image

14 Jan 2023 5:26 AM GMT

Forex

ഇന്ത്യയുടെ വിദേശ നാണ്യ കരുതല്‍ ശേഖരത്തില്‍ ഇടിവ്

MyFin Desk

Forex reserve
X

Summary

  • 1.26 ബില്യണ്‍ ഡോളറിന്റെ കുറവാണ് ഉണ്ടായത്.


മുംബൈ : രാജ്യത്തെ വിദേശ നാണ്യ കരുതല്‍ ശേഖരം ജനുവരി ആറിന് അവസാനിച്ച ആഴ്ചയില്‍ 1.268 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 561.583 ബില്യണ്‍ ഡോളറായി. മുന്‍പത്തെ ആഴ്ചയില്‍ ഇത് 44 മില്യണ്‍ ഡോളര്‍ വര്‍ധിച്ച് 562.851 ബില്യണ്‍ ഡോളറിലെത്തിയിരുന്നു.

2021 ഒക്ടോബറിലാണ് വിദേശ നാണ്യ കരുതല്‍ ശേഖരം എക്കാലത്തെയും ഉയര്‍ന്ന നിലയായ 645 ബില്യണ്‍ ഡോളറിലെത്തിയത്. എന്നാല്‍ ആഗോള പ്രതിസന്ധികള്‍ മൂലം രൂപയുടെ മൂല്യമിടിഞ്ഞതിനെ തുടര്‍ന്ന് കരുതല്‍ ശേഖരത്തില്‍ കുറവ് വന്നു. കരുതല്‍ ശേഖരത്തിലെ പ്രധാന ഘടകമായ വിദേശ കറന്‍സി ആസ്തികള്‍ 1.747 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 496.441 ബില്യണ്‍ ഡോളറായി.

സ്വര്‍ണ്ണത്തിന്റെ കരുതല്‍ ശേഖരം 461 മില്യണ്‍ ഡോളര്‍ വര്‍ധിച്ച് 41.784 ബില്യണ്‍ ഡോളറായി. സ്‌പെഷ്യല്‍ ഡ്രോവിങ് റൈറ്റ്‌സ് (എസ് ഡിആര്‍ ) 35 മില്യണ്‍ ഡോളര്‍ വര്‍ധിച്ച് 18.217 ബില്യണ്‍ ഡോളറിലേക്കും എത്തിയിട്ടുണ്ട്. അന്തരാഷ്ട്ര നാണയ നിധിയിലെ ഇന്ത്യയുടെ കരുതല്‍ ധനം 18 മില്യണ്‍ ഡോളര്‍ കുറഞ്ഞ് 5.141 ബില്യണ്‍ ഡോളറിലേക്ക് എത്തി.