image

28 Feb 2023 2:00 AM GMT

Stock Market Updates

ഏഴ് ദിനത്തിൽ നിക്ഷേപകരുടെ സമ്പത്ത് ഇടിഞ്ഞത് 10.42 ലക്ഷം കോടി രൂപ

Mohan Kakanadan

market down bearish
X

Summary

  • ഏഴു ദിനം കൊണ്ട് സെൻസെക്‌സ് 2,000 പോയിന്റിലധികം ഇടിഞ്ഞു
  • അദാനിയുടെ മൊത്ത വിപണി മൂല്യം ജനുവരി 24 ലെ 19.19 ലക്ഷം കോടി രൂപയിൽ നിന്ന് ഇന്നലെ വ്യാപാരമവസാനിക്കുമ്പോൾ 6.81 ലക്ഷം കോടി രൂപയിലെത്തി


കൊച്ചി: യുഎസിലെ ഉയർന്ന നിരക്ക് വർദ്ധനയ്ക്കുള്ള സാദ്ധ്യതകൾ യുഎസ് ബോണ്ട് യീൽഡും ഡോളർ സൂചികയും ഉയരാൻ ഇടയാക്കി. ഇതിന്റെ പ്രതിഫലനമെന്നോണം ആഭ്യന്തര വിപണി ഇന്നും ദിവസം മുഴുവൻ ചുവപ്പിലൂടെയാണ് നീങ്ങിയത്. ബെയറുകൾ അരങ്ങു വാഴുന്ന കാഴ്ചയാണ് ഈ ദിവസങ്ങളിൽ കാണുന്നത്. തുടർച്ചയായി ഏഴാം ദിവസവും സൂചികകൾ നഷ്ടത്തിൽ അവസാനിച്ചു. നിക്ഷേപകരുടെ സമ്പത്തിൽ 10.42 ലക്ഷം കോടി രൂപയുടെ വൻ ഇടിവാണ് ഇത് വരുത്തിതീർത്തത്. ഏഴു ദിനം കൊണ്ട് സെൻസെക്‌സ് 2,000 പോയിന്റിലധികം ഇടിഞ്ഞു. ബിഎസ്‌ഇ-ലിസ്റ്റഡ് സ്ഥാപനങ്ങളുടെ സംയോജിത വിപണി മൂലധനം 10,42,790.03 കോടി രൂപ ഇടിഞ്ഞ് 2,57,88,195.57 കോടി രൂപയായി.

ഈയാഴ്ച പുറത്തിറങ്ങുന്ന യുഎസ് കോർ ഡ്യൂറബിൾ ഗുഡ്‌സ് ഓർഡറുകളിലും ഹോം സെയിൽസ് ഡാറ്റയിലുമാണ് വിദഗ്ധർ ഇനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

അദാനി ഗ്രൂപ്പ് കമ്പനികൾ ഹിൻഡൻബർഗ് റിപ്പോർട്ട് വന്നശേഷം മൂക്കുകുത്തി വീഴുകയാണ്; അവയുടെ മൊത്ത വിപണി മൂല്യം ജനുവരി 24 ലെ 19.19 ലക്ഷം കോടി രൂപയിൽ നിന്ന് ഇന്നലെ വ്യാപാരമവസാനിക്കുമ്പോൾ 6.81 ലക്ഷം കോടി രൂപയിലെത്തി.

ഇന്നും രാവിലെ 7.30 ന് സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി സൂചിക 10.50 പോയിന്റ് ഉയർന്നാണ് വ്യാപാരം തുടങ്ങിയിരിക്കുന്നത്.

എഫ് ഐഐ/ഡിഐഐ

എൻഎസ്ഇ കണക്കുകൾ പ്രകാരം തിങ്കളാഴ്ച (ഫെബ്രുവരി 27) ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 2,231.66 കോടി രൂപയ്‌ക്ക്‌ അധികം വാങ്ങിയപ്പോൾ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ -2,022.52 കോടി രൂപയ്‌ക്ക്‌ ഓഹരികൾ അധികം വിറ്റു.

കേരള കമ്പനികൾ

കേരളം ആസ്ഥാനമായുള്ള കമ്പനികളിൽ ഇന്നലെ ഫെഡറൽ ബാങ്കും ശോഭയും ഒഴികെ എല്ലാ കമ്പനികളും ചുവപ്പിലാണ് അവസാനിച്ചത്.

ആഗോള വിപണി

ഏഷ്യൻ വിപണികൾ ഇന്ന് സമ്മിശ്രമായാണ് ആരംഭിച്ചിട്ടുള്ളത്. ചൈന ഷാങ്ങ്ഹായ് (13.63), ഹോങ്കോംഗ് ഹാങ്ങ് സെങ് (178.33), ജപ്പാൻ നിക്കേ (122.01), ദക്ഷിണ കൊറിയ കോസ്‌പി (26.06),എന്നിവയെല്ലാം നേട്ടത്തിലാണ്. എന്നാൽ, ജക്കാർത്ത കോമ്പോസിറ്റ് (-1.80), തായ്‌വാൻ (-111.62) എന്നിവ താഴ്ചയിൽ തുടക്കം കുറിച്ചിരിക്കുന്നു.

തിങ്കളാഴ്ച യുഎസ് സൂചികകൾ നേരിയ നേട്ടം കൈവരിച്ചു. ഡൗ ജോൺസ് ഇൻഡസ്‌ട്രിയൽ 72.17 പോയിന്റും എസ് ആൻഡ് പി 12.20 പോയിന്റും, നസ്‌ഡേക് 72.04 പോയിന്റും ഉയർച്ചയിലാണ് അവസാനിച്ചത്.

യൂറോപ്പിൽ ലണ്ടൻ ഫുട്‍സീയും (56.45), പാരീസ് യുറോനെക്സ്റ്റും (108.28), ഫ്രാങ്ക്ഫർട് ഡി എ എക്‌സും (171.69) ഉയർച്ചയിൽ അവസാനിച്ചു.

വിദഗ്ധാഭിപ്രായം

കുനാൽ ഷാ, സീനിയർ ടെക്‌നിക്കൽ അനലിസ്റ്റ്, എൽകെപി സെക്യൂരിറ്റീസ്: ബാങ്ക് നിഫ്റ്റി ബുൾസ് താഴേത്തട്ടിലേക്ക് ശക്തമായി തിരിച്ചെത്തിയതിനാൽ 39,700-ന്റെ പിന്തുണ നിലനിർത്താൻ കഴിഞ്ഞു. സൂചികയുടെ അടുത്ത പ്രതിരോധം 40,500 ലെവലിലാണ്, അതിന് മുകളിൽ നിലനിൽക്കുകയാണെങ്കിൽ, പുതിയ കോൾ റൈറ്റിംഗ് ദൃശ്യമാകുന്ന 41,000 വരെ പുൾബാക്ക് റാലിക്ക് സാക്ഷ്യം വഹിക്കാനാകും. സൂചിപ്പിച്ച പിന്തുണ ഹോൾഡ് ചെയ്യുന്നിടത്തോളം കാലം ഒരു ബൈ-ഓൺ-ഡിപ്പ് മോഡിൽ തുടരാവുന്നതാണ്.

രൂപക് ദേ, സീനിയർ ടെക്നിക്കൽ അനലിസ്റ്റ്, എൽകെപി സെക്യൂരിറ്റീസ്: മുന്നോട്ട് പോകുമ്പോൾ, നിഫ്റ്റി 50 സൂചിക 200 ദിവസത്തെ ചലിക്കുന്ന ശരാശരി (17370) ന് മുകളിൽ ക്ലോസ് ചെയ്യുന്നിടത്തോളം ശക്തമായ വീണ്ടെടുക്കലിന് സാക്ഷ്യം വഹിച്ചേക്കാം. ഉയർന്ന തലത്തിൽ, ഹ്രസ്വകാലത്തേക്ക് സൂചിക 17600/17750 ലേക്ക് വീണ്ടെടുക്കാം. എന്നിരുന്നാലും, 17370-ന് താഴെയുള്ള നിർണായകമായ ഇടിവ് 17150-ലേക്ക് ഇടിയാനുള്ള സാധ്യതകളുൾ തുറക്കുന്നു.

ശ്രദ്ധിക്കേണ്ട ഓഹരികൾ

ജി ഐ സി ഹൗസിംഗ് ഫിനാൻസ് (ഓഹരി വില 165.15 രൂപ) 8.7 ശതമാനം വാർഷിക പലിശയും ഒരു ലക്ഷം രൂപ മുഖവിലയുള്ളതുമായ 32,500 നോൺ-കൺവേർട്ടിബിൾ ഡിബഞ്ചറുകളിലൂടെ (NCD പ്രൈവറ്റ് പ്ലേസ്‌മെന്റ് അടിസ്ഥാനത്തിൽ 325 കോടി രൂപ ) സ്വരൂപിക്കുന്നതിനു ബോർഡ് അംഗീകാരം നൽകി.

വിപ്രോ (ഓഹരി വില 390.35 രൂപ) ക്ലയന്റ്മായുള്ള ബന്ധം വർദ്ധിപ്പിക്കുന്നതിനാവശ്യമായ നാല് തന്ത്രപ്രധാനമായ ആഗോള ബിസിനസ്സ് ലൈനുകൾ പ്രഖ്യാപിച്ചു.

യുഎസ് ഡോളർ = 82.79 രൂപ (+4 പൈസ).

ബ്രെന്റ് ക്രൂഡോയില്‍ ഫ്യൂച്ചേഴ്‌സ് (ബാരലിന്) 83.54 ഡോളർ (+0.46%)

സ്വർണം 22 കാരറ്റ്, 1 ഗ്രാം (കൊച്ചി) = 5,135 രൂപ (-15 രൂപ)

ബിറ്റ് കോയിൻ = 20,48,002 രൂപ.

ആറ് കറൻസികളുടെ ഗ്രുപ്പിനെതിരെ ഗ്രീൻബാക്കിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക 0.50 ശതമാനം ഉയർന്ന് 105.15 ന് വ്യാപാരം നടക്കുന്നു.