23 March 2026 3:37 PM IST
ഇറാൻ യുദ്ധം; ലാഭം കൊയ്യുന്ന ഇസ്രായേലി കമ്പനി , മൂന്നു മാസം കൊണ്ട് ഓഹരി വിലയിൽ 45 ശതമാനം മുന്നേറ്റം
MyFin Desk
യുദ്ധക്കളത്തിലെ തീരുമാനങ്ങൾ ഇനി എഐ എടുക്കും; ക്ലോഡ് എഐ ഇറാന്റെ സൈനിക രഹസ്യങ്ങൾ വിശകലനം ചെയ്യുന്നു.
Summary
ലാഭം കൊയ്ത് കൊണ്ടിരിക്കുന്ന ഈ ഇസ്രായേലി കമ്പനിയിൽ താൽപ്പര്യം പ്രകടിപ്പിച്ച് യൂറോപ്യൻ രാജ്യങ്ങളും
ഇറാൻ ഇസ്രായേൽ യുദ്ധം കൊടുംപിരി കൊണ്ടിരിക്കുന്ന മാർച്ചിൽ റെക്കോഡ് നേട്ടമുണ്ടാക്കിയിരിക്കുകയാണ് ഒരു ഇസ്രായേലി കമ്പനി. എൽബിറ്റ് സിസ്റ്റംസ് ലിമിറ്റഡ് ഓഹരികൾ അടുത്തിടെ എക്കാലത്തെയും ഉയർന്ന നിരക്കിൽ എത്തിയിരുന്നു. ടെൽ അവീവിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായും ഇതു മാറി.
ആഗോള പ്രതിരോധ രംഗത്തെ ചെലവുകൾ ഉയർന്നതും പ്രാദേശിക സംഘർഷങ്ങളും കമ്പനിക്ക് നേട്ടമായി. മികച്ച പ്രവർത്ത റിപ്പോർട്ടുകൾക്കൊപ്പം ആയുധ വിൽപ്പനയിലെ കുതിച്ചുചാട്ടം കമ്പനിയുടെ വിപണി മൂല്യം ഉയർത്തി. ടെവ ഫാർമസ്യൂട്ടിക്കൽസ് ഇൻഡസ്ട്രീസ്, രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാക്കളായ ബാങ്ക് ഹപ്പോലിം എന്നിവയുടെ പ്രകടനത്തെ മറികടന്നാണ് അൽബിറ്റ് സിസ്റ്റംസ് മുന്നിലെത്തിയത്.
പ്രതിരോധ രംഗത്തെ ഇസ്രായേൽ ടെക്നോളജി
ടെൽ അവീവിലെ ഏറ്റവും മൂല്യമുള്ള ഇസ്രായേലി കമ്പനിയുടെ വിപണി മൂല്യം 4000 കോടി ഡോളറാണ്. കമ്പനി ലോകമെമ്പാടും പ്രതിരോധ ആയുധങ്ങൾ കൈമാറ്റം ചെയ്യുന്നുണ്ട്. ടെൽ അവീവ്, നാസ്ഡാക്ക് സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന കമ്പനി ഒരു ഇസ്രായേലി ശതകോടീശ്വരൻേറതാണ്. എയ്‌റോസ്‌പേസ്, ലാൻഡ് ആൻഡ് നേവൽ കമാൻഡ് ആൻഡ് കൺട്രോൾ, കമ്മ്യൂണിക്കേഷൻസ്, ഇന്റലിജൻസ്, എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ ഈ കമ്പനി പ്രവർത്തിക്കുന്നു.
2026 മാർച്ച് 17-ന്, കമ്പനി അതിന്റെ നാലാം പാദ ഫലങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കമ്പനിയുടെ വരുമാനം ആദ്യമായി 200 കോടി ഡോളർ കവിഞ്ഞു. മാർച്ചിൽ പുതിയ പ്രതിരോധ കരാറുകൾ കമ്പനിക്ക് ലഭിച്ചതും നേട്ടമാകും. മാർച്ച് പകുതിയോടെ നാസ്ഡാക്കിൽ ഓഹരി വില കുതിച്ചിട്ടുണ്ട്. യൂറോപ്യൻ രാജ്യങ്ങൾ ഉൾപ്പെടെ ഡിഫൻസ് രംഗത്തെ എൽബിറ്റ് സിസ്റ്റം ടെക്നോളജിയിൽ അകൃഷരായിരിക്കുന്നത് കമ്പനിക്ക് വീണ്ടും നേട്ടം നൽകിയേക്കും
പഠിക്കാം & സമ്പാദിക്കാം
Home
