image

8 Jan 2023 6:45 AM GMT

Market

എഫ്‌പിഐകൾ ഓഹരികളിൽ നിന്ന് പുതുവർഷത്തിൽ പിൻവലിച്ചത് 5,900 കോടി രൂപ

MyFin Bureau

എഫ്‌പിഐകൾ ഓഹരികളിൽ നിന്ന് പുതുവർഷത്തിൽ പിൻവലിച്ചത് 5,900 കോടി രൂപ
X

Summary

മുന്നോട്ട് പോകുമ്പോൾ, ജിഡിപി വളർച്ചാ ആശങ്കകൾ, ഉയർന്ന ആഗോള പലിശ നിരക്ക് എന്നിവയ്ക്കിടയിൽ എഫ്പിഐകളുടെ ഒഴുക്ക് അസ്ഥിരമായി തുടരുമെന്ന് കൊട്ടക് സെക്യൂരിറ്റീസ് ലിമിറ്റഡിന്റെ ഇക്വിറ്റി റിസർച്ച് (റീട്ടെയിൽ) മേധാവി ശ്രീകാന്ത് ചൗഹാൻ പറഞ്ഞു.


ന്യൂഡൽഹി: ലോകത്തിന്റെ ചില ഭാഗങ്ങളിൽ കൊവിഡ് വീണ്ടും ഉയർന്നുവരുന്നതിനെക്കുറിച്ചുള്ള വർദ്ധിച്ചുവരുന്ന ആശങ്കകളും യുഎസിലെ മാന്ദ്യ ഭീതിയും കാരണം വിദേശ നിക്ഷേപകർ ജനുവരി ആദ്യവാരം ഇന്ത്യൻ ഇക്വിറ്റി മാർക്കറ്റുകളിൽ നിന്ന് ഏകദേശം 5,900 കോടി രൂപ പിൻവലിച്ചു.

വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ (എഫ്പിഐ; FPI) കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇന്ത്യൻ ഇക്വിറ്റി വിപണികളോട് അല്പം അകൽച്ച പുലർത്തി വരികയായിരുന്നു.

മുന്നോട്ട് പോകുമ്പോൾ, ജിഡിപി വളർച്ചാ ആശങ്കകൾ, ഉയർന്ന ആഗോള പലിശ നിരക്ക് എന്നിവയ്ക്കിടയിൽ എഫ്പിഐകളുടെ ഒഴുക്ക് അസ്ഥിരമായി തുടരുമെന്ന് കൊട്ടക് സെക്യൂരിറ്റീസ് ലിമിറ്റഡിന്റെ ഇക്വിറ്റി റിസർച്ച് (റീട്ടെയിൽ) മേധാവി ശ്രീകാന്ത് ചൗഹാൻ പറഞ്ഞു.

ഡിപ്പോസിറ്ററികളിലെ കണക്കുകൾ പ്രകാരം, ജനുവരി 2-6 കാലയളവിൽ എഫ്പിഐകൾ ഇന്ത്യൻ ഇക്വിറ്റി മാർക്കറ്റുകളിൽ നിന്ന് 5,872 കോടി രൂപ പിൻവലിച്ചു.

വാസ്‌തവത്തിൽ, വിദേശ നിക്ഷേപകർ തുടർച്ചയായി 11 ദിവസമായി വിൽപന നടത്തി, മൊത്തം വിൽപ്പന 14,300 കോടി രൂപയായി.

ഡിസംബറിൽ 11,119 കോടി രൂപയും നവംബറിൽ 36,239 കോടി രൂപയും ഒഴുകിയതിനെ തുടർന്നാണിത്.

2022-ൽ സെൻട്രൽ ബാങ്കുകൾ, പ്രത്യേകിച്ച് യുഎസ് ഫെഡറൽ റിസർവ്, പലിശ നിരക്കുയർത്തിയതും, അസ്ഥിരമായ ക്രൂഡ് വിലയും, റഷ്യ, ഉക്രെയ്ൻ സംഘർഷങ്ങൾക്കൊപ്പം ചരക്ക് വില കൂടിയതും മൂലം എഫ്‌പിഐകൾ ഇന്ത്യൻ ഇക്വിറ്റി മാർക്കറ്റുകളിൽ നിന്ന് 1.21 ലക്ഷം കോടി രൂപ പിൻവലിച്ചു.

എഫ്‌പിഐകളുടെ ഒഴുക്കിന്റെ കാര്യത്തിൽ ഇത് ഏറ്റവും മോശം വർഷമായിരുന്നു, കഴിഞ്ഞ മൂന്ന് വർഷങ്ങളിലെ അറ്റ നിക്ഷേപത്തെത്തുടർന്ന് ഇക്വിറ്റികളിൽ നിന്നുള്ള പിൻവലിക്കലാണിത്.

ജനുവരിയിലെ പുറത്തോട്ടുള്ള പുതിയ ഒഴുക്ക് ആഗോള, ആഭ്യന്തര പ്രശ്നങ്ങൾ തുടരുന്നതിന്റെ സൂചനകളായിരിക്കാം.

"ലോകത്തിന്റെ ചില ഭാഗങ്ങളിൽ കൊവിഡ് വീണ്ടും ഉയർന്നുവരുന്നതിനെക്കുറിച്ചുള്ള വർദ്ധിച്ചുവരുന്ന ആശങ്കകളും യുഎസിലെ മാന്ദ്യത്തിന്റെ ആശങ്കകളും എഫ്പിഐകളെ ഇന്ത്യയെപ്പോലുള്ള വളർന്നുവരുന്ന വിപണികളിൽ നിന്ന് അകറ്റിനിർത്തുന്നു," മോണിംഗ്സ്റ്റാർ ഇന്ത്യയുടെ മാനേജർ റിസർച്ച് അസോസിയേറ്റ് ഡയറക്ടർ ഹിമാൻഷു ശ്രീവാസ്തവ പറഞ്ഞു.

കൂടാതെ, ആഗോളമായി തുടരുന്ന അനിശ്ചിതത്വത്തിനിടയിൽ നിരവധി നിക്ഷേപകർ ലാഭം ബുക്ക് ചെയ്യാൻ ഇന്ത്യൻ വിപണി തിരഞ്ഞെടുക്കുമായിരുന്നു. സമീപ കാലത്ത് എക്കാലത്തെയും ഉയർന്ന നിരക്കിൽ എത്തിയതിന്റെ കാരണം അതാണ്.

ഇന്ത്യയിൽ നിന്ന് പുറത്തെടുത്ത പണം മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന ചൈന, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിൽ നിക്ഷേപിക്കുകയാണ്. ഇന്ത്യയെപ്പോലുള്ള അമിത മൂല്യമുള്ള വിപണികളിൽ വിൽക്കുന്നതിലൂടെ എഫ്പിഐ പണം താഴ്ന്ന മൂല്യങ്ങളെ പിന്തുടരുന്നുവെന്ന് ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാർ പറഞ്ഞു.

എഫ്പിഐ വിൽപ്പന തുടരുകയാണെങ്കിൽ, നിക്ഷേപകർക്ക് അത് അവസരങ്ങൾ തുറക്കും. ബാങ്കിംഗ് വിഭാഗം പോലെ ലാഭത്തിൽ ഇരിക്കുന്ന ഓഹരികളിൽ എഫ്പിഐകൾ വിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വർഷവും ബാങ്കുകളിൽ എഫ്പിഐകൾ വിൽക്കുന്നത് ആഭ്യന്തര നിക്ഷേപകർക്ക് അവസരമായി മാറി.

ഇക്വിറ്റികൾക്ക് പുറമേ, ജനുവരി ആദ്യവാരം 1,240 കോടി രൂപയുടെ ഡെറ്റ് സെക്യൂരിറ്റികൾ എഫ്‌പിഐകൾ ഓഫ്‌ലോഡ് ചെയ്തിട്ടുണ്ട്.

ഇന്ത്യയെ കൂടാതെ, ഈ മാസം ഇതുവരെ തായ്‌വാൻ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ എഫ്‌പിഐ ഒഴുക്ക് നെഗറ്റീവ് ആയിരുന്നു, ഫിലിപ്പീൻസ്, ദക്ഷിണ കൊറിയ, തായ്‌ലൻഡ് എന്നിവയ്ക്ക് ഇത് പോസിറ്റീവ് ആയിരുന്നു.