image

26 Dec 2022 4:04 AM GMT

Market

കോവിഡ് ശ്രദ്ധാകേന്ദ്രമാകും, വിപണിയിൽ ബെയറിഷ് ട്രെൻഡ് തുടർന്നേക്കാം

MyFin Desk

share market
X

പോയ വാരം തുടക്കത്തില്‍ ദുര്‍ബലമായാണ് വ്യപാരം ആരംഭിച്ചതെങ്കിലും ഡൗ ജോണ്‍സ് വെള്ളിയാഴ്ച മികച്ച തിരിച്ചു വരവ് നടത്തിയിരുന്നു. തുടര്‍ന്ന് നേരിയ നേട്ടത്തോടെ 0.86 ശതമാനം ഉയര്‍ന്ന് 33,203.93 ലാണ് വ്യപാരമവസാനിപ്പിച്ചത്. നാസ്ഡാക്ക് -100 വില്പന സമ്മര്‍ദ്ദത്തെ തുടര്‍ന്ന് 2.29 ശതമാനം (10,985.45 ) നഷ്ടത്തിലായി. മൈക്രോസോഫ്റ്റ്, ആമസോണ്‍, ടെസ്ല, ഗൂഗിള്‍ എന്നിവയാണ് നാസ്ഡാക്കില്‍ പ്രധാനമായും ഇടിഞ്ഞ കമ്പനികള്‍.

2022 -ല്‍ യുഎസ് ഫെഡ് നിരക്ക് 475 ബേസിസ് പോയിന്റാണ് ഉയര്‍ത്തിയത്. പൂജ്യത്തിനടുത്ത നിരക്കില്‍ നിന്ന് 4.75 ശതമാനം വരെ. ഉയര്‍ന്ന പലിശ നിരക്ക് യു എസ്സിലെ ഭവന വില്‍പ്പനയെ സാരമായി ബാധിച്ചു. ഭവന വില്പന വിപണി തകരുന്നതിലേക്ക് നിരക്ക് വര്‍ധന നയിച്ചു. നവംബര്‍ വരെയുള്ള തുടര്‍ച്ചയായ 10 മാസവും ഭവന വില്പന കുത്തനെ ഇടിയുകയാണ്. ഇത് തുടരുകയും ചെയ്യുന്നു. അതേസമയം, യുഎസ് ഫെഡ് സ്വീകരിച്ചിരിക്കുന്ന കര്‍ശനമായ നടപടികളില്‍ അടുത്ത കാലത്തൊന്നും ഇളവ് വരുത്തുന്നതിന്റെ സൂചനകളും ലഭിക്കുന്നില്ല.

യുഎസ് മാന്ദ്യത്തിന്റെ സ്ഥിതിഗതികളെ കുറിച്ച് വിലയിരുത്തുന്ന നാഷണല്‍ ബ്യൂറോ ഓഫ് ഇക്കണോമിക് റിസര്‍ച്ച് (NBER) അമേരിക്കന്‍ സമ്പദ് വ്യവസ്ഥ മാന്ദ്യ ഘട്ടത്തിലേക്ക് പ്രവേശിച്ചുവെന്ന ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് നിക്ഷേപകര്‍ പ്രതീക്ഷിക്കുന്നത്.

ആഭ്യന്തര വിപണി കഴിഞ്ഞ ആഴ്ച വളരെ അസ്ഥിരമായാണ് കാണപ്പെട്ടത്. വെള്ളിയാഴ്ച സെന്‍സെക്സും നിഫ്റ്റിയും നഷ്ടത്തിലാണ് അവസാനിച്ചത്. ഒരാഴ്ചക്കുള്ളില്‍ സെന്‍സെക്‌സ് 1492.52 പോയിന്റ് അഥവാ 2.43 ശതമാനവും നിഫ്റ്റി 462 .20 പോയിന്റ് അഥവാ 2.52 ശതമാനവും ഇടിഞ്ഞിരുന്നു. 2022 ജൂണിനു ശേഷം റിപ്പോര്‍ട്ട് ചെയുന്ന ഏറ്റവും ഉയര്‍ന്ന പ്രതിവാര നഷ്ടമാണിത്. ഫാര്‍മസ്യുട്ടിക്കല്‍ മേഖല ഒഴികെ എല്ലാം മുന്‍വാരത്തില്‍ വില്പന സമ്മര്‍ദ്ദം നേരിട്ടു. 29 ന് ഡിസംബര്‍ മാസത്തെ ഡെറിവേറ്റീവുകളുടെ എക്‌സ്പയറി ദിവസമായതിനാല്‍ നിക്ഷേപകര്‍ കോണ്‍ട്രാക്ടുകള്‍ പിന്‍വലിക്കുന്നതിനുള്ള തയ്യാറെടുപ്പിലാകും.


കോവിഡ്

ഈ വാരവും, വിപണികള്‍ ചൈനയിലെ കോവിഡ് വ്യാപന സാഹചര്യങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കും. ചൈനയില്‍ പ്രതിദിനം പത്ത് ലക്ഷത്തിലധികം പുതിയ കോവിഡ് കേസുകള്‍ രേഖപ്പെടുത്തുന്നുണ്ടെന്നാണ് കരുതുന്നത്. ഡിസംബര്‍ ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം, വിദേശ നിക്ഷേപകര്‍ 8,500 കോടി രൂപ പിന്‍വലിച്ചപ്പോള്‍ ആഭ്യന്തര നിക്ഷേപകര്‍ 19,000 കോടി രൂപ നിക്ഷേപം നടത്തിയിട്ടുണ്ട്.

ടെക്‌നിക്കല്‍ വീക്ഷണം

നിഫ്റ്റി 18,000 ത്തിനു താഴെ പോയതിനാല്‍ ദീര്‍ഘ കാലത്തേക്ക് വ്യപണി ബെയറിഷ് ആയി തുടരുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. നിലവില്‍ നിഫ്റ്റിയുടെ പ്രധാന പിന്തുണ 17,800 നിലയിലാണുള്ളത്. ഈ നിലയില്‍ നിന്നും താഴെ പോവുകയാണെങ്കില്‍ ദീര്‍ഘ കാലത്തേക്കുള്ള ട്രെന്‍ഡ് ബെയറിഷ് ആവും. മുകളില്‍ 18,400 നിലയിലാണ് പ്രതിരോധമുള്ളത്. ഈ നിലയെ മറികടക്കാനായില്ലെങ്കില്‍ ഹ്രസ്വ കാല ട്രെന്‍ഡ് ബെയറിഷ് ആയി തന്നെ തുടരും. ഇന്ത്യയുടെ വോളാട്ടില്‍റ്റി ഇന്‍ഡക്‌സ് (വിക്‌സ് ) 6.40 ശതമാനം ഉയര്‍ന്ന് 16.16 ലാണ് അവസാനിച്ചത്.

ബാങ്ക് നിഫ്റ്റിയില്‍ 40,700 നിലയില്‍ പിന്തുണ കാണുന്നുണ്ട്. ദീര്‍ഘകാല ട്രെന്‍ഡ് ബുള്ളിഷ് ആയാല്‍ ഹ്രസ്വകാല ട്രെന്‍ഡ് എതിരാവും. ഹ്രസ്വകാല ട്രെന്‍ഡ് ആക്കം കാണിക്കുന്നതിന് സൂചിക 43,000 മറികടക്കണം. നാസ്ഡാക്കിലുണ്ടായ ഇടിവ് ഐടി ഓഹരികളിലും പ്രതിഫലിച്ചിരുന്നു. ഐടി ഓഹരികളുടെ സൂചിക ഹ്രസ്വ- ദീര്‍ഘ കാലത്തേക്ക് ബെയറിഷ് ആയാണ് കാണപ്പെടുന്നത്.

സാമ്പത്തിക ഡാറ്റ

ഡിസംബര്‍ 30 നു നവംമ്പറിലെ ധനക്കമ്മി, ഇന്‍ഫ്രാസ്ട്രക്ചര്‍ ഔട്ട്പുട്ട് കണക്കുകള്‍ പുറത്തുവിടും. കൂടാതെ നടപ്പുസാമ്പത്തിക വര്‍ഷത്തിലെ സെപ്റ്റംബര്‍ പാദത്തില്‍ അവസാനിച്ച കറന്റ് അക്കൗണ്ട്, എക്സ്റ്റേണല്‍ ഡെറ്റ് കണക്കുകളും പുറത്തുവരും. രാജ്യത്തെ കറന്റ്അക്കൗണ്ട് കമ്മി ഒന്നാം പാദത്തില്‍ 23.87 ബില്യണ്‍ ഡോളറായിരുന്നു. ഇത് ജിഡിപിയുടെ 2.8 ശതമാനമാണ്. കഴിഞ്ഞ 10 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

ക്രൂഡ് ഓയില്‍

തുടര്‍ച്ചയായ രണ്ടാം ആഴ്ചയിലും ക്രൂഡ് ഓയില്‍ നേട്ടത്തിലാണ്. എങ്കിലും സാമ്പത്തിക മാന്ദ്യ ഭീതിയും, ഡിമാന്‍ഡിലെ കുറവും മൂലം ക്രൂഡ് ദുര്‍ബലമായാണ് കാണുന്നത്. ബാരലിന് 85 ഡോളര്‍ മറികടന്നാല്‍ മാത്രമേ ബെയറിഷ് ട്രെന്‍ഡ് മാറൂ എന്നാണ് വിദഗ്ദര്‍ കണക്കാക്കുന്നത്.

ശ്രദ്ധിക്കേണ്ട ഓഹരികള്‍

എന്‍ഡിടിവി : എന്‍ഡിടിവിയുടെ സ്ഥാപകരായ രാധിക റോയും , പ്രണോയ് റോയും അവരുടെ കൈവശമുള്ള കമ്പനിയുടെ ഭൂരിഭാഗം ഓഹരികളും അദാനിയുടെ എഎംജി മീഡിയ മീഡിയ വര്‍ക്കിന് വിറ്റഴിക്കും. ഒക്ടോബര്‍ മുതല്‍ ഓഹരി ഒന്നിന് 320 -480 നിലയിലാണ് വ്യാപാരം ചെയുന്നത്.

ഇന്ത്യന്‍ ബാങ്ക്

ഇന്ത്യന്‍ ബാങ്ക് തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് സാമ്പത്തിക പരിഹാരങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിനായി വാഹന നിര്‍മ്മാതാക്കളായ ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡുമായി ഒരു സഖ്യം പ്രഖ്യാപിച്ചു. ഇന്ത്യന്‍ ബാങ്ക് ഓഹരികള്‍ സെപ്തംബര്‍ 26-ന് ഓഹരി ഒന്നിന് 183.80 രൂപയില്‍ നിന്ന് ഡിസംബര്‍ 14-ന് 306 രൂപയിലേക്ക് കുത്തനെ ഉയര്‍ന്നു. എന്നാല്‍ പിന്നീട് താഴ്ന്ന ഓഹരി വെള്ളിയാഴ്ച 271.55 രൂപയിലാണ് വ്യപാരമവസാനിപ്പിച്ചത്.

ഓറിയെന്റ ഗ്രീന്‍ പവര്‍ , മേഘമാണി ഓര്ഗാനിക്‌സ് എന്നിവയാണ് ശ്രദ്ധിക്കേണ്ട മറ്റു ഓഹരികള്‍.

ഐ പി ഒ

കെഫിന്‍ ടെക്നോളജീസ്

ഡിസംബര്‍ 29 നു കെഫിന്‍ ടെക്നോളജീസ് വിപണിയില്‍ ലിസ്റ്റ് ചെയ്യും


എലിന്‍ ഇലക്ട്രോണിക്‌സ്

എലിന്‍ ഇലക്ട്രോണിക്‌സ് ഡിസംബര്‍ 30 നു വിപണിയില്‍ ലിസ്റ്റ് ചെയ്യും.


റേഡിയന്റ് ക്യാഷ് മാനേജ്മെന്റ് സര്‍വീസസിന്റെ ഐപിഒയുടെ രണ്ടാം ദിനമാണ് ഇന്ന്. ഇഷ്യു ഡിസംബര്‍ 27ന് അവസാനിക്കും. ഇഷ്യുവിന്റെ പ്രൈസ് ബാന്‍ഡ് 94- 99 രൂപ. ഐപിഒ ആരംഭിക്കുന്നതിന് മുമ്പ് കമ്പനി ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് 116.38 രൂപ സമാഹരിച്ചു.

സാ പോളിമേഴ്സ്‌ന്റെ ഐപിഒ ഡിസംബര്‍ 30നും ജനുവരി 4നും ഇടയില്‍ നടത്തും . ഇഷ്യുവിന്റെ പ്രൈസ് ബാന്‍ഡ് ഇന്ന് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.