10 Oct 2025 4:09 PM IST
Summary
വിദേശ നിക്ഷേപകരുടെ പിന്‍വാങ്ങല്‍ വിപണിയ്ക്ക് ഭീഷണിയല്ലെന്ന് സെബി മേധാവി തുഹിന്‍ കാന്ത പാണ്ഡെ.
വിദേശ നിക്ഷേപകരുടെ പിന്‍വാങ്ങല്‍ വിപണിയ്ക്ക് ഭീഷണിയല്ലെന്ന് സെബി മേധാവി തുഹിന്‍ കാന്ത പാണ്ഡെ.രാജ്യത്തിന്റെ സ്ഥിര വളര്‍ച്ച, ആഴത്തിലുള്ള നിക്ഷേപക പങ്കാളിത്തം എന്നിവ വിപണിയ്ക്ക് കരുത്താവും എന്നും അദ്ദേഹം ചൂണ്ടിക്കാട്ടും.
ആഗോള വിപണിയിലെ പ്രതിന്ധികളാണ് വിദേശ നിക്ഷേപകരുടെ പിന്‍വാങ്ങലിന് കാരണം. അവര്‍ നിക്ഷേപം മറ്റ രാജ്യങ്ങളിലേക്ക് പുനക്രമീകരിക്കുന്നുണ്ട്. എന്നാല്‍ ഇത്തരം വെല്ലുവിളികളെ അതിജീവിക്കാന്‍ ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് സാധിക്കുമെന്നും പാണ്ഡൈ വ്യക്തമാക്കി. വിദേശ നിക്ഷേപകരുടെ പിന്‍വാങ്ങല്‍ ഹ്രസ്വകാലത്തേക്കുള്ളതാണ്.
ദീർഘകാലാടിസ്ഥാനത്തിൽ പോസിറ്റീവ് ട്രെൻഡ്
എമര്‍ജിങ് വിപണികളുടെ താരതമ്യം, യുഎസ് ഫെഡ് നിരക്ക്, ചൈനയുടെ വളര്‍ച്ചാ സൂചനകള്‍ എന്നിവയാണ് നിലവില്‍ പ്രതിസന്ധിയായത്. എന്നാല്‍ റീട്ടെയില്‍, ആഭ്യന്തര സ്ഥാപന നിക്ഷേപകര്‍ വിപണിയില്‍ സ്ഥിരത കൈവരിക്കുന്നുണ്ട്. അതായത് വിദേശ നിക്ഷേപങ്ങളെ ആശ്രയിച്ചല്ല വിപണി ഇപ്പോള്‍ നില്‍ക്കുന്നത്. രാജ്യത്തിന്റെ വളര്‍ച്ചാ മുന്നേറ്റത്തില്‍ ആഭ്യന്തര നിക്ഷേപകരുടെ ആത്മവിശ്വാസം ശക്തമാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
ദീര്‍ഘകാലടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ എഫ്പിഐകളുടെ നിക്ഷേപ പ്രവണത പോസീറ്റീവാണ്. രാജ്യത്തുള്ള 907 ബില്യണ്‍ ഡോളറിന്റെ എഫ്പിഐ നിക്ഷേപം ഇതാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സജീവമായ ഐപിഒ പങ്കാളിത്തം ചില്ലറ നിക്ഷേപകരുടെ ആത്മവിശ്വാസത്തെ കാണിക്കുന്നു. കുറഞ്ഞ ഐപിഒ പ്രോസസ്സിംഗ് സമയം പോലെ വിപണി ഇടപെടലില്‍ കൊണ്ടുവന്ന മാറ്റങ്ങളും ഈ നേട്ടത്തിന് പിന്നിലുണ്ട്. നിക്ഷേപ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ കര്‍ശന നീക്കങ്ങളാണ് സെബി കൊണ്ടുവരുന്നത്. ഇവയും നിക്ഷേപകരെ വിപണിയില്‍ പിടിച്ച് നിര്‍ത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
പഠിക്കാം & സമ്പാദിക്കാം
Home
