image

17 Feb 2023 10:30 AM GMT

Stock Market Updates

വിപണികൾ വീണ്ടും ഇടിയുന്നു; നിഫ്റ്റി 18000 -ത്തിനു താഴെ

Mohan Kakanadan

വിപണികൾ വീണ്ടും ഇടിയുന്നു; നിഫ്റ്റി 18000 -ത്തിനു താഴെ
X

കൊച്ചി: ആഗോള വിപണികളുടെ ചുവടു പിടിച്ച് ആഭ്യന്തര വിപണികൾ ഇന്ന് തുടക്കം മുതൽ താഴ്ചയിൽ തന്നെയായിരുന്നു. ഒടുവിൽ വിപണി അവസാനിക്കുമ്പോൾ സെൻസെക്സ് 316.94 പോയിന്റ് താഴ്ന്ന് 61,002.52 ലും നിഫ്റ്റി 91.65 പോയിന്റ് ഇടിഞ്ഞു 17944.20 ലും എത്തി. ബാങ്ക് നിഫ്റ്റിയാകട്ടെ 499.60 പോയിന്റ് താഴ്ന്ന് 41,131.75-ലാണ് അവസാനിച്ചത്.

നിഫ്റ്റി ഐ ടി, ഫാർമ, പി എസ് യു ബാങ്ക്, ഹെൽത് കെയർ എന്നിവയെല്ലാം ഒരു ശതമാനത്തിലധികം ഇടിഞ്ഞപ്പോൾ റീയൽറ്റി2.00 ശതമാനമാണ് താഴ്ന്നത്.

നിഫ്റ്റി 50-ലെ 17 ഓഹരികൾ ഉയർന്നപ്പോൾ 33 എണ്ണം താഴ്ചയിലായിരുന്നു.

നിഫ്റ്റിയിൽ ഇന്ന് ലാർസൺ ആൻഡ് ടൂബ്രോ, ബി പി സി എൽ, അൾട്രാടെക് സിമന്റ്, കോൾ ഇന്ത്യ, ഏഷ്യൻ പെയിന്റ്സ് എന്നിവ നേട്ടം കൈവരിച്ചു. അൾട്രാടെക് സിമന്റ് 52 ആഴ്ചത്തെ ഏറ്റവും ഉയർന്ന 7393.30 ലെത്തി. എന്നാൽ, അദാനി എന്റർപ്രൈസസ്, നെസ്‌ലെ ഇന്ത്യ, ഇൻഡസ് ഇൻഡ് ബാങ്ക്, എസ് ബി ഐ ലൈഫ്, എച് ഡി എഫ് സി ലൈഫ് എന്നിവ കനത്ത നഷ്ടം രേഖപ്പെടുത്തി. അദാനി എന്റർപ്രൈസസ് ഇന്നും 4.11 ശതമാനം താഴ്ചയിൽ 1722 .70-ലാണവസാനിച്ചത്.

ഇന്ന് കേരളം ആസ്ഥാനമായുള്ള കമ്പനികളിൽ ആസ്റ്റർ ഡി എം, ധനലക്ഷ്മി ബാങ്ക്, കല്യാൺ ജൂവല്ലേഴ്‌സ്, കേരളം കെമിക്കൽസ്, മുത്തൂറ്റ് ക്യാപിറ്റൽ, വി ഗാർഡ്, വണ്ടർ ല എന്നിവ ഒഴിച്ച് ബാക്കിയെല്ലാം ചുവപ്പിലാണവസാനിച്ചത്.

റിയാലിറ്റി കമ്പനികളിൽ പി എൻ സി ഇൻഫ്രയും പുറവങ്കരയും നഷ്ടത്തിലായപ്പോൾ ശോഭ ഉയർന്നു.

ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണ വിഭാഗം മേധാവി വിനോദ് നായർ പറയുന്നു: പ്രധാന ട്രിഗറുകളുടെ അഭാവത്തിൽ ആഭ്യന്തര വിപണി ആഗോള സൂചനകളെ പിന്തുടർന്നു. പ്രതീക്ഷിച്ചതിലും ഉയർന്ന പണപ്പെരുപ്പത്തിന്റെയും ശക്തമായ തൊഴിൽ വിപണിയുടെയും പ്രതികൂലമായ സംയോജനമാണ് യുഎസ് വിപണി നേരിടുന്നത്. യുഎസിലെ പിപിഐ (പ്രൊഡ്യൂസർ പ്രൈസ് ഇൻഡക്സ്) 5.4 ശതമാനം തീക്ഷിച്ചതിൽ നിന്നും വ്യത്യസ്തമായി 6.0 ശതമാനം ആയി. പലിശനിരക്കുകൾ ഇതുവരെ അതിന്റെ ഉച്ചസ്ഥായിയിൽ എത്തിയിട്ടില്ലെന്നും ദീർഘകാലത്തേക്ക് ഉയർന്ന നിലയിൽ തുടരുമെന്നും ഇത് സൂചിപ്പിക്കുന്നു.

സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി -123.00 പോയിന്റ് നഷ്ടത്തിലാണ്ഉ വ്യാപാരം നടക്കുന്നത്. , മറ്റ് ഏഷ്യൻ വിപണികളും പൊതുവെ താഴ്ചയിൽ തന്നെ. ചൈന ഷാങ്ഹായിയും ജക്കാർത്ത കോമ്പസിറ്റും ഉയർന്നിട്ടുണ്ട്.

യൂറോപ്യൻ വിപണികളിൽ പാരീസും ഫ്രാങ്ക്ഫർട്ടും ലണ്ടൻ ഫുട്‍സീയും ഇന്ന് നഷ്ടത്തിലാണ് തുടക്കം.

ഇന്നലെ യുഎസ് സൂചികകൾ വീണ്ടും താഴ്ചയിലേക്ക് കൂപ്പുകുത്തിയിരുന്നു. ഡൗ ജോൺസ്‌ -431.20 പോയിന്റും എസ് ആൻഡ് പി -57.19 താഴ്ന്നപ്പോൾ നസ്‌ഡേക് -216.76 പോയിന്റും താഴ്ചയിൽ അവസാനിച്ചു.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. ഇന്ന് 22 കാരറ്റ് പവന് 160 രൂപ കുറഞ്ഞ് 41,440 രൂപയായി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 5,180 രൂപയിലാണ് വ്യാപാരം നടക്കുന്നത് കഴിഞ്ഞ ദിവസം പവന് 320 രൂപ കുറഞ്ഞ് 41,600 രൂപയായിരുന്നു. ഇതിന് തൊട്ടു മുന്‍പുള്ള രണ്ട് ദിവസം സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല.

ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 176 രൂപ കുറഞ്ഞ് 45,208 രൂപയായി. ഗ്രാമിന് 22 രൂപ കുറഞ്ഞ് 5,651 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇന്നും വെള്ളി വിലയില്‍ ഇടിവ് തുടരുകയാണ്. ഗ്രാമിന് 60 പൈസ കുറഞ്ഞ് 71.20 രൂപയിലും, എട്ട് ഗ്രാമിന് 4.80 രൂപ കുറഞ്ഞ് 569.60 രൂപയുമായിട്ടുണ്ട്.

ഇന്ന് ആദ്യഘട്ട വ്യാപാരത്തില്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 8 പൈസ കുറഞ്ഞ് 82.78ല്‍ എത്തി

ക്രൂഡ് ഓയിൽ -83.31 ശതമാനം ഇടിഞ്ഞ് ബാരലിന് 83.31 രൂപയായി.