image

26 March 2023 3:09 PM IST

Stock Market Updates

അഞ്ചു കമ്പനികളുടെ വിപണി മൂല്യത്തിൽ നഷ്ടം 86,447 കോടി

MyFin Desk

five companies, a loss of rs 86447 crore
X

Summary

കഴിഞ്ഞ ആഴ്ച സെൻസെക്സ് 462 .8 പോയിന്റാണ് ഇടിഞ്ഞത്.


പോയ വാരത്തിൽ വിപണിയിൽ ഏറ്റവുമധികം മൂല്യമുള്ള 10 കമ്പനികളിൽ 5 കമ്പനികളുടെയും വിപണി മൂല്യമിടിഞ്ഞു. ഇൻഫോസിസ്, ടാറ്റ കൺസൾട്ടൻസി സർവീസ്, എസ്ബിഐ എന്നിവയുടെ മൂല്യത്തിലാണ് ഏറ്റവുമധികം ഇടിവ് രേഖപെടുത്തിയത്. ഒരാഴ്ച കൊണ്ട് 10 ഇൽ 5 കമ്പനികളുടെ വിപണി മൂല്യത്തിൽ 86,447.12 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്.

കഴിഞ്ഞ ആഴ്ച സെൻസെക്സ് 462 .8 പോയിന്റാണ് ഇടിഞ്ഞത്.

റിലയൻസ് ഇൻഡസ്ട്രീസ്, ടിസിഎസ്, എച്ച്ഡിഎഫ് സി ബാങ്ക്, ഇൻഫോസിസ്, എസ്ബിഐ എന്നിവയുടെ മൂല്യത്തിൽ കുറവ് രേഖപെടുത്തിയപ്പോൾ ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, ഐടിസി, എച്ച്ഡിഎഫ് സി, ഭാരതി എയർടെൽ, എന്നിവയിൽ വർധനവുണ്ടായി.

ഇൻഫോസിസിന്റെ വിപണി മൂല്യം 25,217.2 കോടി രൂപ കുറഞ്ഞ് 5,72,687.97 കോടി രൂപയായി.

എസ്ബിഐ യുടെ മൂല്യം 21,062.08 കോടി രൂപ ഇടിഞ്ഞ് 4,51,228.38 കോടി രൂപയായി . ടി സി എസിന്റെ വിപണി മൂല്യം 21,039.55 കോടി രൂപ കുറഞ്ഞ് 11,42,154.59 കോടി രൂപയായി. റിലയൻസ് ഇൻഡസ്ട്രീസിന്റെ 13,226.53 കോടി രൂപ കുറഞ്ഞ് 14,90,775.48 കോടി രൂപയും എച്ച് ഡിഎഫ് സി ബാങ്കിന്റെ 5901 .76 കോടി രൂപ കുറഞ്ഞ് 8,71,416.33 കോടി രൂപയുമായി.

ഐ സി ഐ സി ഐ ബാങ്കിന്റെ മൂല്യം 10,905.18 കോടി രൂപ വർധിച്ച് 5,94,888.25 കോടി രൂപയായി. ഹിന്ദുസ്ഥാൻ യൂണിലിവറിന്റെ മൂല്യത്തിൽ 7542 .19 കോടി രൂപയുടെ വർധനവോടെ 5,82,816.11 കോടി രൂപയായി. ഐടിസിയുടെ മൂല്യം 3,664.01 കോടി രൂപ ഉയർന്ന് 4,70,360.22 കോടി രൂപയായി.

ഭാരതി എയർടെല്ലിന്റെ വിപണി മൂല്യം 2,787.57 കോടി രൂപ വർധിച്ച് 4,24,964.64 കോടി രൂപയായി. എച്ച്ഡിഎഫ് സിയുടെ വിപണി മൂല്യം 384.89 കോടി വർധിച്ച് 4,69,845.34 കോടി രൂപയായി.