10 Oct 2025 6:09 PM IST
തുടർച്ചയായ രണ്ടാം ദിവസവും ഓഹരി വിപണി നേട്ടത്തിൽ അവസാനിച്ചു. സെൻസെക്സ് 328.72 പോയിന്റ് ഉയർന്ന് 82,500 എന്ന ലെവലിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 103.55 പോയിന്റ് ഉയർന്ന് 25,285 എന്ന ലെവലിലാണ് ക്ലോസ് ചെയ്തത്. ഫാർമസ്യൂട്ടിക്കൽ, ബാങ്കിംഗ് ഓഹരികളിലെ മുന്നേറ്റവും വിദേശ ഫണ്ടിന്റെ വരവും നേട്ടമായി.
സെൻസെക്സ് 328.72 പോയിന്റ് ഉയർന്ന് 82,500.82 എന്ന ലെവലിൽ ക്ലോസ് ചെയ്തു.നിഫ്റ്റി 103.55 പോയിന്റ് ഉയർന്ന് 25,285 എന്ന ലെവലിൽ ക്ലോസ് ചെയ്തു. ഇസ്രായേലും ഹമാസും വെടിനിർത്തൽ പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ സമ്മതിച്ചതും സാധ്യതയുള്ള ഇന്ത്യ-യുഎസ് കരാർ പുരോഗതിയുടെ സൂചനകളും നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിച്ചു.സെൻസെക്സ് സ്ഥാപനങ്ങളിൽ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്, 2.16 ശതമാനം വർധനവ്.
എസ്‌ബിഐ ഉൾപ്പെടെയുള്ള പൊതുമേഖലാ ബാങ്കുകളിലെ ഉന്നത മാനേജ്‌മെന്റ് നിയമനങ്ങൾ സ്വകാര്യ മേഖലയിലെ ഉദ്യോഗാർത്ഥികൾക്കായി തുറന്നുകൊടുത്തതാണ് പ്രധാന കാരണം. എസ്‌ബിഐയിലെ നാല് മാനേജിംഗ് ഡയറക്ടർ തസ്തികകളിൽ ഒന്ന് സ്വകാര്യ മേഖലയിലെ ഉദ്യോഗാർത്ഥികൾക്കും പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വ്യക്തികൾക്കും വേണ്ടി തുറന്നു.
നേട്ടമുണ്ടാക്കിയ ഓഹരികൾ ഏതൊക്കെ?
മാരുതി സുസുക്കി ഇന്ത്യ, ആക്സിസ് ബാങ്ക്, എൻടിപിസി, ബിഇഎൽ, അദാനി പോർട്സ്, എറ്റേണൽ, സൺ ഫാർമസ്യൂട്ടിക്കൽസ്, പവർ ഗ്രിഡ്, ഐടിസി, അൾട്രാടെക് സിമൻറ്, ട്രെന്റ്, എച്ച്‌സിഎൽ ടെക്നോളജീസ്, മഹീന്ദ്ര & മഹീന്ദ്ര, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവ നേട്ടമുണ്ടാക്കി. ടാറ്റ സ്റ്റീൽ, ടെക് മഹീന്ദ്ര, ടൈറ്റാൻ, ബജാജ് ഫിൻസെർവ്, ടാറ്റ മോട്ടോഴ്‌സ്, ഭാരതി എയർടെൽ, ബജാജ് ഫിനാൻസ് എന്നിവ പിന്നിലായിരുന്നു.
സെപ്റ്റംബർ പാദ ഫലങ്ങൾക്ക് ശേഷം ടാറ്റ കൺസൾട്ടൻസി സർവീസസ് ഓഹരികൾ 1.10 ശതമാനം ഇടിഞ്ഞു.കഴിഞ്ഞ മൂന്ന് സെഷനുകളിലായി വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകരുടെ (എഫ്‌പിഐ) വാങ്ങലുകൾ ഉയർന്നത് വിപണിക്ക് നേട്ടമായി. 2,830 കോടി രൂപയായി നിക്ഷേപം ഉയർന്നു.
ഏഷ്യൻ വിപണികളിൽ, ഹോങ്കോങ്ങിന്റെ ഹാംഗ് സെങ് സൂചിക, ടോക്കിയോയിലെ നിക്കി 225 സൂചിക, ഷാങ്ഹായുടെ എസ്എസ്ഇ കോമ്പോസിറ്റ് സൂചിക എന്നിവ താഴ്ന്നപ്പോൾ സിയോളിലെ കോസ്പി പച്ച കത്തി. യൂറോപ്പിലെ വിപണികളിൽ സമ്മിശ്ര വികാരം.
പഠിക്കാം & സമ്പാദിക്കാം
Home
