2 Nov 2025 3:39 PM IST
Summary
കരുതല്‍ ശേഖരം 695.355 ബില്യണ്‍ യുഎസ് ഡോളറിലെത്തി
അന്താരാഷ്ട്ര വിപണിയിലെ സ്വര്‍ണത്തിന്റെ തിരിച്ചിറക്കം തിരിച്ചടിയായി. രാജ്യത്തെ വിദേശ നാണ്യ കരുതല്‍ ശേഖരം ഇടിഞ്ഞെന്ന് റിസര്‍വ് ബാങ്ക്.ഒക്ടോബര്‍ 24ന് അവസാനിച്ച ആഴ്ചയില്‍ വിദേശനാണ്യ കരുതല്‍ ശേഖരം 6.925 ബില്യണ്‍ യുഎസ് ഡോളര്‍ കുറഞ്ഞ് 695.355 ബില്യണ്‍ യുഎസ് ഡോളറിലെത്തി.
റിസര്‍വ് ബാങ്കിന്റെ വാരാന്ത്യ സ്റ്റാറ്റിസ്റ്റിക്കല്‍ സപ്ലിമെന്റ് ഡാറ്റയിലാണ് ഇക്കാര്യം പറയുന്നത്. കരുതല്‍ ശേഖരത്തിലെ ഏറ്റവും വലിയ ഘടകമായ വിദേശനാണ്യ ആസ്തികളിലാണ് ഏറ്റവും വലിയ കുറവ് രേഖപ്പെടുത്തിയത്. ഇത് 3.862 ബില്യണ്‍ യുഎസ് ഡോളര്‍ കുറഞ്ഞ് 566.548 ബില്യണ്‍ യുഎസ് ഡോളറായി.
രൂപയുടെ മൂല്യം സ്ഥിരപ്പെടുത്താന്‍ ആര്‍ബിഐ ഡോളര്‍ വിറ്റഴിക്കാറുണ്ട്. ഇത്തരം സാഹചര്യത്തിലാണ് വിദേശനാണ്യ ആസ്തിയില്‍ കുറവ് വരാറ്.സ്വര്‍ണ്ണ കരുതല്‍ ശേഖരത്തില്‍ 3.010 ബില്യണ്‍ യുഎസ് ഡോളര്‍ കുറവുമുണ്ടായി. അന്താരാഷ്ട്ര വിപണികളിലെ സ്വര്‍ണ്ണ വിലയിലുണ്ടായ താല്‍ക്കാലിക ഇടിവ് വലിയ രീതിയില്‍ കരുതല്‍ ശേഖരത്തെ ബാധിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
