image

7 Feb 2022 8:08 AM GMT

Forex

ഫോറെക്സ് കരുതൽ ശേഖരം $4.531 ബില്യൺ കുറഞ്ഞ് $629.755 ബില്യൺ

MyFin Bureau

ഫോറെക്സ് കരുതൽ ശേഖരം $4.531 ബില്യൺ കുറഞ്ഞ് $629.755 ബില്യൺ
X

Summary

മുംബൈ: ജനുവരി 28ന് അവസാനിച്ച ആഴ്ചയിൽ രാജ്യത്തിന്റെ വിദേശനാണ്യ കരുതൽ ശേഖരം 4.531 ബില്യൺ ഡോളർ കുറഞ്ഞ് 629.755 ബില്യൺ ഡോളറിലെത്തി എന്ന് ആർ ബി ഐ (RBI ). ജനുവരി 21ന് അവസാനിച്ച മുൻ ആഴ്ചയിൽ കരുതൽ ധനം $678 മില്യൺ കുറഞ്ഞ് $634.287 ബില്യൺ ആയിരുന്നു. 2021 സെപ്‌റ്റംബർ 3-ന് അവസാനിച്ച ആഴ്‌ചയിലാകട്ടെ $642.453 ബില്യൺ ആജീവനാന്ത ഉയരത്തിലെത്തി. ജനുവരി 28ന് അവസാനിച്ച റിപ്പോർട്ടിംഗ് വാരത്തിൽ, മൊത്തത്തിലുള്ള കരുതൽ ശേഖരത്തിന്റെ പ്രധാന ഘടകമായ വിദേശ […]


മുംബൈ: ജനുവരി 28ന് അവസാനിച്ച ആഴ്ചയിൽ രാജ്യത്തിന്റെ വിദേശനാണ്യ കരുതൽ ശേഖരം 4.531 ബില്യൺ ഡോളർ കുറഞ്ഞ് 629.755 ബില്യൺ ഡോളറിലെത്തി എന്ന് ആർ ബി ഐ (RBI ).

ജനുവരി 21ന് അവസാനിച്ച മുൻ ആഴ്ചയിൽ കരുതൽ ധനം $678 മില്യൺ കുറഞ്ഞ് $634.287 ബില്യൺ ആയിരുന്നു. 2021 സെപ്‌റ്റംബർ 3-ന് അവസാനിച്ച ആഴ്‌ചയിലാകട്ടെ $642.453 ബില്യൺ ആജീവനാന്ത ഉയരത്തിലെത്തി.

ജനുവരി 28ന് അവസാനിച്ച റിപ്പോർട്ടിംഗ് വാരത്തിൽ, മൊത്തത്തിലുള്ള കരുതൽ ശേഖരത്തിന്റെ പ്രധാന ഘടകമായ വിദേശ കറൻസി ആസ്തികളിലും (എഫ്‌ സി‌ എ), സ്വർണ്ണ കരുതൽ ശേഖരത്തിലും ഉണ്ടായ ഇടിവാണ് കരുതൽ ശേഖരത്തിൽ കുറവുണ്ടായത്.

ആർ ബി ഐയുടെ പ്രതിവാര ഡാറ്റ പ്രകാരം എഫ്‌ സി‌ എകൾ $3.504 ബില്യൺ കുറഞ്ഞ് $566.077 ബില്യൺ ആയി.

റിപ്പോർട്ടിംഗ് ആഴ്ചയിൽ സ്വർണ്ണ ശേഖരം $844 മില്യൺ കുറഞ്ഞ് $39.493 ബില്യൺ ആയി.

Tags: