image

18 Feb 2024 9:28 AM GMT

Equity

ഇക്വിറ്റിയില്‍ ജാഗ്രത, ഈ മാസം ഇതുവരെ 3,776 കോടി പിന്‍വലിച്ച് എഫ്‍പിഐകള്‍

MyFin Desk

cautious on equities, fpi withdraw rs 3,776 crore so far this month
X

Summary

  • കടവിപണിയിലെ നിക്ഷേപം തുടരുന്നു
  • യുഎസ് ബോണ്ട് ആദായം ഉയര്‍ന്നത് ഇക്വിറ്റി നിക്ഷേപത്തെ ബാധിച്ചു
  • ജനുവരിയിലും ഇക്വിറ്റികളില്‍ എഫ്‍പ ഐകള്‍ വില്‍പ്പനക്കാരായിരുന്നു


യുഎസ് ബോണ്ട് യീൽഡുകളിലെ കുതിച്ചുചാട്ടവും ആഭ്യന്തര, ആഗോള വിപണിയിലെ പലിശനിരക്കുകളിലെ അനിശ്ചിതത്വവും കാരണം വിദേശ നിക്ഷേപകർ ഇന്ത്യന്‍ ഇക്വിറ്റികളില്‍ ജാഗ്രതാപൂര്‍ണമായ സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. ഈ മാസം ഇതുവരെ 3,776 കോടി രൂപയുടെ അറ്റവില്‍പ്പനയാണ് ഇന്ത്യന്‍ ഓഹരികളില്‍ എഫ്‍പിഐകളില്‍ നടത്തിയിട്ടുള്ളത്.

ഇതിനു വിപരീതമായി, അവർ ഡെറ്റ് മാർക്കറ്റിൽ ബുള്ളിഷ് ആണ്, അവലോകന കാലയളവിൽ 16,560 കോടി രൂപ കടവിപണിയില്‍ നിക്ഷേപിച്ചതായി ഡിപ്പോസിറ്ററി ഡാറ്റ കാണിക്കുന്നു. ജനുവരിയിൽ 25,743 കോടി രൂപ ഇക്വിറ്റികളില്‍ നിന്ന് എഫ്‍പിഐകള്‍ പിന്‍വലിച്ചിരുന്നു. ഇതോടെ ഈ വർഷത്തെ മൊത്തം പുറത്തേക്കൊഴുക്ക് 29,519 കോടി രൂപയായി.

"പ്രതീക്ഷിച്ചതിലും ഉയർന്ന ഉപഭോക്തൃ വിലക്കയറ്റം മൂലമുണ്ടായ യുഎസ് ബോണ്ട് വരുമാനത്തിലുണ്ടായ വർദ്ധനവ് എഫ്പിഐകളുടെ സുസ്ഥിരമായ വിൽപ്പനയ്ക്ക് കാരണമായി," ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ചീഫ് ഇൻവെസ്റ്റ്‌മെൻ്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറഞ്ഞു.

ഡെറ്റ് മാർക്കറ്റുകളിൽ ജനുവരിയിൽ 19,836 കോടി രൂപയും ഡിസംബറിൽ 18,302 കോടി രൂപയും നവംബറിൽ 14,860 കോടി രൂപയും ഒക്ടോബറിൽ 6,381 കോടി രൂപയും എഫ്‍പിഐകള്‍ അറ്റ ​​നിക്ഷേപം നടത്തിയിട്ടുണ്ട്.

2024 ജൂൺ മുതൽ തങ്ങളുടെ ബെഞ്ച്മാർക്ക് എമർജിംഗ് മാർക്കറ്റ് ഇൻഡക്സിലേക്ക് ഇന്ത്യൻ സർക്കാർ ബോണ്ടുകൾ ചേർക്കുമെന്ന് കഴിഞ്ഞ സെപ്റ്റംബറില്‍ ജെപി മോര്‍ഗന്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യന്‍ കടവിപണി എഫ്‍പിഐകള്‍ക്ക് കൂടുതല്‍ ആകര്‍ഷകമായത്.