30 Jan 2026 9:40 PM IST
Summary
ജനുവരി 23 ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 709.41 ബില്യണ്‍ ഡോളറിലെത്തി. കഴിഞ്ഞ ആഴ്ചയേക്കാള്‍ 8 ബില്യണ്‍ ഡോളറിന്റെ വര്‍ധനവാണിത്
ജനുവരി 23 ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം 8.053 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 709.413 ബില്യണ്‍ ഡോളറിലെത്തിയതായി റിസര്‍വ് ബാങ്ക്.ആഭ്യന്തര വിപണിയിൽ രൂപയുടെ പണലഭ്യത വര്‍ധിപ്പിക്കുന്നതിന് ആര്‍ബിഐ ഫോറെക്‌സ് സ്വാപ്പുകള്‍ നടത്തിയതിനാലും സ്വര്‍ണനിക്ഷേപങ്ങളുടെ മൂല്യം ഉയര്‍ന്നതിനാലുമാണ് ഈ വര്‍ധന ഉണ്ടായത്.
തിളങ്ങി സ്വർണ ശേഖരം
ആര്‍ബിഐയുടെ പക്കലുള്ള സ്വര്‍ണ നിക്ഷേപത്തിന്റെ മൂല്യം ഇപ്പോള്‍ 123 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ഒരാഴ്ചക്കിടെ 5.6 ബില്യണ്‍ ഡോളറിന്റെ വര്‍ധനവാണ് ഉണ്ടായത്. ഡോളര്‍ വില്‍പ്പനയുടെ ആഘാതം, സ്വര്‍ണം പോലുള്ള ആസ്തികളുടെ മൂല്യത്തിലുണ്ടായ വര്‍ധനവും ഫോറെക്‌സ് സ്വാപ്പുകളും മൂലം നികത്തപ്പെട്ടു. വിദേശ കറന്‍സി ആസ്തികളില്‍ യൂറോ, പൗണ്ട്, യെന്‍ തുടങ്ങിയ യുഎസ് ഡോളർ ഇതര യൂണിറ്റുകളുമുണ്ട്. ഡോളറിനെതിരെ രൂപയുടെ മൂല്യം തകരുമ്പോൾ ഡോളർ വിറ്റഴിച്ച് പ്രതിസന്ധിക്ക് പരിഹാരം കാണാൻ ആർബിഐ ശ്രമിക്കുന്നുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
