image

30 May 2023 12:19 PM IST

Market

സ്വര്‍ണ വില വീണ്ടും ഇടിവിലേക്ക്

MyFin Desk

gold price down again
X

Summary

  • ഡോളര്‍ ശക്തി പ്രാപിക്കുന്നത് സ്വര്‍ണത്തിന്‍റെ തിളക്കം കുറയ്ക്കുന്നു
  • വെള്ളിവിലയിലും ഇന്ന് ഇടിവ് പ്രകടമായി
  • കഴിഞ്ഞ 2 ദിവസങ്ങളിലും സ്വര്‍ണ വില മാറിയിരുന്നില്ല


ഇന്ന് സംസ്ഥാനത്തെ സ്വര്‍ണ വില വീണ്ടും ഇടിവിലേക്ക് നീങ്ങി. ഈ മാസത്തില്‍ ഭൂരിഭാഗം ദിവസങ്ങളിലും ഇടിവ് പ്രകടമാക്കിയ സ്വര്‍ണ വില കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി ഒരേനിലയിലായിരുന്നു. ശനിയാഴ്ച 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10 രൂപ ഇടിഞ്ഞ് 5555 രൂപയിലെത്തിയിരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും ഇതേ വില നിലവാരം തുടര്‍ന്നു. എന്നാല്‍ ഇന്ന് വീണ്ടും 5 രൂപ കുറഞ്ഞ് 5,550 രൂപയിലേക്കെത്തി. 22 കാരറ്റ് പവന് 44,400 രൂപയാണ് ഇന്നത്തെ വില, 40 രൂപയുടെ ഇടിവ്. 24 കാരറ്റ് സ്വര്‍ണത്തിന്‍റെ വിലയും ഗ്രാമിന് 5 രൂപ ഇടിഞ്ഞ് 6,055 രൂപയിലെത്തി. 24 കാരറ്റ് സ്വര്‍ണം പവന്‍റെ വില 48,440 ആണ്, 40 രൂപയുടെ ഇടിവ്.

ഏപ്രിലിലും മേയ് തുടക്കത്തിലും സ്വര്‍ണവിലയില്‍ വലിയ വര്‍ധന പ്രകടമായിരുന്നു. എന്നാല്‍ അമേരിക്കയിലെ ബാങ്കിംഗ് പ്രതിസന്ധി സംബന്ധിച്ച നിക്ഷേപകരുടെ ആശങ്കകള്‍ മയപ്പെട്ടതും ഫെഡ് റിസര്‍വ് ധനനയ അവലോകന യോഗത്തിനു ശേഷമുള്ള പ്രഖ്യാപനങ്ങളും വിലയില്‍ ചാഞ്ചാട്ടത്തിന് ഇടയാക്കി. ഡോളര്‍ ശക്തിപ്പെടുന്നതിന് ഫെഡ് റിസര്‍വ് കൂടുതല്‍ കരുത്തുറ്റ നടപടികളിലേക്ക് നീങ്ങുമെന്ന പ്രതീക്ഷയാണ് ഇപ്പോഴുള്ളത്. ഇത് സ്വര്‍ണത്തിന്‍റെ തിളക്കം കുറച്ചു.

ഡോളറിനെതിരേ ഇന്ന് രൂപയുടെ മൂല്യം ഇടിഞ്ഞു, 1 ഡോളറിന് 82.72 എന്ന നിലയിലാണ് ഇന്നത്തെ വിനിമയം.

വെള്ളി വിലയിലും സ്വര്‍ണ വിലയ്ക്ക് സമാനമായ പ്രവണതയാണ് ഈ മാസം മിക്ക ദിവസങ്ങളിലും പ്രകടമായിട്ടുള്ളത്. മൂന്ന് ദിവസമായി ഒരേ നിലയില്‍ തുടരുകയായിരുന്ന വെള്ളിവിലയും ഇന്ന് ഇടിവ് പ്രകടമാക്കി. ഒരു ഗ്രാമിന് 76.50 രൂപയാണ് ഇന്നത്തെ വില, ഇന്നലത്തെ വിലയില്‍ നിന്ന് 50 പൈസയുടെ ഇടിവ്. 8 ഗ്രാം വെള്ളിയുടെ വില 612 രൂപയാണ്, ഇന്നലത്തെ വിലയില്‍ നിന്ന് 4 രൂപയുടെ ഇടിവ്.