image

28 Feb 2024 10:04 AM GMT

Equity

കറക്ഷനിൽ നിലം പരിശാവുന്ന സ്‌മോൾ-മിഡ് ക്യാപ് സൂചികകൾ; കരുതിയിരിക്കേണ്ടതും കൈക്കലാക്കേണ്ടതും ഈ ഓഹരികൾ

Jesny Hanna Philip

കറക്ഷനിൽ നിലം പരിശാവുന്ന സ്‌മോൾ-മിഡ് ക്യാപ് സൂചികകൾ; കരുതിയിരിക്കേണ്ടതും കൈക്കലാക്കേണ്ടതും ഈ ഓഹരികൾ
X

Summary

  • ഓരോ സൂചികകളിലെയും ഏകദേശം 70% സ്റ്റോക്കുകൾ ഉയർന്ന മൂല്യത്തിൽ
  • ഐഡിയ, സീ, പേടിഎം എന്നീ മിഡ്ക്യാപ് ഓഹരികൾ ഇൻട്രാഡേയിൽ വൻ ഇടിവിൽ


കനത്ത പ്രോഫിറ്റ് ബുക്കിങ്ങിനു സാക്ഷ്യം വഹിച്ചു വിപണിയും നിക്ഷേപകരും. നിഫ്റ്റി സൂചിക ഇരുന്നൂറിലധികം പോയിന്റുകൾ നഷ്ടം നേരിട്ടപ്പോൾ മിഡ്-സ്‌മോൾ ക്യാപ് മേഖലയിലെ നഷ്ടം കനത്തു. ഐഡിയ, സീ, പേടിഎം എന്നീ മിഡ്ക്യാപ് ഓഹരികളിലും എച്എഫ്സിഎൽ, എൻഎൽസി ഇന്ത്യ, വെൽസ്‌പൺ ലിവിങ് ലിമിറ്റഡ് എന്നീ സ്‌മോൾ ക്യാപ് ഓഹരികളിലും ഉയർന്ന പ്രോഫിറ്റ് ബുക്കിംഗ് സംഭവിച്ചു. ഇൻട്രാഡേയിലെ ഉയർന്ന നിലയിൽ നിന്നും 14% ഇടിവാണ് വൊഡാഫോൺ ഓഹരികളിൽ ഉണ്ടായപ്പോൾ സീ എന്റർടൈൻമെന്റ് 7% നഷ്ടം നേരിട്ടു. സമീപകാലത്തു ഇന്ത്യൻ ഓഹരിവിപണികളിൽ ഉണ്ടായ മുന്നേറ്റം പ്രധാന സൂചികകളിലും സെക്ടറുകളിലും ഉയർന്ന മൂല്യനിർണയത്തിനു ഇടയാക്കിയിട്ടുണ്ട്. നിഫ്റ്റി മിഡ്ക്യാപ് 150 സൂചിക 54 ശതമാനവും, നിഫ്റ്റി സ്‌മോൾക്യാപ് 250 സൂചിക 66 ശതമാനവും നേട്ടം കഴിഞ്ഞ ഒരു വർഷക്കാലയളവിൽ നൽകിയിട്ടുണ്ട്. ചരിത്രപരമായ നേട്ടങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ സ്‌മോൾക്യാപ് സൂചികയും കേവല അടിസ്ഥാനത്തിൽ (absolute basis) മിഡ്ക്യാപ് സൂചികയും ഒരുപോലെ ഉയർന്ന വാല്യൂവേഷനിലാണ്.

ഇന്ത്യൻ ഓഹരിസൂചികകളുടെ മുന്നേറ്റത്തിന്റെ മറ്റൊരു വശം ഓരോ സൂചികകളിലെയും ഏകദേശം 70% സ്റ്റോക്കുകൾ അവയുടെ ദീർഘകാല (12 വർഷം) ശരാശരി മൂല്യനിർണ്ണയത്തിന് മുകളിൽ ട്രേഡ് ചെയ്യുന്നുണ്ട് എന്നതാണ്. കഴിഞ്ഞ 20 വർഷങ്ങൾക്കിടയിൽ ഏതാനും ചുരുക്കം സന്ദർഭങ്ങളിൽ മാത്രമാണ് ഇത്തരം ഉയർന്ന വാല്യൂവേഷൻ റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്ന് എച്ഡിഎഫ്സി സെക്യൂരിറ്റീസിലെ അനലിസ്റ്റുകൾ സൂചിപ്പിക്കുന്നു. 2007ൽ നിഫ്റ്റിയിലെ ~75% ഓഹരികളും 2015-17 സാമ്പത്തിക വർഷങ്ങൾക്കിടയിൽ ~44% മിഡ്ക്യാപ് ഓഹരികളും 2021-22 കാലയളവിൽ ~46% മിഡ്ക്യാപ് ഓഹരികളും അമിത വാല്യൂവേഷൻ രേഖപെടുത്തിയിട്ടുണ്ട്. മൂല്യനിർണ്ണയ വിശകലനത്തെ അടിസ്ഥാനമാക്കി, നിഫ്റ്റി 50 സൂചികയിലെ ബാങ്കുകളും എഫ്എംസിജിയും താരതമ്യേന കുറഞ്ഞ മൂല്യത്തിലും അതേസമയം ഐടിയും കൺസ്യൂമർ ഡിസ്ക്രീഷനറി വിഭാഗവും ഏറ്റവും ഉയർന്ന മൂല്യത്തിലുമാണ് ട്രേഡിങ്ങ് നടത്തുന്നതെന്ന് ബ്രോക്കറേജ് സൂചിപ്പിച്ചു.

എച്ച്‌ഡിഎഫ്‌സി സെക്യൂരിറ്റീസിലെ വിശകലന വിദഗ്ധർ പറയുന്നതനുസരിച്ച് ലാർജ്,മിഡ്,സ്‌മോൾ ക്യാപ് സൂചികകളിലുടനീളം ഓവർ വാല്യൂവേഷൻ ഉള്ളതിനാൽ തന്നെ ബോട്ടം-അപ്പ് സ്റ്റോക്ക് പിക്കിംഗ് ആവും നിക്ഷേപകർക്ക് ഉചിതം."എല്ലാ മാർക്കറ്റ്-ക്യാപ് സൂചികകളിലും നിക്ഷേപകർക്ക് കൂടുതൽ സെലക്ടീവും ബോട്ടം-അപ്പ് തിരഞ്ഞെടുക്കലും നടത്താനുള്ള സമയമാണ്. എളുപ്പവും ഉയർന്നതുമായ വരുമാനത്തിൻ്റെ ആവർത്തനം 2025-26 സാമ്പത്തിക വർഷത്തിൽ ഉണ്ടാകുകയില്ല" എച്ച്‌ഡിഎഫ്‌സി സെക്യൂരിറ്റീസ് ഇൻസ്റ്റിറ്റ്യൂഷണൽ റിസർച്ച് അനലിസ്റ്റ് വരുൺ ലോഹ്‌ചബ് പറഞ്ഞു. മിഡ്ക്യാപ് സൂചികയിൽ മീഡിയ ഒഴികെ കെമിക്കൽസ്, കൺസ്യൂമർ ഡ്യൂറബിൾസ്, എനർജി, ഐടി, ബിഎഫ്എസ്ഐ എന്നിവയും സ്‌മോൾക്യാപ് സൂചികകളിൽ ടെലികോം, മീഡിയ എന്നിവ ഒഴികെ ഇൻഡസ്ട്രിയൽസ്, പവർ, എഞ്ചിനീയറിംഗ് എന്നിവയും ഉയർന്ന പ്രീമിയത്തിലും ട്രേഡിങ്ങ് നടത്തുന്നു. എച്ച്‌ഡിഎഫ്‌സി കവറേജിൽ ഉൾപ്പെടുന്ന കൊടക് മഹിന്ദ്ര ബാങ്ക്, ബന്ധൻ ബാങ്ക്, ക്രോംന്റൺ കൺസ്യൂമർ, ഓറോബിന്ദോ ഫാർമ, സിറ്റി യൂണിയൻ ബാങ്ക് എന്നിവയ്ക്ക് ബ്രോക്കറേജ് ബൈ നിർദേശം നൽകുന്നു.

ബാധ്യതാ നിരാകരണം: ഈ ലേഖനം വിജ്ഞാനാവശ്യത്തിനും വിവരവിതരണത്തിനും മാത്രമായി തയാറാക്കിയിട്ടുള്ളതാണ്. നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഓഹരി വിപണിയില്‍ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല