image

28 July 2022 6:04 AM GMT

Forex

ചവിട്ടിക്കയറുമോ രൂപ? മൂല്യം 26 പൈസ ഉയര്‍ന്ന് 79.65ല്‍

MyFin Desk

ചവിട്ടിക്കയറുമോ രൂപ? മൂല്യം 26 പൈസ ഉയര്‍ന്ന് 79.65ല്‍
X

Summary

മുംബൈ: ഇന്ന് ഡോളറിനെതിരെ രൂപയുടെ മൂല്യം 26 പൈസ ഉയര്‍ന്ന് 79.65ല്‍ എത്തി. ഇന്റര്‍ബാങ്ക് ഫോറക്‌സ് മാര്‍ക്കറ്റില്‍ വ്യാപാരം ആരംഭിക്കുമ്പോള്‍ ഡോളറിനെതിരെ 79.80 എന്ന നിലയിലായിരുന്നു രൂപ. കഴിഞ്ഞ ദിവസം ഡോളറിനെതിരെ രൂപയുടെ മൂല്യം 13 പൈസ ഇടിഞ്ഞ് 79.91ല്‍ എത്തിയിരുന്നു. വിദേശ മാര്‍ക്കറ്റില്‍ ഡോളര്‍ ശക്തമായതും യുഎസ് ഫെഡ് റിസര്‍വ് പലിശ നിരക്ക് വര്‍ധനയുമാണ് രൂപയ്ക്ക് തിരിച്ചടിയായത്. ഇന്ന് ബ്രെന്റ് ക്രൂഡ് വില ബാരലിന് 108.08 ഡോളറായി. ആഗോള വിപണിയിലെ സമ്മിശ്ര പ്രവണതകള്‍, ബജാജ് ഫിനാന്‍സ് […]


മുംബൈ: ഇന്ന് ഡോളറിനെതിരെ രൂപയുടെ മൂല്യം 26 പൈസ ഉയര്‍ന്ന് 79.65ല്‍ എത്തി. ഇന്റര്‍ബാങ്ക് ഫോറക്‌സ് മാര്‍ക്കറ്റില്‍ വ്യാപാരം ആരംഭിക്കുമ്പോള്‍ ഡോളറിനെതിരെ 79.80 എന്ന നിലയിലായിരുന്നു രൂപ. കഴിഞ്ഞ ദിവസം ഡോളറിനെതിരെ രൂപയുടെ മൂല്യം 13 പൈസ ഇടിഞ്ഞ് 79.91ല്‍ എത്തിയിരുന്നു. വിദേശ മാര്‍ക്കറ്റില്‍ ഡോളര്‍ ശക്തമായതും യുഎസ് ഫെഡ് റിസര്‍വ് പലിശ നിരക്ക് വര്‍ധനയുമാണ് രൂപയ്ക്ക് തിരിച്ചടിയായത്.

ഇന്ന് ബ്രെന്റ് ക്രൂഡ് വില ബാരലിന് 108.08 ഡോളറായി. ആഗോള വിപണിയിലെ സമ്മിശ്ര പ്രവണതകള്‍, ബജാജ് ഫിനാന്‍സ് ഓഹരികളുടെ ഉയര്‍ന്ന വാങ്ങല്‍ എന്നിവയ്ക്കിടയില്‍ സെന്‍സെക്സും, നിഫ്റ്റിയും രണ്ട് ശതമാനം നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 1,041.47 പോയിന്റ് ഉയര്‍ന്ന് 56,857.79 ലും, നിഫ്റ്റി 287.80 പോയിന്റ് നേട്ടത്തോടെ 16,929.60 ലും വ്യാപാരം അവസാനിപ്പിച്ചു. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ സെന്‍സെക്സ് 1,097.9 പോയിന്റ് ഉയര്‍ന്ന് 56,914.22 ല്‍ എത്തിയിരുന്നു.

ഇന്ന് ഏറെ നേട്ടമുണ്ടാക്കിയ കമ്പനി ബജാജ് ഫിനാന്‍സാണ്. കമ്പനിയുടെ ഓഹരികള്‍ 10.68 ശതമാനത്തോളം ഉയര്‍ന്നു. ഇതിനു പിന്നാലെ ബജാജ് ഫിന്‍സെര്‍വ് ഓഹരികള്‍ 10.14 ശതമാനവും ഉയര്‍ന്നു. ജൂണിലവസാനിച്ച പാദത്തിലെ മികച്ച നേട്ടമാണ് ഓഹരികള്‍ ഉയരാന്‍ കാരണമായത്. ടാറ്റ സ്റ്റീല്‍, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, നെസ് ലേ എന്നീ ഓഹരികളും നേട്ടമുണ്ടാക്കി. ഭാര്‍തി എയര്‍ടെല്‍, അള്‍ട്രടെക് സിമെന്റ്, ഡോ റെഡ്ഡീസ്, ഐടിസി, സണ്‍ ഫാര്‍മ എന്നീ കമ്പനികളുടെ ഓഹരികളാണ് നഷ്ടം നേരിട്ടത്.