image

31 Jan 2022 9:07 AM GMT

Forex

വിദേശനാണ്യ കരുതൽ ശേഖരം $634.96 ബില്യണായുയർന്നു

PTI

വിദേശനാണ്യ കരുതൽ ശേഖരം $634.96 ബില്യണായുയർന്നു
X

Summary

മുംബൈ: രാജ്യത്തെ വിദേശനാണ്യ കരുതൽ ശേഖരം (ഫോറക്സ് റിസർവ്) വർദ്ധിച്ചതായി ആർ ബി ഐ വെളിപ്പെടുത്തൽ. ഈ വർഷം ജനുവരി 14 വരെയുള്ള കണക്കിൽ $2.229 ബില്യൺ വർധിച്ച് $634.965 ബില്യണിലെത്തി. ജനുവരി ഏഴിന് കരുതൽ ധനം$878 മില്യൺ കുറഞ്ഞ് $632.736 ബില്യണിലെത്തിയിരുന്നു. എന്നാൽ, 2021 സെപ്‌റ്റംബർ 3ന് എത്തിയ $642.453 ബില്യൺ റെക്കോർഡ് നേട്ടത്തെ മറികടക്കാൻ പിന്നീടിതുവരെ കഴിഞ്ഞിട്ടില്ല. പുതിയ കണക്കുപ്രകാരം സ്വർണ്ണ ശേഖരത്തിലും വർദ്ധനവു തന്നെയാണ് ഉണ്ടായത്. $726 മില്യൺ ഡോളർ ഉയർന്ന് $39.77 […]


മുംബൈ: രാജ്യത്തെ വിദേശനാണ്യ കരുതൽ ശേഖരം (ഫോറക്സ് റിസർവ്) വർദ്ധിച്ചതായി ആർ ബി ഐ വെളിപ്പെടുത്തൽ. ഈ വർഷം ജനുവരി 14 വരെയുള്ള കണക്കിൽ $2.229 ബില്യൺ വർധിച്ച് $634.965 ബില്യണിലെത്തി.

ജനുവരി ഏഴിന് കരുതൽ ധനം$878 മില്യൺ കുറഞ്ഞ് $632.736 ബില്യണിലെത്തിയിരുന്നു. എന്നാൽ, 2021 സെപ്‌റ്റംബർ 3ന് എത്തിയ $642.453 ബില്യൺ റെക്കോർഡ് നേട്ടത്തെ മറികടക്കാൻ പിന്നീടിതുവരെ കഴിഞ്ഞിട്ടില്ല.

പുതിയ കണക്കുപ്രകാരം സ്വർണ്ണ ശേഖരത്തിലും വർദ്ധനവു തന്നെയാണ് ഉണ്ടായത്. $726 മില്യൺ ഡോളർ ഉയർന്ന് $39.77 ബില്യൺ ആയതായാണ് കണക്കുകൾ.

ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിലെ (ഐ എം എഫ്) രാജ്യത്തിന്റെ കരുതൽ ധനം $36 മില്യൺ ഉയർന്ന് $5.238 ബില്യനായതായും കണക്കുകൾ സൂചിപ്പിക്കുന്നു.