Summary
റഷ്യയുടെ യുക്രൈൻ ആക്രമണത്തിൽ ഭീതി പൂണ്ട് ഉച്ചയോടെ ഇന്ത്യൻ വിപണിയിലെ 77 ഓഹരികള്‍ ഒരു വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കു തകര്‍ന്നടിഞ്ഞു. വ്യാഴാഴ്ച നടന്ന വ്യാപാരത്തില്‍ ഇക്വിറ്റി ബെഞ്ച് മാർക്കുകൾ കടുത്ത വില്‍പ്പന സമ്മര്‍ദമാണ് നേരിട്ടത്. കഴിഞ്ഞ 52 ആഴ്ചയിലെ കണക്കെടുത്താല്‍ പല ഓഹരികളിലും ഇത് ഏറ്റവും താഴ്ന്ന നിലയില്‍ നടന്ന വ്യാപാരമാണ്. ഉയർച്ച-താഴ്ചകളുടെ അനുപാതം നോക്കിയാൽ ഇന്ന് ബെയറിഷ് ആയിരുന്നു എന്ന് കാണാം; 2893 ഓഹരികൾ ഇടിഞ്ഞപ്പോൾ വെറും 266 ഓഹരികളാണ് അല്പമെങ്കിലും മുന്നേറിയത്. വിപണി […]
റഷ്യയുടെ യുക്രൈൻ ആക്രമണത്തിൽ ഭീതി പൂണ്ട് ഉച്ചയോടെ ഇന്ത്യൻ വിപണിയിലെ 77 ഓഹരികള്‍ ഒരു വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കു തകര്‍ന്നടിഞ്ഞു. വ്യാഴാഴ്ച നടന്ന വ്യാപാരത്തില്‍ ഇക്വിറ്റി ബെഞ്ച് മാർക്കുകൾ കടുത്ത വില്‍പ്പന സമ്മര്‍ദമാണ് നേരിട്ടത്. കഴിഞ്ഞ 52 ആഴ്ചയിലെ കണക്കെടുത്താല്‍ പല ഓഹരികളിലും ഇത് ഏറ്റവും താഴ്ന്ന നിലയില്‍ നടന്ന വ്യാപാരമാണ്.
ഉയർച്ച-താഴ്ചകളുടെ അനുപാതം നോക്കിയാൽ ഇന്ന് ബെയറിഷ് ആയിരുന്നു എന്ന് കാണാം; 2893 ഓഹരികൾ ഇടിഞ്ഞപ്പോൾ വെറും 266 ഓഹരികളാണ് അല്പമെങ്കിലും മുന്നേറിയത്.
വിപണി വില്‍പ്പന സമ്മര്‍ദം നേരിട്ടതിനാല്‍ സെന്‍സെക്‌സ് മിഡ്ക്യാപ് സൂചിക 3.31 ശതമാനവും സ്‌മോള്‍ ക്യാപ് സൂചിക 3.37 ശതമാനവും ഇടിഞ്ഞു. എല്ലാ സെക്ടറല്‍ സൂചികകളും നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ബിഎസ്ഇ ടെലികോം 4.47 ശതമാനവും ബിഎസ്ഇ റിയാലിറ്റി 3.91 ശതമാനവും ബിഎസ്ഇ ടെക് 3.19 ശതമാനവുമാണ് നഷ്ടം നേരിട്ടത്.
ഡോ റെഡ്‌ഡിസ്, എക്‌സൈഡ്, എച്ച്ഡിഎഫ്‌സി ലൈഫ്, അപ്പോളോ ടയേഴ്‌സ്, ബിപിസിഎല്‍, ഡിസിബി ബാങ്ക്, എച്ചഡിഎഫ്‌സി അസറ്റ്
മാനേജ്‌മെന്റ് കമ്പനി ലിമിറ്റഡ്, ഗില്ലറ്റ് ഇന്ത്യ ലിമിറ്റഡ്, വോക്കാര്‍ഡ് ലിമിറ്റഡ് എന്നിവയാണ് നഷ്ടം നേരിട്ട മറ്റു കമ്പനികള്‍.
ഉച്ചകഴിഞ്ഞു 14.20 നു സെന്‍സെക്‌സ് 1989.04 പോയിന്റ് അഥവാ 3.48 ശതമാനം ഇടിഞ്ഞു 55,243 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. എന്‍എസ്ഇ നിഫ്റ്റി 603.85 പോയിന്റ് അഥവാ 3.54 ശതമാനം താഴ്ന്നു 16,459.40 ആയി.
റഷ്യ യുക്രൈനുമായി യുദ്ധം തുടങ്ങിയതോടെ ഇക്വിറ്റി മാര്‍ക്കറ്റിനെ അത് പ്രതികൂലമായി ബാധിച്ചുവെന്നും കോവിഡ് മൂലം തകർന്ന ലോക സമ്പദ് വ്യവസ്ഥക്ക് വീണ്ടുമൊരു ആഘാതമായി എന്നും യെസ് ഇക്വിറ്റീസിന്റെ ഇന്‍സ്റ്റിറ്റിയൂഷണല്‍ മേധാവിയായ അമര്‍ അംബാനി പറഞ്ഞു.
2021 ഒക്ടോബര്‍ തൊട്ട് ഏകീകരണം കാണപ്പെടുന്നുണ്ട്. 2022 മാര്‍ച്ചില്‍ യുഎസ് ഫെഡ് പലിശ നിരക്ക് കൂട്ടാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ റഷ്യയും ഉക്രൈയ്‌നും തമ്മിലുള്ള പ്രശ്‌നം ഇപ്പോൾ ലോകമെമ്പാടും ഇതിനെ രൂക്ഷമായി ബാധിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
എന്നിരുന്നാലും അടുത്ത 3 വര്‍ഷത്തോളം ഇന്ത്യന്‍ വിപണികള്‍ ബുള്ളിഷായിരിക്കും. ഈ അവസരം നിക്ഷേപകരെ സംബന്ധിച്ച് നല്ലതാണെന്നും അംബാനി പറഞ്ഞു. കൂടാതെ നിക്ഷേപകര്‍ ഈ ചാഞ്ചാട്ടം അവസാനിക്കുന്നതു വരെ വളരാന്‍ സാധ്യതയുള്ള ഓഹരികൾ പിടിച്ചു വെക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുദ്ധ ഭീതിയില്‍ മാര്‍ക്കറ്റ് ഇടിഞ്ഞാലും അത് പിന്നീട് ഉയര്‍ന്നിട്ടുണ്ടെന്നാണ് ചിരിത്രം തെളിയിച്ചിട്ടുള്ളതെന്നും അംബാനി പറഞ്ഞു.
പഠിക്കാം & സമ്പാദിക്കാം
Home
