image

20 Dec 2022 2:18 AM GMT

Stock Market Updates

വർഷാവസാനമെടുത്തപ്പോൾ ഉർജ്ജസ്വലതയോടെ വിപണി

Mohan Kakanadan

Stock Market|Trade
X

Summary

  • രാവിലെ 7.45-ന് സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി 18.50 പോയിന്റ് താഴ്ന്നു വ്യാപാരം നടത്തുന്നത് ആഭ്യന്തര വിപണിയിൽ ഒരു ഗാപ് ഡൌൺ തുടക്കത്തിനുള്ള സാധ്യത തുറക്കുന്നു.
  • ക്യാഷ് മാർക്കെറ്റിൽ ഈ സാമ്പത്തിക വർഷം വിദേശ നിക്ഷേപകർ -12722.16 രൂപയുടെ അറ്റ വില്പനക്കാരായി തുടരുകയാണ്.
  • കെ ഫിൻ ടെക്നോളജീസിന്റെ പ്രാരംഭ പബ്ലിക് ഓഫർ തിങ്കളാഴ്ച ആദ്യ ദിനത്തിൽ 55 ശതമാനം സബ്സ്ക്രൈബുചെയ്തു.


കൊച്ചി: കഴിഞ്ഞ ആഴ്ചത്തെ അവസാന രണ്ടു ദിവസങ്ങളിലുണ്ടായ നഷ്ടം നികത്തി സൂചികകൾ ഇന്നലെ വീണ്ടും ഉയർന്നത് വിപണിക്ക് ഒരു ഉണർവ് നൽകിയിട്ടുണ്ട്. ബാങ്കിംഗ്, ഓയിൽ, എഫ്എംസിജി ഓഹരികളിലെ കനത്ത വാങ്ങലാണ് സെൻസെക്സും നിഫ്റ്റിയും ഒരു ശതമാനം വീതം ഉയർന്ന് ക്ലോസ് ചെയ്യാനിടയാക്കിയത്. എങ്കിലും ക്യാഷ് മാർക്കെറ്റിൽ ഈ സാമ്പത്തിക വർഷം വിദേശ നിക്ഷേപകർ -12722.16 രൂപയുടെ അറ്റ വില്പനക്കാരായി തുടരുകയാണ്.

ഇന്നലെ സെന്സെക്സ് 468.38 പോയിന്റ് ഉയര്ന്ന് 61,806.19ലും നിഫ്റ്റി 151.45 പോയിന്റ് ഉയര്ന്ന് 18,420.45 ലുമാണ് ക്ലോസ് ചെയ്തത്. ബാങ്ക് നിഫ്റ്റി 194.25 പോയിന്റ് ഉയർന്ന് 43413.75 ൽ അവസാനിച്ചു. പൊതുമേഖലാ ബാങ്കുകൾ -0.12 ശതമാനം ഇടിഞ്ഞപ്പോൾ ലോഹങ്ങളും, എഫ് എം സി ജി-യും, ഓട്ടോയും 1.50 ശതമാനത്തോളം ഉയർന്നു.

എങ്കിലും രാവിലെ 7.45-ന് സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി 18.50 പോയിന്റ് താഴ്ന്നു വ്യാപാരം നടത്തുന്നത് ആഭ്യന്തര വിപണിയിൽ ഒരു ഗാപ് ഡൌൺ തുടക്കത്തിനുള്ള സാധ്യത തുറക്കുന്നു.

കേരള ലിസ്റ്റഡ് കമ്പനികൾ

കല്യാൺ ജുവെല്ലേഴ്സ ഇന്ന് 52 ആഴ്ച ഉയരത്തിൽ 130 രൂപയിൽ എത്തി. കേരളം ആസ്ഥാനമായുള്ള മറ്റ് കമ്പനികളിൽ സിഎസ്ബി ബാങ്കും, ഫെഡറൽ ബാങ്കും, ജ്യോതി ലാബും, ഹാരിസൺ മലയാളവും, കൊച്ചിൻ ഷിപ് യാഡും കിംസും ജിയിജിത്തും, വി ഗാർഡും മുത്തൂറ്റ് ഫൈനാൻസും, വണ്ടർ ലയും ലാഭത്തിൽ അവസാനിച്ചു; എന്നാൽ, ആസ്റ്റർ ഡിഎമ്മും, ഫാക്റ്റും, ധനലക്ഷ്മി ബാങ്കും, കിറ്റെക്സും, മണപ്പുറവും, മുത്തൂറ്റ് ക്യാപിറ്റലും ചുവപ്പിലേക്ക് വീണിട്ടുണ്ട്. റീയൽട്ടി കമ്പനികളായ ശോഭയും പി എൻ സി ഇൻഫ്രയും പുറവങ്കരയും ഇന്ന് നഷ്ടത്തിൽ അവസാനിച്ചു.

എഫ് ഐഐ/ഡിഐഐ

എൻഎസ്ഇയിൽ ലഭ്യമായ താൽക്കാലിക കണക്കുകൾ പ്രകാരം ഇന്നലെ (ഡിസംബർ 19) ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 687.38 കോടി രൂപയ്ക്ക് ഓഹരികൾ അധികം വാങ്ങിയപ്പോൾ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ -538.10 കോടി രൂപക്ക് അധികം വിറ്റു.

വിദഗ്ധാഭിപ്രായം

കുനാൽ ഷാ, എൽകെപി സെക്യൂരിറ്റീസ് സീനിയർ ടെക്നിക്കൽ അനലിസ്റ്റ്: ബാങ്ക് നിഫ്റ്റി സൂചിക 43,000-44,000 മേഖലയ്ക്കിടയിലുള്ള വിശാലമായ ശ്രേണിയിൽ കുടുങ്ങി നിൽക്കുന്നതിനാൽ ഏതു വശത്തേക്കുമുള്ള ഒരു ട്രെൻഡിംഗ് ഉണ്ടായേക്കാം. പൊതുവെയുള്ള അണ്ടർ ടോൺ ബുള്ളിഷ് ആയി തുടരുകയാണ്. ഈ സപ്പോർട്ട് ലെവലിൽ നിൽക്കുമ്പോൾ 'താഴ്ചയിൽ വാങ്ങുക' എന്ന ഒരു സമീപനമായിരിക്കണം സ്വീകരിക്കേണ്ടത്.

ലോക വിപണി

ഇന്ന് ഏഷ്യൻ വിപണികളിൽ ജപ്പാൻ നിക്കേ (93.20) മാത്രം ഉയർന്നാണ്. തുടക്കം. എന്നാൽ, ഹോങ്കോങ് ഹാങ്സെങ് (-287.03), ചൈന ഷാങ്ഹായ് (-12.14), സൗത്ത് കൊറിയൻ കോസ്പി (-2.25), ജക്കാർത്ത കോമ്പസിറ്റ് (-32.49), തായ്വാൻ (-41.73) എന്നിവയെല്ലാം ചുവപ്പിലാണ്.

തിങ്കളാഴ്ച അമേരിക്കൻ വിപണിയിൽ ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് (-162.92), എസ് ആൻഡ് പി 500 (-34.70), നസ്ഡേക് കോമ്പസിറ്റ് (-159.38) എന്നിവയെല്ലാം താഴ്ചയിലേക്ക് വീണു.

എന്നാൽ, യൂറോപ്പിൽ ഫ്രാങ്ക്ഫർട് ഡി എ എക്സ് (49.80), പാരീസ് യുറോനെക്സ്റ്റ് (20.66), ലണ്ടൻ ഫുട്സീ (29.19) എന്നിവ നേട്ടത്തിൽ അവസാനിച്ചു.

ശ്രദ്ധിക്കേണ്ട ഓഹരികൾ

പൊതുമേഖലാ സ്ഥാപനമായ സെയിലിന്റെ (ഓഹരി വില: 82.95 രൂപ) 1,564 കോടി രൂപയുടെ മൂന്ന് പദ്ധതികൾ ജോലിയുടെ മെല്ലെപ്പോക്ക്, അനുമതികൾ ലഭിക്കുന്നതിനുള്ള കാലതാമസം തുടങ്ങിയ കാരണങ്ങളാൽ കാലതാമസം നേരിട്ടതായി തിങ്കളാഴ്ച പാർലമെന്റിനെ അറിയിച്ചു.

ഐആർസിടിസിയുടെ (ഓഹരി വില: 676.80 രൂപ) 1,81,80,323 ഓഹരികൾ കൂടി തങ്ങൾ വാങ്ങിയതായി എൽഐസി (ഓഹരി വില: 734.60 രൂപ) എൻഎസ്ഇ, ബിഎസ്ഇ എക്സ്ചേഞ്ചുകളെ അറിയിച്ചു. ഇതോടെ ഐആർസിടിസിയിലെ എൽഐസി-യുടെ മൊത്തം ഹോൾഡിംഗ് 5,82,22,948 ഓഹരി ആയിട്ടുണ്ട്.

വേദാന്ത ലിമിറ്റഡ്നെ (ഓഹരി വില: 314.35 രൂപ) ലോകത്തിലെ ഏറ്റവും വിശ്വസനീയമായ പരിസ്ഥിതി, സാമൂഹിക, ഭരണ (ഇ എസ് ജി) സൂചികകളിലൊന്നായ ഡൗ ജോൺസ് സസ്റ്റൈനബിലിറ്റി വേൾഡ് ഇൻഡക്സിൽ ലിസ്റ്റ് ചെയ്തു.

ഉയർന്ന രക്തസമ്മർദ്ദം ചികിത്സിക്കാനും ആൻജീന നിയന്ത്രിക്കാനും ഉപയോഗിക്കുന്ന ജനറിക് നികാർഡിപൈൻ ഹൈഡ്രോക്ലോറൈഡ് ക്യാപ്സ്യൂളുകൾക്ക് യുഎസ് ഹെൽത്ത് റെഗുലേറ്ററിൽ നിന്ന് അന്തിമ അനുമതി ലഭിച്ചതായി ഗ്ലെൻമാർക്ക് ഫാർമസ്യൂട്ടിക്കൽസ് (ഓഹരി വില: 416.75 രൂപ) തിങ്കളാഴ്ച അറിയിച്ചു.

ധനുക അഗ്രിടെക്കിന്റെ (ഓഹരി വില: 704.50 രൂപ) 85 കോടി രൂപയുടെ ബൈബാക്ക് ഓഫർ ഡിസംബർ 26-ന് ആരംഭിച്ച് 2023 ജനുവരി 6-ന് അവസാനിക്കും. രണ്ട് രൂപ മുഖവിലയുള്ള 10 ലക്ഷം ഓഹരികൾ ഓഹരിയൊന്നിന് 850 രൂപയ്ക്ക് തിരികെ വാങ്ങാനാണ് പദ്ധതി.

ലോകത്തിലെ രണ്ടാമത്തെ വലിയ സിങ്ക് നിർമ്മാതാക്കളായ വേദാന്ത ഗ്രൂപ്പ് സ്ഥാപനമായ ഹിന്ദുസ്ഥാൻ സിങ്ക് (ഓഹരി വില: 324.00 രൂപ), തങ്ങളുടെ ഖനന വാഹനങ്ങൾ ബാറ്ററിയിൽ പ്രവർത്തിക്കുന്നവയാക്കി മാറ്റുന്നതിന് ഏകദേശം 8,270 കോടി രൂപ നിക്ഷേപിക്കാൻ പദ്ധതിയിടുന്നു.

കേരളത്തിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പരമ്പരാഗത ഭക്ഷ്യ ബ്രാൻഡുകളിലൊന്നായ നിറപറയെ വിപ്രോ ലിമിറ്റഡിന്റെ (ഓഹരി വില: 389.05 രൂപ) ഭാഗമായ വിപ്രോ കൺസ്യൂമർ കെയർ ഏറ്റെടുത്തു.

മുതിർന്നവരിലെ റൂമറ്റോയ്ഡ് ആർത്രൈറ്റിസ് ചികിത്സയിൽ ഉപയോഗിക്കാനായി ടോസിലിസുമാബിന്റെ ബയോസിമിലറിന്റെ ഒന്നാം ഘട്ട പഠനം വിജയകരമായി പൂർത്തിയാക്കിയതായി ഡോ.റെഡ്ഡീസ് ലബോറട്ടറീസ് (ഓഹരി വില: 4396.05 രൂപ) തിങ്കളാഴ്ച അറിയിച്ചു.

സ്വർണം 22 കാരറ്റ്, 1 ഗ്രാം (കൊച്ചി) = 4,960 രൂപ (-35 രൂപ)

യുഎസ് ഡോളർ = 82.69 രൂപ (6 പൈസ).

ബ്രെന്റ് ക്രൂഡോയില് (ബാരലിന്) = 79.91 ഡോളർ (+1.10%)

ബിറ്റ് കോയിൻ = 14,35,001 രൂപ.

ആറ് കറൻസികളുടെ ഗ്രുപ്പിനെതിരെ ഗ്രീൻബാക്കിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക +0.03% ശതമാനം ഉയർന്ന് 104.32 ആയി.

ഐപിഓ

കെ ഫിൻ ടെക്നോളജീസിന്റെ പ്രാരംഭ പബ്ലിക് ഓഫർ തിങ്കളാഴ്ച ആദ്യ ദിനത്തിൽ 55 ശതമാനം സബ്സ്ക്രൈബുചെയ്തു. എൻഎസ്ഇ ഡാറ്റ പ്രകാരം ഓഫറിൽ 2,37,75,215 ഓഹരികൾക്കെതിരെ 1,29,84,840 ഓഹരികൾക്കാണ് ബിഡുകൾ ലഭിച്ചത്. ഐ പി ഓ നാളെ (ഡിസംബർ 21) അവസാനിക്കും. ഒരു ഷെയറിന് 347-366 രൂപ പ്രൈസ് ബാൻഡ് ആണ് നിശ്ചയിച്ചിട്ടുള്ളത്.