image

25 April 2023 9:45 AM GMT

Market

അപ്പര്‍സര്‍ക്യൂട്ടില്‍ കുടുങ്ങി; 10 രൂപയില്‍ താഴെ വിലയുള്ള ഈ ഓഹരികള്‍ നോക്കിവെച്ചോളൂ

MyFin Desk

low priced stocks in the upper circuit
X

Summary

  • 10 രൂപയില്‍ താഴെ വില
  • 10 % കുതിപ്പ്
  • നിരീക്ഷിച്ചാല്‍ നേട്ടം


വിപണി കുതിച്ചാലും തളര്‍ന്നാലും ചില ഓഹരികള്‍ ചാഞ്ചാട്ടത്തിനെയൊന്നും വകവെക്കാതെ കുതിപ്പ് തുടരും. അത്തരം ഓഹരികളുടെ മൂവ്‌മെന്റ്‌സ് നിരീക്ഷിക്കുന്ന ഓഹരി നിക്ഷേപകര്‍ നിരാശപ്പെടേണ്ടി വരാറില്ല. ഇന്ന് വിപണി കുതിപ്പിന്റെ സൂചനകളോടെ തന്നെയാണ് വ്യാപാരം ആരംഭിച്ചത്. ഈ സൂചനകളെ കണക്കിലെടുത്ത്

പരമാവധി വില നേടി അപ്പര്‍സര്‍ക്യൂട്ടില്‍ ചില ചെറിയ വിലയുള്ള ഓഹരികളെത്തിയിട്ടുണ്ട്. പത്ത് ശതമാനം വരെ വില കുതിച്ചുയര്‍ന്ന് വ്യാപാരം നടത്തിയത് പത്ത് ഓഹരികളാണ്. സെനിത്ത് ഹെല്‍ത്ത് കെയര്‍ അടക്കമുള്ള ഈ പെന്നി ഓഹരികള്‍ മികച്ച പ്രകടനമാണ് നടത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ബിസില്‍ പ്ലാസ്റ്റ് ലിമിറ്റഡിന്റെ ഓഹരികള്‍ അഞ്ച് ശതമാനത്തോളം കുതിച്ചുയര്‍ന്ന് അപ്പര്‍സര്‍ക്യൂട്ടില്‍ ലോക്കായി. 2.31 രൂപയിലാണ് ക്ലോസ് ചെയ്യുമ്പോഴുള്ള വില നിലവാരം. അതുപോലെ സോഫ്റ്റ്‌വെയര്‍ അജെല്‍ ലിമിറ്റഡിന്റെ ഓഹരികള്‍ 4.94 ശതമാനം ഉയര്‍ന്ന് 8.93 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇഎല്‍ ഫോര്‍ജ് 4.91 % കുതിച്ചുയര്‍ന്ന് 7.67 രൂപയില്‍ വ്യാപാരം നടത്തി അപ്പര്‍സര്‍ക്യൂട്ടില്‍ കുടുങ്ങി.

മിനോട്ട ഫിനാന്‍സ് 4.91 ശതമാനവും വിര്‍ഗോ ഗ്ലോബല്‍ 4.9 ശതമാനവും സെനിത്ത് ഹെല്‍ത്ത് കെയര്‍ 4.87 ശതമാനവും മെറ്റലിസ്റ്റ് ഫോര്‍ജിങ്‌സ് ഓഹരികള്‍ 4.81 ശതമാനവും കുതിച്ചുയര്‍ന്ന് അപ്പര്‍സര്‍ക്യൂട്ടില്‍ എത്തി. ജെആര്‍ ഫുഡ്‌സ് ഓഹരികള്‍ക്ക് 4.79 ശതമാനം കുതിപ്പാണ് അനുഭവപ്പെട്ടത്. അവസാന നിലവാരം 3.28 രൂപയാണ്. ഓര്‍ട്ടല്‍ കമ്മ്യൂണിക്കേഷന്‍സ് 4.76 ശതമാനവും ഗോയല്‍ അസോസിയേറ്റ്‌സ് ഓഹരികള്‍ക്ക് 4.73 ശതമാനവും കുതിപ്പുണ്ടായി.

ഈ ഓഹരികളുടെയെല്ലാം വില നിലവാരം പത്ത് രൂപയില്‍ താഴെയാണെന്നതാണ് പ്രത്യേകത. വരും ദിവസങ്ങളില്‍ മികച്ച ഓഹരികള്‍ക്കായി തിരയുന്നവര്‍ക്ക് ഈ കുഞ്ഞന്‍മാരെ കൂടി നിരീക്ഷണത്തില്‍ വെക്കാം. നേട്ടസാധ്യതയുള്ള ചെറിയ വിലയുള്ള ഓഹരികള്‍ കൂടുതല്‍ എണ്ണം വാങ്ങി സൂക്ഷിക്കുന്നതാണ് നിക്ഷേപകര്‍ക്ക് നല്ലത്. ചെറിയ വിലയ്ക്ക് വാങ്ങുകയും വലിയ വരുമാനം നേടുകയും ചെയ്യാന്‍ പെന്നി ഓഹരികള്‍ നല്ലൊരു ചോയ്‌സാണ്.

ചൊവ്വാഴ്ച്ച ബിഎസ്ഇ സെന്‍സെക്‌സ് രാവിലെ 10.53ന് 65 പോയിന്റുകള്‍ കുതിച്ചുയര്‍ന്ന് 60,121 എന്ന നിലയിലാണ് വ്യാപാരം നടത്തിയത്. എസ്ആന്റ് പി മിഡ്ക്യാപ് സൂചികകളിലും ഉണര്‍വാണ് കണ്ടത്. 22 പോയിന്റുകള്‍ കുതിച്ചുയര്‍ന്ന് 24989 എന്ന നിലയിലെത്തി. സ്‌മോള്‍ക്യാപ് സൂചിക 122 പോയിന്റുകള്‍ ഉയര്‍ന്ന് 28451 എന്ന പോയിന്റിലെത്തിയിട്ടുണ്ട്. നിഫ്റ്റി 50 23 പോയിന്റുകള്‍ക്ക് മാത്രമാണ് മുന്നോട്ട് നീങ്ങിയത്. ബാങ്ക് നിഫ്റ്റി 168 പോയിന്റുകള്‍ കുതിച്ചുയര്‍ന്ന് 42804 ലാണ് വ്യാപാരം നടത്തുന്നത്. ഏപ്രില്‍ 24 ലെ കണക്കുകള്‍ പ്രകാരം വിദേശ നിക്ഷേപകര്‍ 412.27 കോടിയുടെ ഓഹരികള്‍ വിറ്റഴിച്ചു. ആഭ്യന്തര നികഅഷേപകര്‍ 1,117.18 കോടിയുടെ ഓഹരികള്‍ വാങ്ങിയിട്ടുണ്ട്.