image

18 Feb 2024 7:17 AM GMT

Equity

6 ടോപ് 10 കമ്പനികളുടെ എം ക്യാപില്‍ 71,414 കോടി രൂപയുടെ ഇടിവ്

MyFin Desk

71,414 cr drop in m cap of 6 top 10 companies
X

Summary

  • 20 ലക്ഷം കോടി എംക്യാപിലെത്തുന്ന ആദ്യ കമ്പനിയായി റിലയന്‍സ്
  • 4 ടോപ് 10 കമ്പനികള്‍ ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത് 62,038.86 കോടി രൂപ
  • ഏറ്റവും വലിയ ഇടിവ് നേരിട്ട ടോപ് 10 കമ്പനി എല്‍ഐസി


ഓഹരി വിപണി മൂല്യത്തില്‍ മുന്നിട്ടു നില്‍ക്കുന്ന 10 കമ്പനികളില്‍ 6 എണ്ണത്തിന്‍റെ സംയുക്ത വിപണി മൂല്യത്തില്‍ കഴിഞ്ഞയാഴ്ച ഉണ്ടായത് 71,414 കോടി രൂപയുടെ ഇടിവ്. പൊതുമേഖലാ കമ്പനിയായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (എൽഐസി) ആണ് ഏറ്റവും വലിയ നഷ്ടം നേരിട്ടത്.ഇതിനു പുറമേ ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്), ഐടിസി, ഹിന്ദുസ്ഥാൻ യുണിലിവർ, ഭാരതി എയർടെൽ, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവയാണ് ടോപ് 10 പാക്കില്‍ നഷ്ടം നേരിട്ട കമ്പനികള്‍.

അതേസമയം, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇൻഫോസിസ്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവ നേട്ടത്തിലായിരുന്നു. അവ സംയുക്തമായി 62,038.86 കോടി രൂപ കൂട്ടിച്ചേർത്തു. കഴിഞ്ഞ ആഴ്ചയിൽ, ബിഎസ്ഇ ബെഞ്ച്മാർക്ക് 831.15 പോയിൻ്റ് അല്ലെങ്കിൽ 1.16 ശതമാനം ഉയർന്നു.

എൽഐസിയുടെ വിപണി മൂല്യം 26,217.12 കോടി രൂപ കുറഞ്ഞ് 6,57,420.26 കോടി രൂപയായി. ടിസിഎസിൻ്റെ വിപണി മൂല്യം 18,762.61 കോടി രൂപ താഴ്ന്ന് 14,93,980.70 കോടി രൂപയിലെത്തി. അതേസമയം ഐടിസിയുടെ വിപണി മൂലധനം 13,539.84 കോടി രൂപ ഇടിഞ്ഞ് 5,05,092.18 കോടി രൂപയായപ്പോൾ ഹിന്ദുസ്ഥാൻ യുണിലിവറിൻ്റെത് 11,548.24 കോടി രൂപ കുറഞ്ഞ് 5,58,039.67 കോടി രൂപയായി.

ഭാരതി എയർടെല്ലിൻ്റെ വിപണി മൂല്യം 703.60 കോടി രൂപ കുറഞ്ഞ് 6,30,340.9 കോടി രൂപയായും റിലയൻസ് ഇൻഡസ്ട്രീസിൻ്റേത് 642.62 കോടി രൂപ കുറഞ്ഞ് 19,76,493.92 കോടി രൂപയായും മാറി..

ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ബുധനാഴ്ച 20 ലക്ഷം കോടി രൂപ വിപണി മൂലധനം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ കമ്പനിയായി. കമ്പനിയുടെ ഓഹരികൾ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കായ 2,968.40 രൂപയിലെത്തി.ചൊവ്വാഴ്ച റിലയൻസ് സ്റ്റോക്ക് 20 ലക്ഷം കോടി രൂപ വിപണി മൂലധനം (എം-ക്യാപ്) എന്ന നേട്ടം സ്വന്തമാക്കിയിരുന്നു എങ്കിലും വാരത്തിന്‍റെ അവസാനത്തില്‍ മൂല്യം 19.93 ലക്ഷം കോടി രൂപയാണ്.

എസ്ബിഐയുടെ വിപണി മൂലധനം 27,220.07 കോടി രൂപ ഉയർന്ന് 6,73,585.09 കോടി രൂപയിലെത്തി. ഇൻഫോസിസ് 13,592.73 കോടി രൂപ കൂട്ടിച്ചേര്‍ത്തതോടെ അതിൻ്റെ മൂല്യം 7,06,573.08 കോടി രൂപയായി. എച്ച്‌ഡിഎഫ്‌സി ബാങ്കിൻ്റെ വിപണി മൂല്യം 12,684.58 കോടി രൂപ ഉയർന്ന് 10,78,493.29 കോടി രൂപയായും ഐസിഐസിഐ ബാങ്കിൻ്റെ വിപണി മൂല്യം 8,541.48 കോടി രൂപ ഉയർന്ന് 7,17,796.25 കോടി രൂപയായും മാറി.

ഏറ്റവും മൂല്യമുള്ള 10 സ്ഥാപനങ്ങളുടെ റാങ്കിംഗിൽ, റിലയൻസ് ഇൻഡസ്ട്രീസ് ആധിപത്യം തുടർന്നു, ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എൽഐസി, ഭാരതി എയർടെൽ, ഹിന്ദുസ്ഥാൻ യുണിലിവർ, ഐടിസി എന്നിവയാണ് യഥാക്രമം പിന്നീടുള്ള സ്ഥാനങ്ങളില്‍ വരുന്നത്.