image

9 Nov 2025 5:27 PM IST

Forex

വിദേശനാണ്യ കരുതല്‍ ശേഖരം വീണ്ടും ഇടിഞ്ഞു

MyFin Desk

വിദേശനാണ്യ കരുതല്‍ ശേഖരം  വീണ്ടും ഇടിഞ്ഞു
X

Summary

സ്വര്‍ണവിലയിലെ തകര്‍ച്ച കരുതല്‍ ശേഖരം ഇടിയാന്‍ കാരണമായി


ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം വീണ്ടും ഇടിഞ്ഞു. കാരണമായത് സ്വര്‍ണവിലയിലെ തകര്‍ച്ച.

വിദേശനാണ്യ കരുതല്‍ ശേഖരം 689.733 ബില്യണ്‍ യുഎസ് ഡോളറിലെക്കാണെത്തിയത്. അതേസമയം, സ്വര്‍ണ വിലയ്ക്ക് പുറമേ യുഎസ് ഡോളര്‍, യൂറോ, യെന്‍ മുതലായവ വിദേശ കറന്‍സി ആസ്തികളിലുണ്ടായ ഇടിവും കരുതല്‍ ശേഖരത്തെ സ്വാധീനിച്ചു. 1.96 ബില്യണ്‍ യുഎസ് ഡോളറിന്റെ കുറവാണ് വിദേശ കറന്‍സിയിലുണ്ടായത്. കറന്‍സി വിനിമയ നിരക്കിലെ മാറ്റങ്ങളാണ് ഇതിന് കാരണമായത്.

ഡോളറിനെതിരെ രൂപയുടെ മൂല്യത്തിന്റെ തകര്‍ച്ച പിടിച്ച് നിര്‍ത്താന്‍ റിസര്‍വ് ബാങ്ക് വിദേശ നാണ്യശേഖരം പ്രയോജപ്പെടുത്താറുണ്ട്. ഇതിനായി കരുതല്‍ ശേഖരത്തില്‍ നിന്ന് വന്‍തോതില്‍ ഡോളര്‍ വിറ്റഴിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളാണ് എടുക്കാറുള്ളത്.

അതേസമയം, സ്വര്‍ണത്തിന്റെയും വിദേശ കറന്‍സിയുടെയും നിക്ഷേപത്തിലെ മാറ്റങ്ങള്‍ കാരണം ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം അല്പം കുറഞ്ഞു. പക്ഷേ, രാജ്യത്ത് ഇപ്പോഴും ആവശ്യത്തിന് കരുതല്‍ ധനമുണ്ട്. അതായത് ഏകദേശം ഒരു വര്‍ഷത്തെ ഇറക്കുമതിക്ക് ആവശ്യമായ പണം. അതിനാല്‍, ഭയപ്പേടെണ്ട സാഹചര്യം നിലിവിലില്ല. ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി ശക്തവും സുസ്ഥിരവുമായി തുടരുന്നുവെന്നുമാണ് റിസര്‍വ് ബാങ്ക് ഡേറ്റ വ്യക്തമാക്കുന്നത്.