ ട്രേഡർമാരെയാണ് ഈ ക്രിപ്റ്റോ വിൽപ്പന അങ്കലാപ്പിലാക്കി. ഇതിൽ കൂടുതൽ പൊസിഷനുകളും വിറ്റഴിച്ചത് ഒക്ടോബർ 10ന് നടന്ന ഒരു മണിക്കൂർ ട്രേഡിങ്ങിലാണ്. ഡിജിറ്റൽ അസററുകളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിൽപ്പനയാണിത് എന്നും ചില നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നുണ്ട്.

കറക്ഷൻ മാത്രമോ?

അതേസമയം ക്രിപ്റ്റോയിലുള്ളത് താൽക്കാലിക കറക്ഷനാണെന്നും തകർച്ചയല്ലെന്നും ചില നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നുണ്ട്. സ്വർണ വില ഇപ്പോൾ റെക്കോഡ് ഉയരത്തിലാണ്. ഈ റെക്കോഡിൽ നിന്ന് സ്വർണ വിലയിൽ കറക്ഷൻ പ്രവചനങ്ങളുണ്ട്. അത് തന്നെയാണ് ക്രിപ്റ്റോയിലും സംഭവിച്ചിരിക്കുന്നതെന്നാണ് ചില നിരീക്ഷണങ്ങൾ. .

21 ശതമാനം വില വർധനക്ക് ശേഷമാണ് ഇപ്പോ( ക്രിപ്റ്റോയിലുണ്ടായിരിക്കുന്ന വിലയിടിവ് എന്നാൽ ട്രംപിൻ്റെ പുതിയ നയങ്ങൾക്ക് ശേഷം നിക്ഷേപകർ ഇങ്ങനെ ക്രിപ്റ്റോ വിറ്റഴിക്കാൻ എന്തായിരിക്കും കാരണം എന്ന് ചിന്തിച്ചോ?

ചൈന യുഎസിലേക്കുള്ള ധാതുക്കളുടെ കയറ്റുമതിയിൽ നിയന്ത്രണങ്ങൾ കൊണ്ടുവന്ന ട്രംപ് പ്രകോപിതനായി. തീരുവ വർധന മാത്രം അല്ല യുഎസിൽ നിന്ന് ചൈനയിലേക്കുള്ള എല്ലാ പ്രധാന സോഫ്റ്റ്‌വെയർ കയറ്റുമതിക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഈ നടപടിയാണ് ക്രിപ്റ്റോ വിപണിക്ക് തിരിച്ചടിയായിരിക്കുന്നത് .

യുഎസിൽ നിന്ന് ചൈനയിലേക്കുള്ള സോഫ്റ്റ്വെയർ ഇറക്കുമതിക്ക് കടുത്ത നിയന്ത്രണങ്ങൾ വരുന്നത് ചൈനയിലെ ടെക്ക് വ്യവവായ മേഖലയെ ബാധിക്കും. പ്രത്യേകിച്ച് ക്ലൌഡ് കംപ്യൂട്ടിങ്, ആർട്ടിഫിഷ്യൽ ഇൻ്റലിൻസ് മേഖലകളെ. ഇത് ക്രിപ്റ്റോ വ്യാപരത്തിനും തിരിച്ചടിയായേക്കാം.2024 ൽ 63 . 4 കോടി വരുമാനമാണ് ചൈനയുടെ ക്രിപ്റ്റോ മാർക്കറ്റ് നേടിയത്.

മൊത്തം ക്രിപ്റ്റോകളുടെ 50 ശതമാനത്തിലധികം വരുന്ന ബിറ്റ്കോയിൻ വിലയിലുമുണ്ട് കുത്തനെ ഇടിവ്. 98,96,957 രൂപയിലേക്ക് ക്രിപ്റ്റോ വില ഇടിഞ്ഞു. ഇതേറിയത്തിൽ 12.7 ശതമാനമാണ് ഒറ്റ ദിവസത്തെ ഇടിവ്. പ്രധാന ക്രിപ്റ്റോ കറൻസികളുടെയെല്ലാം തന്നെ മൂല്യമിടിഞ്ഞിട്ടുണ്ട്.