image

1 Feb 2023 5:16 AM GMT

Stock Market Updates

ബജറ്റിന് മുന്നോടിയായി വിപണിയിൽ നേട്ടം, സെൻസെക്സ് 60,000 കടന്നു

Agencies

share market
X

Summary

  • സെൻസെക്സിൽ ഐസിഐസിഐ ബാങ്ക്, ടെക്ക് മഹീന്ദ്ര, ഏഷ്യൻ പെയിന്റ്സ്, ടാറ്റ സ്റ്റീൽ, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച് ഡി എഫ് സി, എച്ച് ഡി എഫ് സി ബാങ്ക്, ടൈറ്റൻ, എൻടിപിസി എന്നിവ ലാഭത്തിലാണ്
  • ഏഷ്യൻ വിപണിയിൽ സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവ മുന്നേറ്റത്തിലാണ്.


2023 -24 കേന്ദ്ര ബജറ്റ് ആരംഭിക്കാൻ ഏതാനും മിനിറ്റുകൾ മാത്രം ശേഷിക്കുമ്പോൾ വിപണയിൽ മികച്ച മുന്നേറ്റമാണ് കാണുന്നത്. പ്രാരംഭഘട്ടത്തിൽ സെൻസെക്സ് 516.97 പോയിന്റ് ഉയർന്ന് 60,066.87 ലും നിഫ്റ്റി 153.15 പോയിന്റ് നേട്ടത്തിൽ 17,815.30 ലുമെത്തി.

10 .25 ന് സെൻസെക്സ് 472.80 പോയിന്റ് ഉയർന്ന് 60,022.70 ലും നിഫ്റ്റി 122.40 പോയിന്റ് നേട്ടത്തിൽ 17,784 .55 ലുമെത്തി.

സെൻസെക്സിൽ ഐസിഐസിഐ ബാങ്ക്, ടെക്ക് മഹീന്ദ്ര, ഏഷ്യൻ പെയിന്റ്സ്, ടാറ്റ സ്റ്റീൽ, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച് ഡി എഫ് സി, എച്ച് ഡി എഫ് സി ബാങ്ക്, ടൈറ്റൻ, എൻടിപിസി എന്നിവ ലാഭത്തിലാണ്.

ഐടിസി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, അൾട്രാ ടെക്ക് സിമന്റ്, ലാർസെൻ ആൻഡ് റ്റ്യുബ്രോ, എന്നിവ നഷ്ടത്തിലാണ്.

ഏഷ്യൻ വിപണിയിൽ സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവ മുന്നേറ്റത്തിലാണ്.

യുഎസ് വിപണി ചൊവ്വാഴ്ച നേട്ടത്തിലാണ് വ്യാപാരമവസാനിപ്പിച്ചത്.

ചൊവ്വാഴ്ച സെൻസെക്സ് 49.49 പോയിന്റ് വർധിച്ച് 59,549.90 ലും നിഫ്റ്റി 13.20 പോയിന്റ് ഉയർന്ന് 17,662.15 ലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് ഓയിൽ വില 0.48 ശതമാനം കുറഞ്ഞ് ബാരലിന് 84.49 ഡോളറായി.

വിദേശ നിക്ഷേപകർ ചൊവ്വാഴ്ച 5,439.64 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.