11 April 2026 3:34 PM IST
Summary
ഓഹരി വില 15 രൂപയിൽ താഴെയാണ്. വൻകിട നിക്ഷേപകർ കൈവശം വെച്ചിരിക്കുന്ന തകർപ്പൻ കുഞ്ഞൻ ഓഹരി
വൻകിട നിക്ഷേപകർ കൈവശം വെച്ചിരിക്കുന്ന ഓഹരിയാണ്. വില 15 രൂപയിലും താഴെ. ആശിഷ് കച്ചോലിയയുൾപ്പെടെയുള്ള നിക്ഷേപകരുടെ കൈവശമുള്ള ഓഹരി ഏതാണ് എന്നാണോ? ജ്യോതി സ്ട്രക്ചേഴ്സ് ലിമിറ്റഡ്.
മൂന്നു വർഷത്തിനിടെ 100 ശതമാനത്തിലധികം നേട്ടം
മുംബൈ ട്രാൻസ്മിഷൻ പ്രോജക്ടിനായി കമ്പനി അടുത്തിടെ 88.33 കോടി രൂപയുടെ ഓർഡർ നേടിയിരുന്നു. ഇപ്പോൾ 12.04 രൂപയാണ് ഓഹരി വില. തിങ്കളാഴ്ച, ജ്യോതി സ്ട്രക്ചേഴ്സ് ലിമിറ്റഡിന്റെ ഓഹരികൾ 6.83 ശതമാനം ഇടിഞ്ഞ് ഒരു ഓഹരിക്ക് 9 രൂപയായി മാറിയിരുന്നു.പിന്നീടാണ് ഓഹരി വിലയിലെ മുന്നേറ്റം. 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന വില 22.18 രൂപയും 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന വില 7.94 രൂപയുമാണ്. കമ്പനിയുടെ വിപണി മൂലധനം 300 കോടി രൂപയിലധികമാണ്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഓഹരി വില 101.79 ശതമാനത്തിലധികം ഉയർന്നു
മഹാരാഷ്ട്രയിലെ ട്രാൻസ്മിഷൻ ഇൻഫ്രാസ്ട്രക്ചർ ജോലികൾക്കായി അദാനി ഇലക്ട്രിസിറ്റി മുംബൈ ലിമിറ്റഡിൽ നിന്നാണ് കമ്പനി ഓർഡർ നേടിയത്. മുംബൈയിലാണ് ആദ്യഘട്ടത്തിലെ പ്രോജക്റ്റ് വരിക. ഡിസൈൻ, എഞ്ചിനീയറിംഗ്, നിർമ്മാണം, ലൈൻ മെറ്റീരിയലുകളുടെ വിതരണം എന്നിവയെല്ലാം കരാറിൽ ഉൾപ്പെടുന്നു. കൂടാതെ, കമ്പനി സർവേ, ടവറുകളുടെയും മോണോപോളുകളുടെയും ഇൻസ്റ്റാളേഷൻ മറ്റ് പണികൾ എന്നിവയും ഏറ്റെടുക്കും.
പിന്നീട് മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കുന്ന കരാർ കമ്പനിക്ക് നേട്ടമായേക്കും എന്നാണ് വിലയിരുത്തൽ. ആശിഷ് കച്ചോലിയയുടെ സ്ഥാപനമായ ബംഗാൾ ഫിനാൻസ് ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൈവറ്റ് ലിമിറ്റഡിന് 2025 സെപ്റ്റംബർ വരെ കമ്പനിയിൽ 1.99 ശതമാനം ഓഹരിയുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
