image

17 Feb 2022 11:46 PM GMT

Forex

ഡോളറിനെതിരെ വ്യാഴാഴ്ച രൂപയുടെ മൂല്യം 75.06 ആയി ഉയർന്നു.

MyFin Desk

ഡോളറിനെതിരെ വ്യാഴാഴ്ച രൂപയുടെ മൂല്യം 75.06 ആയി ഉയർന്നു.
X

Summary

വിദേശ നിക്ഷേപങ്ങളുടെ ഒഴുക്കും റഷ്യ ഉക്രൈയ്ന്‍ പ്രശ്നങ്ങളും രൂപയെ ഇന്നലെയും ബാധിച്ചു. എങ്കിലും, യുഎസ് കറന്‍സിയ്‌ക്കെതിരെ വ്യാഴാഴ്ച രൂപയുടെ മൂല്യം 75.06 ആയി ഉയർന്നു.. ക്രൂഡ് ഓയില്‍ വില വര്‍ധനവും യുഎസ് ഫെഡ് പലിശ നിരക്ക് വര്‍ദ്ധിപ്പിക്കുമോ എന്ന ആശങ്കയുടെ സ്വാധീനവും രൂപയില്‍ നിഴലിച്ചു. ഡോളറിനെതിരെ 74.94 ല്‍ ആരംഭിച്ചെങ്കിലും പിന്നീട് 75.18 എന്ന നിലയിലേക്ക് താഴ്ന്നു, ഒടുവിൽ 75.06-ൽ ചെന്നവസാനിക്കുകയായിരുന്നു. 75.00 എന്ന സമ്മര്‍ദ നിലയില്‍ നിന്ന് വലിയ വ്യതിചലനമില്ലാതെ നിലനില്‍ക്കാന്‍ രൂപ പ്രയാസപെടുകയാണ്. ഫെഡറൽ […]


വിദേശ നിക്ഷേപങ്ങളുടെ ഒഴുക്കും റഷ്യ ഉക്രൈയ്ന്‍ പ്രശ്നങ്ങളും രൂപയെ ഇന്നലെയും ബാധിച്ചു. എങ്കിലും, യുഎസ് കറന്‍സിയ്‌ക്കെതിരെ വ്യാഴാഴ്ച രൂപയുടെ മൂല്യം 75.06 ആയി ഉയർന്നു.. ക്രൂഡ് ഓയില്‍ വില വര്‍ധനവും യുഎസ് ഫെഡ് പലിശ നിരക്ക് വര്‍ദ്ധിപ്പിക്കുമോ എന്ന ആശങ്കയുടെ സ്വാധീനവും രൂപയില്‍ നിഴലിച്ചു. ഡോളറിനെതിരെ 74.94 ല്‍ ആരംഭിച്ചെങ്കിലും പിന്നീട് 75.18 എന്ന നിലയിലേക്ക് താഴ്ന്നു, ഒടുവിൽ 75.06-ൽ ചെന്നവസാനിക്കുകയായിരുന്നു.

75.00 എന്ന സമ്മര്‍ദ നിലയില്‍ നിന്ന് വലിയ വ്യതിചലനമില്ലാതെ നിലനില്‍ക്കാന്‍ രൂപ പ്രയാസപെടുകയാണ്. ഫെഡറൽ റിസര്‍വ് മാര്‍ച്ചില്‍ പലിശ നിരക്ക് കൂട്ടാന്‍ സാധ്യതയുള്ളതിനാലും റഷ്യ ഉക്രൈയ്ന്‍ പ്രശനവുമാണ് പ്രധാന കാരണമെന്ന് എച്ചഡിഎഫ്സി സെക്യൂര്ിറ്റീസ് റിസര്‍ച്ച് അനലിസ്റ്റ് ദിലീപ് പാര്‍മര്‍ പറഞ്ഞു.
74.90 നും 75.00 നുമിടയില്‍ സപ്പോര്‍ട്ട് ലെവല്‍ പ്രതീക്ഷിക്കുന്നു.

രൂപയ്ക്ക് ചെറിയ മൂല്യവര്‍ദ്ധന ഉണ്ടായെങ്കിലും ഉക്രൈയ്‌നും റഷ്യയും തമ്മിലുള്ള പുതിയ ഭൂരാഷ്ട്ര പ്രശ്നങ്ങള്‍ രൂപയുടെ മൂല്യം വീണ്ടും കുറച്ചു. കൂടാതെ ഏഷ്യന്‍ കറന്‍സികളും കൂടുതല്‍ ദുര്‍ബലമായി. കിഴക്കന്‍ യൂറോപ്പിലെ ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരമാവുന്നതു വരെ നിക്ഷേപകരുടെ ആശങ്ക തുടരും.