image

30 April 2023 2:45 PM GMT

Market

ചൊവ്വാഴ്ച സ്‌മോള്‍ക്യാപില്‍ നേട്ടം വേണോ? 3 ഓഹരികള്‍ നോക്കിവെച്ചോളൂ

MyFin Desk

low priced stocks in the upper circuit
X

Summary

  • ഗ്രേഡിയന്റിന് 21.31 കോടിയുടെ കരാര്‍
  • 36.24 കോടിയുടെ പ്രൊജക്ടുമായി മറൈന്‍ ഇലക്ട്രിക്കല്‍സ്
  • വാസ്‌കോണ്‍ എഞ്ചിനീയേഴ്‌സ് ഓഹരികള്‍ക്ക് 31.57 രൂപ


ഓഹരി വിപണിയിലെ വാരാവസാനം സെന്‍സെക്‌സും നിഫ്റ്റിയും നേട്ടത്തോടെയാണ് ക്ലോസ് ചെയ്തിരുന്നത്. സെന്‍സെക്‌സ് 463.06 പോയിന്റുകള്‍ ഉയര്‍ന്ന് 61,112.44 എന്ന നിലയിലും നിഫ്റ്റി 50 ,149.95 പോയിന്റുകള്‍ ഉയര്‍ന്ന് 18,065 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയില്‍ സ്‌മോള്‍ക്യാപ് ഓഹരികളില്‍ എഡല്‍വെയ്‌സ് ഫിനാന്‍ഷ്യല്‍ സര്‍വീസസും ലോയ്ഡ് മെറ്റല്‍ ആന്റ് എനര്‍ജിയുമൊക്കെയായിരുന്നു വലിയ നേട്ടം കൊയ്തിരുന്നത്. വിപണി തുടങ്ങുന്ന മെയ് രണ്ടിന് ചൊവ്വാഴ്ച മികച്ച സ്‌മോള്‍ക്യാപ് ഓഹരികള്‍ക്ക് വേണ്ടി തിരയുന്നവര്‍ക്ക് ഒന്ന് നോക്കിവെക്കാന്‍ ചില ഓഹരികള്‍ ഇവിടെ പരിചയപ്പെടുത്താം. ഈ കമ്പനികളൊക്കെ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ വലിയ ചില കരാറുകള്‍ നേടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ ഓഹരികളില്‍ ചിലപ്പോള്‍ മികച്ച മുന്നേറ്റം പ്രതീക്ഷിക്കാവുന്നതാണ്.

ഗ്രേഡിയന്റ് ഇന്‍ഫോടെയ്ന്‍മെന്റ്

മീഡിയ ആന്റ് എന്റര്‍ടെയിന്മെന്റ് വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്‌മോള്‍ക്യാപ് കമ്പനിയാണിത്. 1992 ല്‍ തുടങ്ങിയ കമ്പനിയ്ക്ക് 21.31 കോടി രൂപയുടെ വിപണി മൂലധനമാണ് ഉള്ളത്. ഉക്രൈന്‍ ആസ്ഥാനമായുള്ള അന്താരാഷ്ട്ര ജോയിന്റ് സ്‌റ്റോക്ക് കമ്പനിയായ വിസികോമില്‍ നിന്ന് പുതിയൊരു പ്രൊജക്ടിനുള്ള കരാര്‍ ലഭിച്ചതായി കമ്പനി ഇക്കഴിഞ്ഞ ദിവസം അറിയിച്ചു. യുഎസില്‍ നിന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ജിഐഎസ് പ്രൊജക്ടിന് വേണ്ടിയുള്ള കരാറാണ് ഗ്രേഡിയന്റ് ഇന്‍ഫോടെയ്‌ന്മെന്റ് നേടിയത്. വിപണിയില്‍ 7.05 രൂപയാണ് ഒരു ഓഹരിയുടെ വില. 52 ആഴ്ചയിലെ ഏറ്റവും വലിയ നിരക്കായി 9.68 രൂപയാണ് രേഖപ്പെടുത്തിയത്. 52 ആഴ്ചയിലെ ഏറ്റവും കുറഞ്ഞ നിലവാരം 1.65 രൂപയാണ് .

മറൈന്‍ ഇലക്ട്രിക്കല്‍സ്

ഇലക്ട്രിക്കല്‍ ഓട്ടോമേഷന്‍ മേഖലയിലെ ടെക്‌നോളജി കമ്പനിയാണിത്. 5.77 ബില്യണ്‍ രൂപയാണ് വിപണി മൂലധനം. 1978 മുതല്‍ ബിസിനസ് മേഖലയില്‍ സജീവമായിരിക്കുന്ന കമ്പനി സ്‌മോള്‍ക്യാപിലാണ് വരുന്നത്. നിലവില്‍ 36.24 കോടിരൂപയുടെ പുതിയ ഓര്‍ഡറുകള്‍ നേടിയതായി കമ്പനി എക്‌സ്‌ചേഞ്ചിനെ അറിയിച്ചു. ഇത് കമ്പനിയുടെ ഓഹരികളില്‍ മുന്നേറ്റത്തിന് സഹായിച്ചേക്കാം. ഇക്കഴിഞ്ഞ വെള്ളിയാഴ്ച 46.50 രൂപയ്ക്കാണ് വ്യാപാരം നടത്തിയത്. ഒരുമാസം കൊണ്ട് 42.2% ആണ് ഓഹരി കുതിച്ചുയര്‍ന്നത്. എന്നാല്‍ വെള്ളിയാഴ്ച 2.92 ശതമാനം ഇടിഞ്ഞിട്ടുണ്ട്.

വാസ്‌കോണ്‍ എഞ്ചിനീയേഴ്‌സ്

നിര്‍മാണ,എഞ്ചിനീയറിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണിത്. 686.07 കോടി രൂപ വിപണി മൂലധനമുണ്ട്.2732853.36 രൂപയുടെ വിറ്റുവരവുള്ള കമ്പനി മികച്ച അടിസ്ഥാന ഘടകങ്ങളുണ്ടെന്ന് അവകാശപ്പെടുന്നു. 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായി 42 രൂപയും ഏറ്റവും കുറഞ്ഞ വിലയായി 18.60 രൂപയുമാണ് രേഖപ്പെടുത്തിയത്. പത്ത് രൂപ മുഖവിലയുള്ള ഓഹരിയാണിത്. നിലവില്‍ 31.57 രൂപയാണ് ഓഹരി വില.

(ഓഹരി വിപണിയിലെ നിക്ഷേപങ്ങള്‍ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. മുകളില്‍ പറഞ്ഞിരിക്കുന്ന ആര്‍ട്ടിക്കിള്‍ വിവിധ സ്‌ത്രോസ്സുകളിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയതാണ്. നിക്ഷേപകര്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ മാത്രം നിക്ഷേപിക്കുക.)