10 March 2026 3:26 PM IST
Cupid Ltd Share Surging
Summary
കൈവശമുള്ള ഓരോ ഓഹരിക്കും നാല് ബോണസ് ഓഹരികൾ വീതമാണ് ലഭിക്കുക. ഒറ്റ ആഴ്ച കൊണ്ട് 19 ശതമാനമാണ് ഓഹരിയിലെ മുന്നേറ്റം. നേരത്തെയും കമ്പനി ബോണസ് ഓഹരികൾ പ്രഖ്യാപിച്ചിരുന്നു.
ഒരു ആഴ്ച കൊണ്ട് ഏകദേശം 19 ശതമാനം ഉയർന്ന ഓഹരിയാണ്. പറന്ന് ക്യുപിഡ് ലിമിറ്റഡ്. നിക്ഷേപകർക്ക് കമ്പനി ബോണസ് ഓഹരികൾ പ്രഖ്യാപിച്ചതാണ് കുതിപ്പിന് പിന്നിൽ. ക്യുപിഡ് ലിമിറ്റഡിന്റെ ഓഹരികളിൽ ചൊവ്വാഴ്ചയും 5 ശതമാനം മുന്നേറ്റം.കമ്പനി 4:1 എന്ന അനുപാതത്തിലാണ് ബോണസ് ഓഹരികൾ വിതരണം ചെയ്യുന്നത്. നിക്ഷേപകർക്ക് കൂടുതൽ ബോണസ് ഓഹരികൾ ലഭിക്കുന്നത് വിപണിയിൽ ഓഹരികളുടെ എണ്ണം വർദ്ധിപ്പിക്കും. ചെറുകിട നിക്ഷേപകർക്ക് കൂടുതൽ ഓഹരികൾ ലഭിക്കുകയും ചെയ്യും. ബോണസ് ഓഹരികൾ ഉടൻ അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകർ. മാർച്ച് ഒൻപതായിരുന്നു റെക്കോർഡ് തീയതി. കൈവശം വച്ചിരിക്കുന്ന ഓരോ ഷെയറിനും നാല് ബോണസ് ഓഹരികൾ വീതം ലഭിക്കും.
അറ്റാദായത്തിൽ വർധന
2026 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ കമ്പനിയുടെ അറ്റാദായത്തിൽ 196 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു. ഇത് നിക്ഷേപകരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും ഓഹരി വാങ്ങാൻ പ്രേരിപ്പിക്കുകയും ചെയ്തു.നാസിക് ആസ്ഥാനമായുള്ള കമ്പനിയാണിത്. കോണ്ടം, ലൂബ്രിക്കന്റ് ജെല്ലി, ഡയഗ്നോസ്റ്റിക് ടെസ്റ്റ് കിറ്റുകൾ എന്നിവയുടെ നിർമ്മാതാക്കളാണ്.
4:1 ബോണസ് ഇഷ്യു പ്രഖ്യാപിക്കുന്നതിന് മുമ്പും കമ്പനി ബോണസ് ഇഷ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. 2024 ഏപ്രിൽ 4 നാണ് കമ്പനി ബോണസ് ഇഷ്യൂ പ്രഖ്യാപിച്ചത്. 1:1 എന്ന അനുപാതത്തിലാണ് ബോണസ് ഓഹരികൾ നൽകിയത്. പിന്നീട് 1:10 എന്ന അനുപാതത്തിൽ കമ്പനി ഓഹരി വിഭജനവും പ്രഖ്യാപിച്ചിരുന്നു.അതോടെ 10 രൂപ മുഖവിലയുണ്ടായിരുന്ന ഓരോ ഓഹരിയുടെയും മുഖവില 1 രൂപയായി കുറഞ്ഞു.
പഠിക്കാം & സമ്പാദിക്കാം
Home
