image

18 March 2023 5:37 PM GMT

Forex

വിദേശ നാണ്യ കരുതൽ ശേഖരം 560 ബില്യൺ ഡോളറിലെത്തി

MyFin Desk

foreign exchange reserves decreased
X

Summary

വിദേശ നാണ്യ കരുതൽ ശേഖരം, ഡിസംബറിന് ശേഷം ഏറ്റവും താഴ്ന്ന നിലയിലെത്തി.


മാർച്ച് 10 ന് അവസാനിച്ച വാരത്തിൽ ഇന്ത്യയുടെ വിദേശ നാണ്യ കരുതൽ ശേഖരം 2.39 ബില്യൺ ഡോളർ കുറഞ്ഞ് 560.003 ബില്യൺ ഡോളറിലെത്തി. ഇത് മുൻപുള്ള ആഴ്ചയിൽ കരുതൽ ശേഖരം 1.46 ബില്യൺ ഡോളർ ഉയർന്ന് 562 .൪൦ ബില്യൺ ഡോളറിലെത്തിയിരുന്നു.

വാർഷികാടിസ്ഥാനത്തിൽ, വിദേശ നാണ്യ കരുതൽ ശേഖരം 47.31 ബില്യൺ ഡോളർ കുറഞ്ഞുവെന്നും, സാമ്പത്തിക വർഷ അടിസ്ഥാനത്തിൽ 62.23 ബില്യൺ ഡോളറിന്റെ കുറവാണുണ്ടായതെന്നും ആർബിഐ പുറത്തു വിട്ട ഡാറ്റയിൽ വ്യക്തമാക്കി.

ഇതോടെ, പ്രതിവാര സ്റ്റാറ്റിസ്റ്റിക്കൽ സപ്പ്ളിമെന്റ പുറത്തു വിട്ട കണക്കു പ്രകാരം വിദേശ നാണ്യ കരുതൽ ശേഖരം, ഡിസംബറിന് ശേഷം ഏറ്റവും താഴ്ന്ന നിലയിലെത്തി.

ഫോറെക്‌സ് കിറ്റിയുടെ ഏറ്റവും വലിയ ഘടകമായ വിദേശ കറൻസി ആസ്തികൾ മാർച്ച് 10 വരെയുള്ള ആഴ്‌ചയിൽ 2.2 ബില്യൺ ഡോളറിൽ നിന്ന് 494.86 ബില്യൺ ഡോളറിലേക്ക് പുനർമൂല്യനിർണയം നടത്തിയതാണ് കരുതൽ ധനനഷ്ടത്തിന് കാരണം.

വിദേശ കറൻസി ആസ്തി വാർഷികാടിസ്ഥാത്തിൽ 45.86 ബില്യൺ ഡോളർ കുറഞ്ഞു. സാമ്പത്തിക വാർഷികാടിസ്ഥാനത്തിൽ 59.49 ഡോളറിന്റെ കുറവാണു ഉണ്ടായത്.

യു എസ് ഇതര കറൻസികളായ യൂറോ, പൗണ്ട്, യെൻ മുതലായവയുടെ മൂല്യമാണ് വിദേശ കറൻസി ആസ്തികൾ.

കഴിഞ്ഞ ആഴ്ച ഡോളറിനെതിരെ രൂപയുടെ മൂല്യം 10 ബേസിസ് പോയിന്റാണ് കുറഞ്ഞത്. വെള്ളിയാഴ്ച ഡോളറിനെതിരെ രൂപ 82.55 രൂപയായി

സ്വർണ കരുതൽ ശേഖരം 110 മില്യൺ കുറഞ്ഞ് 41.92 ബില്യൺ ഡോളറിലെത്തിയപ്പോൾ, എസ് ഡി ആർ(സ്പെഷ്യൽ ഡ്രോവിങ് റൈറ്റ്സ് ) 53 മില്യൺ കുറഞ്ഞ് 18.12 ബില്യൺ ഡോളറായി.

അന്താരാഷ്ട്ര നാണയ നിധിയിൽ രാജ്യത്തിൻറെ കരുതൽ ശേഖരം 11 മില്യൺ കുറഞ്ഞ് 5.1 ബില്യൺ ഡോളറായി.

രൂപ സമ്മർദത്തിലായതിനാലും രൂപയെ കടുത്ത ചാഞ്ചാട്ടത്തിൽ നിന്ന് പ്രതിരോധിക്കാൻ നടപടികൾ സ്വീകരിക്കുന്നതിനാലും കരുതൽ ശേഖരം ഏറ്റവും ഉയർന്ന നിലയിൽ നിന്ന് താഴുകയാണ്.

ഫെബ്രുവരി 10 ന് അവസാനിച്ച ആഴ്ചയിലാണ് കരുതൽ ശേഖരം ഏറ്റവുമധികം ഇടിഞ്ഞത്. ആ വാരത്തിൽ 8.32 ബില്യൺ ഡോളർ ഇടിഞ്ഞ് 566 .95 ബില്യൺ ഡോളറിലെത്തിയിരുന്നു. 2021 ഒക്ടോബറിലാണ് കരുതൽ ശേഖരം എക്കാലത്തെയും ഉയർന്ന വർധന രേഖപ്പെടുത്തിയത്. ഒക്ടോബറിൽ 645 ബില്യൺ ഡോളറിലെത്തിയിരുന്നു.